കാത്തിരുന്നൊരു മഴക്കാറുകൾ;
വിരുന്നെത്തിയീ തീച്ചൂളയിൽ
ചുട്ടു പൊള്ളിയ ധാത്രിക്കൊരുകുടം;
ദാഹജലം നൽകീടുന്നു.
വാടിക്കരിഞ്ഞൊരു റോസാ പുഷ്പ്പങ്ങൾ;
മാടി വിളിച്ചോരാ മഴനീർ മുത്തുകൾ;
ആമ്പൽ കുളത്തിലും പാടത്തെ തോടിലും
വീണ്ടും ചെറുമീനുകൾ കൂട്ടമായ് വന്നുവോ ?
തളർന്നുറങ്ങിയ പക്ഷികൾക്കൊരു-
മഴപ്പാട്ടുമായ് മാനം തെളിയവെ;
മാമലക്കോണിലാ മിന്നൽ കതിരുകൾ;
ആകാശ വീഥിയിൽ നിന്നും കൊഴിയവേ
മനസ്സിൽ തണുപ്പുമായ് വീണ്ടും മഴക്കാലം
ആർത്തു ചിരിച്ചുവോ മാമര ചോട്ടിലും.
അജിത് പി. നായർ
കീഴാറ്റിങ്ങൽ
മഴക്കാലം മനോഹരം
ReplyDeleteമഴ ...
ReplyDelete