Thursday, May 30, 2013

ഓട്ടോഗ്രാഫ്


പഴയൊരാട്ടോഗ്രാഫിൻ  താളുകൾ മറിച്ചപ്പോൾ
ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു.
ചിതലുകൾ തിന്നൊരാ പേപ്പറിൻ താളുകൾ...

ആരാലും മായ്ക്കാത്ത  ഓർമ്മതൻ  തുണ്ടുകൾ..

കളിക്കൂട്ടുകാരിയായവൾ വന്നപ്പോൾ എൻ മനം
ഒരു പേമാരി പോൽ പെയ്തൊഴിഞ്ഞങ്ങുപോയ്‌ ..

കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകൾക്കൊപ്പം

ഓടിനടന്നൊരു കുട്ടിക്കാലത്ത്
നിൻ മുടിയിഴകളിൽ സൂര്യകിരണങ്ങൾ
മായികമായൊരു വർണ്ണ പ്രഭയായ്
പുലരികൾ പ്രണയമായ് രാത്രികൾ കാവലായ്
നിലാവത്തു സഖീ നിൻ കുപ്പിവളതൻ കിലുക്കം...

വഴിയരികിൽ നിന്നെയും കാത്തങ്ങ്
നിന്നോരാനേരം ഓർമ്മയിൽ മാഞ്ഞുപോയ്..

ആ ഒരു പിണക്കം അറിയില്ല എന്തിനോ..

ജീവിത യാത്രയിൽ പരസ്പരം കാണാതെ
കാലത്തിനൊപ്പം കൊഴിഞ്ഞങ്ങു പോയെന്നോ
മറ്റൊരാൾ ജീവിതതോണിയിൽ കൂട്ടിനായ് വന്നപ്പോൾ
ഓർമ്മകൾ  താളുകൾ മാത്രമായ്
ഇനിയില്ല...പഴയോരാ കൂട്ടുകാരിയുടെ ചിരിമുത്തുകൾ...

 അജിത്‌ പി കീഴാറ്റിങ്ങൽ


6 comments:

  1. ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു

    ReplyDelete
  2. കൊള്ളാം
    അല്പം കൂടെ നന്നാക്കാമായിരുന്നു
    പേപ്പറിന്‍ താളുകള്‍ പോലെയുള്ള പ്രയോഗമൊക്കെ ഒഴിവാക്കാവുന്നതാണ്

    ReplyDelete
  3. ദേ പിന്നേം പ്രണയഗാനം...നന്നായി ..ട്ടോ

    ReplyDelete
  4. ഓര്‍മ്മയുണ്ടായിരുന്നാല്‍ മാത്രം മതി!
    ആശംസകള്‍

    ReplyDelete
  5. എല്ലാര്ക്കും നന്ദി ..അജിത്‌ ചേട്ടാ ഇനിയും നന്നാക്കാം..അനു നന്ദി.. C V നന്ദി

    ReplyDelete
  6. സംസാരിക്കുന്ന ഹൃദയരേഖകൾ..


    ശുഭാശംസകൾ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.