കലാലയത്തിന്റെ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ ചെറുകുറിപ്പുകൾ.ഒരിക്കലും മറക്കാൻ കഴിയാത്ത ഒരായിരം മധുരവും കയ്പ്പുനീരും ചിന്നിചിതറിയ ഓർമ്മകളുടെ ഒരു വസന്തകാലമായിരുന്നു ക്യാമ്പസ്.
ക്യാമ്പസിന്റെ പടി കയറി ചെല്ലുന്ന ദിവസം മുതൽ വിട പറയുന്ന ദിവസം വരെയുള്ളമൂന്നോ/ അഞ്ചോ വർഷങ്ങൾ പോയ് മറയുന്നത് എത്ര പെട്ടന്നാണ് .ഓരോ ദിവസവും എത്രവേഗം പടിയിറങ്ങി പോകുന്നു.
ഒരായിരം കഥകളുടെ മാസ്മരിക ലോകമാണ് ക്യാമ്പസ്.
പ്രണയത്തിന്റെ കിളിക്കൂടുകളും വിരഹത്തിൻറെ കണ്ണീർ കടലുകളും രാഷ്ട്രീയത്തിന്റെ പഠന കളരികളും ക്യാമ്പസ്സിൽ സജീവമായിരുന്നു.
പിണക്കങ്ങളും ഇണക്കങ്ങളും,തമാശകളും, ഒക്കെയായി കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ചുനടന്ന ആ നാളുകൾ ഇനി തിരിച്ചു കിട്ടുമോ?
ഈ കുറിപ്പുകൾ എന്റെ മാത്രം ഓർമ്മകളല്ല.എന്റെയും നിങ്ങളുടെയുംഓർമ്മകളാണ്.തിരക്ക് പിടിച്ച ഈ ആധുനിക ലോകത്തേക്ക് വിസ്മൃതിയിൽ ആണ്ടുപോയഒരായിരം ഓർമ്മയുടെ ക്യാമ്പസ് ചിന്തകളെ നമുക്ക് മടക്കികൊണ്ടുവരാം.
ഈ കുറിപ്പുകൾ വായിച്ചു തുടങ്ങുമ്പോൾ ആ ഓർമ്മകളിലേക്ക് നിങ്ങളും യാത്രയാകുന്നുവെങ്കിൽ ,അത് മാഞ്ഞു പോകാത്ത ,ഒരിക്കലും നഷ്ട്ട പെടാത്ത ഓർമ്മകളുടെ ഒരു മാസ്മരികലോകം നമുക്ക് സമ്മാനിക്കും. സ്കൂൾ ജീവിതം കഴിഞ്ഞു നമ്മൾ സ്വപ്നം കണ്ട ആ ക്യാമ്പസ് ...അതെ അവിടേക്ക് നമ്മൾ ഇതായാത്രയാകുന്നു...പഴയോരാ പ്രീ ഡിഗ്രി (ഇന്നത്തെ പ്ലസ് ടു ) ക്കാരന്റെ കൂടെ നമുക്കുംപോകാം....
ഓർമ്മകളിലേക്ക് നനുനനുത്ത ആ മഴത്തുള്ളികൾ ചിന്നി ചിതറുന്നു.....
ഭാഗം ഒന്ന് : ക്യാമ്പസ് ചിറകിൽ പറന്ന് പറന്ന്...
കാത്തിരിക്കുക
അജിത് പി നായർ കീഴാറ്റിങ്ങൽ
ക്യാമ്പസ് അത്ര നല്ല അനുഭവമൊന്നും തന്നില്ല എനിയ്ക്ക്
ReplyDeleteഅതെ പഠിക്കാൻ പോകണമായിരുന്നു അജിത് ഭായ്,
ReplyDeleteഞാൻ ഇത് പറയാൻ കാരണം.. ഞാൻ കാമ്പസ് കണ്ടിട്ടേ ഇല്ല
എനിക്കിഷ്ടായി അജിത് ഭായ്!
ഞാൻ 5 വര്ഷം പഠിച്ചിട്ടുണ്ട് ..പക്ഷെ ഈ ഓർമ്മകൾ എന്റേത് മാത്രമല്ല ഓർമ്മകളിലെക്കൊരു യാത്ര...കാത്തിരിക്കുക...അജിത് ഭായ് ,ബൈജു നന്ദി
ReplyDelete