ഓണനാളിൽ എൻ മനസ്സിൽ..
ഓടി വന്നൊരു അത്തപ്പൂവ് നീ.
പത്തു ദിനത്തിലും നിന്നെ ഒരുക്കുവാൻ
ആദ്യം തിരഞ്ഞതോ തുമ്പപ്പൂവിനെ
അരയന്നം പോലെ നീ തത്തിക്കളിച്ചുവോ
തൊടിയിലെ കോണിലും പൂത്തു തളിർത്തുവോ
കുഞ്ഞു മനസ്സിൻറെ ഓർമ്മയിൽ എന്നും നീ
ഓണവില്ലിൻ നിറമായ് മാറിയോ
മറക്കില്ലൊരിക്കലും തുമ്പപ്പൂവിനെ
എന്നെന്നും കാണുന്ന കുഞ്ഞിപ്പൂവിനെ ..
അശ്വതി മോഹൻ
തോന്നക്കൽ
മുമ്പ് വീട്ടുതൊടിയില്‍ നിറയെ തുമ്പയുണ്ടായിരുന്നു
ReplyDeleteഇപ്പോഴില്ല
കവിതയും പടവും നന്നായി