Saturday, May 18, 2013

പ്രണയത്തിന്‍ മഴച്ചിന്തുകള്‍

കലാലയത്തിൻ വീഥികൾ കരയുന്നുവോ ?

ആ മഴ രാവ്‌ മറക്കുവാനാകാതെ  ...

പിണക്കത്തിലാണോ കാർമേഘ മുത്തുകൾ...
തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ...


ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..
ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ...


മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...
ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ...

മഴപ്പാട്ടുമായെൻ ജീവിത ചിന്തകൾ
ഇടനാഴികളിൽ ഒരു മുത്തം ഓർമ്മയിൽ മാത്രം ...


പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌
പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...


ജീവിത സ്വപ്‌നങ്ങൾ അവൾക്കായ് മാത്രമോ ?
എൻ പ്രണയ മഴയായ് പെയ്തൊഴിയാനായ്..


മയിലഴകിൻ ചിരിവിതറി മഴമുത്തുകൾ ...
നിൻ തളിർ ചുണ്ടുകളിൽ ചിരിമുത്തായ് പടരുമ്പോൾ..


ഒരു നിഴൽ പക്ഷിപോൽ മാറോടണച്ചു നിൻ 
പ്രണയമാം ശലഭമായ് പാറിപ്പറക്കവേ ...


കുളിരുള്ള മഴയത്ത് നിലാവൊന്നു മറഞ്ഞപ്പോൾ 
മനസ്സുകൾ വിതുമ്പിയോ?ഒരു ചുടു നിശ്വാസത്തിനായ്...
മഴച്ചിത്രങ്ങൾ പതിയുന്ന ആകാശ പൊയ്കയിൽ 
വിരുന്നെത്തി ഇന്നു നീ ...എൻ പ്രണയാർദ്ര ദേവതേ........

അജിത്‌ പി നായർ

5 comments:

  1. പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌
    പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...

    ReplyDelete
  2. നന്ദി,രചനകൾ വായിച്ചു ഇനിയും അഭിപ്രായം അറിയിക്കുക...

    ReplyDelete
  3. പ്രണയം പ്രണയം തന്നെ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.