Wednesday, June 05, 2013

സര്‍പ്പക്കാവില്‍ തിരിതെളിയുമ്പോള്‍ ...(1)

ഈ ലേഖനം തയ്യാറാക്കാൻ , റിസർച്ചിനായി എന്നെ സഹായിച്ച എൻറെ സുഹൃത്തുക്കളായ അജേഷ് ,രാജേഷ്‌ ..എന്നിവർക്കും,മറ്റു വിവരങ്ങൾ നൽകി സഹായിച്ച വക്കത്തു വിളാകം ശ്രീ ദേവി ക്ഷേത്ര ഭാരവാഹികൾക്കും,വക്കം കുളങ്ങര ക്ഷേത്ര ഭാരവാഹികൾക്കും എൻറെ വിനീതമായ നന്ദി അറിയിക്കുന്നു.

സര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും  സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉള്ക്കോണില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.  ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍   ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍ .  മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത് . തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു. 


ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്.   മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ് .  എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക്  കൂടുതല്‍ പ്രാധാന്യം.  കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഓണാണ്‌ സര്‍പ്പാരാധന.


നാഗപ്രീതിക്കായ്‌ ഒട്ടേറെ അനുഷ്ടാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ
അനുഷ്ടിക്കുകയും ചെയൂന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല .   ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.  ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ടിച്ചിരുന്നത് .   എന്നാല്‍ ചില സ്ഥലങ്ങളില്‍ ജീവനുള്ള നാഗങ്ങളെയും പ്രതി ഷ്ടിച്ചി രുന്നതായി ചരിത്രം കുറിക്കുന്നുണ്ട്.  നമ്മള്‍ ആരാധിക്കേണ്ടത് ഉത്തമ ജാതി സര്‍പ്പങ്ങളെയാണ് .  നിഗ്രഹാനുഗ്രഹ ശക്തികളുള്ള സര്‍പ്പ ശ്രേഷ്ടരെയാണ് നാഗങ്ങള്‍ എന്ന് വിളിക്കുന്നത് , പത്തിയും വാലുമൊഴികെ മനുഷ്യ സ്വരൂപമുള്ള ടെവയാനികള്‍ ആണ് നാഗങ്ങള്‍ .   സൂഷ്മ ശരീരികളായ നാഗങ്ങള്‍ പാതാള വാസികള്‍ ആണ് .    പൂജയ്ക്ക് വിധിച്ചിട്ടുള്ള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദ്യെശിക്കുന്നത് .  മനുഷ്യന് ഏറ്റവും നന്മ ചെയ്യുന്ന ഒന്നാണ് നാഗപൂജ.   ആയില്യം നോമ്പുനോറ്റു നാഗപൂജ ചെയ്‌താല്‍ സന്താന ലാഭവും കുടുമ്പശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.   കൂടാതെ നേത്രരോഗം , ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍  നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു .

(തുടരും)

അജിത്‌ പി. കീഴാറ്റിങ്ങല്‍ 
(സര്‍പ്പങ്ങളെയും നാഗ പൂജകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക. )

4 comments:

 1. നോ കമന്റ്സ്

  ReplyDelete
 2. എല്ലാത്തിലും നന്മയും തിന്മയും ഉണ്ട്
  ഒരു പാട് കാവുകളും ആ നന്മ സങ്കല്പതിലുള്ളത് തന്നെയാണ്
  അങ്ങിനെ നിലനിര്ത്താൻ കഴിയട്ടെ
  പക്ഷെ അന്ധവിശ്വാസത്തിന്റെ തിരി ഇട്ടു കത്തിച്ചു വിഷം വമിക്കുന്ന പാമ്പുകളുടെ കാവലിൽ അസന്മാര്ഗിക പ്രവർത്തികൾക്ക് ചില കപട വിശ്വാസികൾ പുണ്യമായ കാവ്‌ സങ്കൽപം ഉപയോഗിച്ചതാണ് കുറെ ഏറെ കാവുകൾ നഷ്ടപെടുവാൻ കാരണം. ജല സ്ത്രോതസ്സും പരിസ്ഥിതിയും ഏകാന്തതയും മനസ്സന്തിയും പകരുന്നു ആത്മീയ വനം ആവട്ടെ നമുക്ക് കാവുകൾ

  നല്ല ഉദ്യമം വളരെ ഇഷ്ടായി തുടരണം.. കാവുകളെ കൂടുതൽ വളരാൻ അത് സഹായിക്കും കൂടുതൽ നല്ല കാവുകൾ ഉണ്ടാവുവാനും

  ReplyDelete
 3. ബൈജു, അജിത്‌ ചേട്ടൻ ലേഖനം വായിച്ചു വിലയിരുത്തിയതിനു നന്ദി

  ReplyDelete
 4. Dear ajith,
  Thanks for this artcle&my requesting to go on.
  Let me say some of my observations.

  Naga worship is there in several regions.But its unbreakable link with the kavs is only in kerala now a days/since olden days.
  And generaly we think the kavs as a venue of naga-worship 0nly.But do kavs become the abode of nagas 0nly?
  No.there are several kavs which accomodate devi,yakshis,yogeeswaras(appuppan kavukal),etc.So I feel a little injustice in restricting our kavs in the circle of naga-worship.Instead,naga-worshp should be considered as one of the branches of kav-system of worship.

  There are many interpretations on naga-worship as well as kavs.As an inherited tribal custom,as an offshoot of buddhist tradition,as an effort to preserve environment,etc.In this era of logic&reasoning,the hypothesis of environmental preservation gathers more supporters.

  But I see a subtly shining aesthetic sense as a reason.Aesthetic sense of whom? Of our brilliant ancestors.
  Had you ever thought about their unbeatbl ideas & crystal perfect concepts about beauty?
  Our thiruvatira,our onam,our women in set-sarees...the list is incomplete(There is beauty in other's cultur also.but our's is the 1st am0ng equals.it is n0t my view.My nonkeralite friends').
  Even they had found a hidden beauty in the human emotion called fear. Just go through the vampire concepts of other cultures.Nothing beats the mysterious beauty of our yakshis.
  One who inhaled the haunting fragrance of flowers of our ezhilam-pala in the deep hours of night,will agree undoubtedly that it is the most compatible tree to be associated with the bloody damsels of night.
  In other states,it is neem/peepal/something else.

  So my opinion is that it is the refined aesthetic sense of our ancestors which linked worship & these little evergreen forests.
  (But unfortunately,there should be a meditation,an inner silence is needed to see those beauties.)
  It may be one of the reasons.but not the unimportant one.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.