Saturday, June 08, 2013

വളപ്പൊട്ടുകൾ......

തനിക്കു വന്ന കൊറിയർ കവർ  പൊട്ടിച്ചു  നോക്കിയപ്പോൾ അവൻ ആശ്ച്ചര്യപ്പെട്ടുപോയീ 
ഇന്നും  കുറെ വളപ്പൊട്ടുകൾ.  ഇതാരാ തനിക്കു എല്ലാ വർഷവും  ജന്മദിന സമ്മാനമായി  ഈ വളപ്പൊട്ടുകൾ അയച്ചു തരുന്നത്....അയച്ച ആളുടെ അഡ്രസ്‌ ഇല്ലാത്തതിനാൽ ഒരു പിടുത്തവും കിട്ടുന്നില്ല...

ഓഫീസ്സിൽ നിന്നും വീട്ടിലേക്കു വരുന്ന വഴിയാണ് ഫോണ്‍ ബെല്ലടിച്ചത്.. ഹലോ അരുണ്‍ അല്ലെ..
അതൊരു സ്ത്രീ ശബ്ദമായിരുന്നു....ഇതാരാ മനസ്സിലായില്ല..
കഴിഞ്ഞ നാല് വര്ഷമായി....വളപ്പൊട്ടുകൾ സമ്മാനമായി അയക്കുന്ന കൂട്ടുകാരി....
അരുണിന്റെ  സന്തോഷത്തിനു അതിരില്ലായിരുന്നു.....ആരാ ഇത്  എവിടെന്നാ   വിളിക്കുന്നത്‌..
അതൊരു സസ്പെൻസാ നമ്മളുടനെ കാണാൻ പോകുന്നു...അത് പോരെ...
ഓക്കേ മതി  പക്ഷെ തന്റെ പേരങ്കിലും ഒന്ന് പറഞ്ഞുകൂടെ  അരുൻ ചോദിച്ചു....
സോറി അരുൻ ...നാളെ നമ്മൾ കാണുന്നു...സ്ഥലം ഞാൻ വിളിച്ചു പറയാം...ഓക്കേ  ഫോണ്‍ കട്ടായീ...
അരുൻ ഒരുപാട് ആലോചിച്ചു...പക്ഷെ  ശബ്ദം ഒരു പരിചയവുമില്ല...
കോളേജിൽ ഒപ്പം പഠിച്ച വല്ലവരുമാണോ...
കോളേജിൽ നിന്നും ഇറങ്ങിയിട്ട് 4 വർഷമായി..പക്ഷെ...ഏതായാലും നാളെ കാണാൻ പോകുകയാണല്ലോ..കാത്തിരിക്കാം....
എന്തിനാടീ നീ ആ പാവത്തിനെ കളിപ്പിക്കുന്നത് സന്ധ്യേ നിന്റെ പേരെങ്കിലും ഒന്ന് പറഞ്ഞു കൂടെ. രജിതയുടെ ചോദ്യം കേട്ടിട്ട് അവൾക്കു ചിരി വന്നു...
മോളെ ഇത് കളി വേറെ...നിനക്കറിയാമോ അവനെന്റെ കുട്ടിക്കാലം മുതലുള്ള  കൂട്ടുകാരനാ...
ഞങ്ങൾ  10 വര്ഷം മുൻപ് സ്ഥലം മാറി പോയപ്പോൾ മുതൽ  അവനെ മിസ്സ്‌ ചെയ്യുന്നതാ...പക്ഷെ ഇനി ഞാൻ  വിടില്ല...

അപ്പോൾ ആ വളപ്പോട്ടുകളോ ?

അതോ മോളെ..പണ്ടേ അവൻ എന്റെ കൈയിൽ കിടന്ന വളകൾ പോട്ടിച്ചതിനുള്ള ഒരു കുഞ്ഞു ശിക്ഷാ..അവനെ കാണുമ്പോൾ  ഒരായിരം വളപ്പൊട്ടുകൾ ഞാൻ സമ്മാനമായി കരുതിവച്ചിട്ടുണ്ട്‌ മോളെ നീ കണ്ടോ...ഒരു കുസൃതി ചിരിയോടെ അവൾ നടന്നകന്നു...

അവൾ പറഞ്ഞ സ്ഥലത്ത് രാവിലെ മുതൽ തന്നെ അരുൻ കാത്തു നില്ക്കുന്നുണ്ടായിരുന്നു...
സമയമേറെ കഴിഞ്ഞിട്ടും അവൾ വന്നില്ല...മൊബൈലിൽ ബെല്ല് പോകുന്നുണ്ട്..പക്ഷെ എടുക്കുന്നില്ല...
ഒന്ന് നോക്കിക്കളയാം..കുറച്ചു ദൂരം ബൈക്ക് ഓടിച്ചപ്പോൾ...അവിടെ ഒരാൾകൂട്ടം...
എന്താവിടെ...അരുൻ ആൾകൂട്ടത്തിനിടയിലേക്ക് ച്ചെന്നു
അവൻ  ആ കാഴ്ചകണ്ട്‌ ഞെട്ടി.....കുറെ വളപ്പൊട്ടുകൾ റോഡിൽ മുഴുവൻ ചിന്നി ചിതറിക്കിടക്കുന്നു.....
ആക്സിടന്റ്ടാ..പെണ്‍കുട്ടിയാ...പക്ഷെ സ്പോട്ടിൽ തന്നെ പോയീ...
ആളുകളുടെ അടക്കം പറച്ചിൽ അവൻ കേട്ടില്ലാ..
ആ വളപ്പൊട്ടുകൾ അവൻ വാരിയെടുത്തു..അതിനു ചോരയുടെ മണമായിരുന്നു...
തന്റെ ജീവിത പ്രതീക്ഷകൾ  തകർത്തെറിഞ്ഞ ആ വളപ്പൊട്ടുകൾ നോക്കിയവൻ അലറിക്കരഞ്ഞു...
ഇനിയൊരിക്കലും വരാത്ത അവൾക്കു വേണ്ടി...അവൻ ആ വളപ്പോട്ടുകളിൽ അവൻ ഒരു ചുടു ചുംബനം നല്കി...
അവൻ വലിച്ചെറിഞ്ഞ ആ വളപ്പൊട്ടുകൾ അവിടെയെല്ലാം ചിന്നി ചിതറി...

അജിത്‌ പി. നായർ കീഴാറ്റിങ്ങൽ 
Email : ajith.p.nair@gmail.com

1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.