ഒരുകാലത്ത്
ഗ്രാമീണ വായനാ ശാലകളും ഒത്തിരി
ഒത്തിരി പ്രസിദ്ധീകരണങ്ങളും നിറഞ്ഞു നിന്ന മലയാളക്കരയിൽ
നിന്ന് ഇന്നതെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു എന്നത് ശരിയാണ്..പക്ഷെ
വായന ഇവിടെ മരിച്ചു വീഴുന്നില്ല...ഗ്രാമീണ
പച്ചപ്പിന്റെ സുഖമുള്ള അനുഭവം കിട്ടിയില്ല
എങ്കിലും സൈബർ ലോകം ഇന്ന്
ഒത്തിരി നല്ല വായനാ അനുഭവം
തരുന്നു.
ഓണ്ലൈൻ പത്രങ്ങളും
പ്രസിദ്ധീകരണങ്ങളും ,ബ്ലോഗുകളും തമ്മിൽ മത്സരിക്കുന്ന
ഒരു കാഴ്ച നമ്മൾക്കനുഭവപ്പെടുന്നുണ്ട്.
ഫൈസ്ബുക്കിലും
ട്വിറ്ററിലും വഴിമാറുന്ന യുവത്വം പുസ്തക
വായനയെ അവഗണിക്കുന്ന മട്ടാണ്.
പണ്ട് പുസ്തകങ്ങളെ തേടി അലഞ്ഞിട്ടുണ്ട്...നല്ല
പുസ്തകങ്ങൾക്കായി കാത്തിരുന്നിട്ടുണ്ട്..ഇന്നോ ?
ഇനിയും നല്ല നല്ല പുസ്തകങ്ങൾ
കടന്നു വരട്ടെ, നല്ല നല്ല
എഴുത്തുകാർ ഉണ്ടാകട്ടെ...
കാത്തിരിക്കാം
വായനയുടെ ,പുസ്തകങ്ങളുടെ ഒരു പുതിയ
ദിവസതിനായ്..
എല്ലാർക്കും
വായനാ ദിന ആശംസകൾ
ടീം തുമ്പപ്പൂ.
നമുക്ക് വായിയ്ക്കാം
ReplyDeleteഏതെങ്കിലും രൂപത്തില്‍ വായന നിരന്തരം തുടരട്ടെ