ഡിസംബർ 5..
രാവിലെ 6 മണി മുതൽ തന്നെ അയാൾ പള്ളിക്ക് മുന്നിൽ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ അയാൾ ആരെയോ തേടിയാണ് അവിടെ നിൽക്കുന്നത്.
ഒരേഴു മണിയായപ്പോൾ കറുത്ത ഒരു സ്കോർപ്പിയോ കാർ പള്ളി മുറ്റതുവന്നു നിന്നു .കാത്തു നിന്ന ആൾക്കു സന്തോഷമായി.കാത്തിരുന്നവർ എത്തിയല്ലോ.
കാറിൻറെ ഡോർ തുറന്നു ഒരു യുവതിയും 5 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഇറങ്ങി.
അവരുടെ കൈയ്യിൽ കുറച്ചു വെള്ള റോസാപൂക്കൾ ഉണ്ടായിരുന്നു.
പള്ളി മുറ്റത്തുകൂടി അവർ നേരെ കല്ലറകളുടെ ഭാഗത്തെത്തി. അവിടെ ഒരു കല്ലറയ്ക്ക് മുന്നിൽ അവർ നിന്നു.
ആ കല്ലറയ്ക്ക് മുന്നിൽ ഇങ്ങനെ എഴുതിയിരുന്നു.
സണ്ണി ജോസഫ് ജനനം 1979. മരണം 2011 ഡിസംബർ 5 .
കല്ലറയിൽ പൂക്കള അർപ്പിച്ചു മെഴുകുതിരി കൊളുത്തിയ ശേഷം അവർ എഴുന്നേറ്റു.
കാറ്റിന്റെ സുഗന്ധം അവിടെ ഒഴുകി നടന്നു.
ആൻസി മോള് ഇന്ന് നേരത്തെ വന്നു അല്ലെ..
ഈശ്വ മിശിഹായ്ക്കു സുഗമായിരിക്കട്ടെ അച്ചോ. അച്ഛനെ ക്കണ്ട് അവൾ കൈകൂപ്പി.
എപ്പോഴും ഇപ്പോഴും സുഗമായിരിക്കട്ടെ. ആഹ് ഇന്ന് ഡിസംബർ 5 ആണല്ലോ..
മോൾക്ക് ഇന്ന് സ്കൂളുണ്ട് അതാ നേരത്തെ വന്നത്..ആൻസി പറഞ്ഞു.
സണ്ണി മരിച്ചിട്ട് 2 വര്ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നല്ല ആൾക്കാരെ കർത്താവ് പെട്ടന്ന് വിളിക്കും അല്ലാതെന്താ. അല്ലെങ്ങിൽ ഈ ചെറിയ പ്രായത്തിൽ ഹാർട്ട് അറ്റാക്ക് എന്ന് വച്ചാൽ.അച്ഛൻ നെടുവീർപ്പെട്ടു.
അത് കേട്ടതും അൻസിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.
8 വർഷം മുൻപാണ് സണ്ണിച്ചനെ കല്യാണം കഴിച്ചത്.പ്രണയ വിവാഹം ആയിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു.
5 വർഷം മാത്രമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ.ആൻസി മനസ്സിൽ ഓർത്തു.
ആ വണ്ടിയിൽ ഇരിക്കുന്നതു നമ്മുടെ സേവിയറിന്റെ മകൻ ജെറിൻ അല്ലയോ. അച്ഛന്റെ ചോദ്യം കേട്ട ആൻസി അമ്പരന്നു.
അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു..എന്റെ മോളെ ഓർത്തപ്പോൾ....ആൻസിക്ക് വാക്കുകൾ മുഴുപ്പിക്കാനായില്ല ...
സാരമില്ല നന്നായെന്നെ ഞാൻ പറയൂ...അച്ചൻ പറഞ്ഞു..
പെട്ടന്ന് കാറിൻറെ ഹോണടി കേട്ടു.
ശരിയച്ചോ മോളെ സ്കൂളിൽ ആക്കാൻ ഉള്ളതാ...
മോളിനി എന്നാ വരുന്നത്..അച്ചൻ ആ കൊച്ചു കുഞ്ഞിന്റെ കവിളിൽ തട്ടിക്കൊണ്ടു ചോദിച്ചു..
അവൾ നാണം കുണുങ്ങി നിന്നു...
അവർ കാറിൽ കയറി യാത്രയായി...
ഇതെല്ലം കണ്ടു ഇത്രയും നേരം കാത്തു നിന്ന ആളുടെ കണ്ണ് നിറഞ്ഞു..
അയാൾ ആ കല്ലറയുടെ അടുതെത്തി...
ആ വെള്ള പ്പൂക്കൾ എടുത്തു..താനെന്നും ഇഷ്ട്ടപെട്ടിരുന്ന വെള്ള റോസാപൂക്കൾ ...
എന്നാൽ ഇപ്പോൾ ആ പൂക്കളെ താൻ വെറുക്കുന്നു.
കാറ്റിനു ശക്തി കൂടി കൂടി വന്നു.
ആ തണുത്ത കാറ്റിൽഅയാൾ അലിഞ്ഞലിഞ്ഞു ചേർന്നു.
അയാൾ ദൂരേക്ക് യാത്രയായി.
കല്ലറയിൽ മെഴുകുതിരി കത്തികൊണ്ടിരുന്നു.
കല്ലറയിൽ ഇങ്ങനെ എഴുതിയിരുന്നു.
ശരീരം മരിച്ചെങ്കിലും ആത്മാവ് ഇവിടെ ഉറങ്ങുന്നു.
പെട്ടന്ന് തന്നെ കല്ലറയിലെ മെഴുകുതിരികൾ അണഞ്ഞു...
അജിത് പി നായർ
കീഴാറ്റിങ്ങൽ
കാത്തുനിന്നയാള്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നോ...?? അവര്‍ എല്ലാം അറിയുന്നവരാണല്ലോ
ReplyDeleteആത്മാവിന്റെ ലോകത്തിൽ നിന്നും ഒരിക്കൽ ഭൂമിയിലേക്ക് വന്ന അയാൾ ഒന്നും അറിഞ്ഞില്ല...
ReplyDeleteajith p nair
ആത്മാവിന്‍റെ ദുഃഖം.
ReplyDeleteആശംസകള്‍