അന്നൊക്കെ പത്താം ക്ലാസ് പഠനം കഴിഞ്ഞ എല്ലാപേരുടെയും സ്വപ്നമാണ് - കോളേജ്. പത്താം ക്ളാസ്സിൽ അത്യാവശ്യം മാർക്ക് കിട്ടിയത് കൊണ്ട് കോളേജ് പ്രവേശനം എളുപ്പമായിരുന്നു..
അന്നൊരു തിങ്കളാഴ്ച - കോളേജിലേക്കുള്ള എന്റെ ആദ്യ പ്രവേശനം... ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ആയുള്ള ഒരു യാത്ര... പുതിയ ഒരുകൂട്ടം സുഹൃത്തുക്കളെതേടിയുള്ള യാത്ര...
വർക്കല ശിവഗിരിയിലെ S N കോളേജ് .... അവിടെയായിരുന്നു എന്റെ പ്രീ ഡിഗ്രി പഠനകാലം...
കണക്കിലെ താൽപ്പര്യമായിരുന്നു.. ഫസ്റ്റ് ഗ്രൂപ്പ് എടുക്കാൻ പ്രേരിപ്പിച്ചത്... അതേ സമയം പുതുമയുടെ യുവത്വ സങ്കൽപ്പങ്ങളിലേക്ക് ഞാൻ ഒരിക്കലും മാറിയിട്ടുണ്ടായിരുന്നില്ല. ളോഹ കണക്കുള്ള ഷർട്ടും അയഞ്ഞ പാന്റും എന്റെ സന്തോഷമായിരുന്നെങ്ങിലുംകാണുന്നവർക്ക് അത് അരോചകമാണോ എന്നു തോന്നിപ്പോകുന്നുണ്ടായിരുന്നു.
ബസ്സ് ഇറങ്ങിയപ്പോൾ ചെറിയൊരു ചാറ്റൽ മഴ... കോളെജിനു മുന്നിലുള്ള ഒരു കടയുടെസൈഡിൽ കയറിനിന്നു...
നവാഗതര്ക്ക് സ്വാഗതം എന്ന ഒരു ബാനർ കോളെജിനു മുന്നിൽ വലിച്ചു കെട്ടിയിട്ടുണ്ട്...
ഒന്നല്ല രണ്ടെണ്ണം.. SFI പിന്നെ KSU
രാഷ്ട്രീയത്തോട് അന്ന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല...
കുടയില്ലാത്തതിനാൽ മഴ മാറിയ ശേഷമാണ് കോളെജിനുള്ളിൽ കയറിയത്...
കുട്ടികൾ കൂട്ടം കൂട്ടമായി എത്തികൊണ്ടിരിക്കുന്നു...
പെട്ടന്ന് റാഗിങ്ങിനെക്കുറിചൊരു പേടിതോന്നി...
ആരൊക്കെയോ എന്നെ റാഗിങ്ങിന്റെ പേടിപ്പെടുത്തുന്ന കഥകള പറഞ്ഞു തന്നിരിക്കുന്നു...
എന്താവുമോ എന്തോ... ?
കോളെജിനു മുന്നിൽ മുന്നിൽ തണൽ വിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ.
ആ മരത്തിൽ നിന്നും മഞ്ഞപ്പൂക്കൾ വീണു കോളെജിലേക്ക് കയറുന്ന വഴികൾ പൂക്കളമായി കിടക്കുന്നു..നല്ല ഭംഗിയുണ്ട്...
ആ കൊഴിയുന്ന മഞ്ഞപ്പൂക്കളുടെ പേരെന്താണ്... ?
അതിപ്പോഴും അറിയില്ല...
പലയിടുത്തും രാഷ്ട്രീയ ബോർഡുകൾ കാണാം...
മരങ്ങളിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്....
അങ്ങനെ ഒരുവിധം ക്ലാസ് കണ്ടു പിടിച്ചു...
ഏകദേശം ഒരു 50 കുട്ടികൾ വരും..
എല്ലാരും പരസ്പരം പരിചയപ്പെടുകയാണ്..
ഞാനും ഒപ്പം കൂടി..
പെണ്‍കുട്ടികളാണ് കൂടുതലും ....
ആദ്യമൊക്കെ അവരോടു മിണ്ടാൻ ഒരു ചമ്മൽ ആയിരുന്നു
ബോയ്സ് സ്കൂളിൽ നിന്നും പഠിച്ചു വന്നിട്ട്.. പെട്ടന്ന് മിക്സെഡ് ആയപ്പോൾ ഉള്ള ഒരു ചെറിയ പ്രശ്നം..
ഓരോരുത്തരും വന്നു പരിചയപ്പെടുന്നുണ്ട്...
പെട്ടന്നാണ് കുറച്ചു ചേട്ടൻമാർ ക്ലാസ്സിനുള്ളിലേക്ക് കയറിവന്നത്..
സീനിയേർസ് ആണ്..പരിചയ പ്പെടുകയാണ് ലക്‌ഷ്യം...
പക്ഷെ ചെറിയൊരു റാഗിംഗ് ആണ് അവരുടെ ഉദ്യെശ്യമെന്നു എനിക്ക് തോന്നി..
അതിൽ ചിലരൊക്കെ രൂക്ഷമായി നോക്കുന്നുണ്ട്...
അതിൽ ഒരാൾ വന്നു ബോർഡിൽ എന്തോ ചിലത് എഴുതി....
അതിനു ശേഷം ഞങ്ങളിൽ ഓരാളെ അങ്ങോട്ട് വിളിച്ചു..
എന്തോ ഒരു കണക്കാണ്...
റാഗിംഗ് ഇതാ തുടങ്ങുന്നു ഞാൻ മനസ്സിൽ ഓർത്തു..
(തുടരും)
അജിത് പി നായർ
കീഴാറ്റിങ്ങൽ
കാമ്പസ് കഥകള്‍ പറന്നുവരട്ടെ
ReplyDelete