Wednesday, May 15, 2013

രാജ്യം കാത്തിരിക്കുന്നതാരെ ...?


രാജ്യം കാത്തിരിക്കുന്നതാരെ ...? ലോക്‌സഭ ഇലക്ഷന്‍ കൌണ്ട് ഡൌണ്:

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ചങ്കിടിപ്പ് ക്കൂടി ക്കൂടി വരുകയാണ്. ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി അണിയറയില്‍ പാര്‍ട്ടിക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. കോണ്‍ഗ്രസ്സും ബിജെപിയും മൂന്നാം മുന്നണിയും ബലാബലം മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പാകും നടക്കാന്‍ പോകുന്നതെന്ന കാര്യത്തില സംശയമില്ല.


കോണ്‍ഗ്രസ്സിനും ബിജെപ്പിക്കും ഭരിക്കാന്‍ സഖ്യ കക്ഷികളുടെ സഹായം മുമ്പത്തെക്കാളേറെ വേണ്ടി വരുന്നൊരു സമയമായിരിക്കും ഇത്തവണ. രാജ്യം കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ മുങ്ങി ക്കുളിച്ചു നില്‍ക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണു കോണ്‍ഗ്രസ് നേതൃത്വം. സഖ്യകക്ഷികള്‍ പടിയിറങ്ങി പോകുമ്പോഴും ഗവണ്‍മെന്റ് വീഴാതെ നില്ക്കുന്നത് ഉടനൊരു തിരഞ്ഞെടുപ്പ് ഒരു പാര്‍ട്ടിക്കാരും ആഗ്രഹിക്കുന്നില്ല എന്നതിനു തെളിവാണ്.

രാഹുല്‍ ഗാന്ധിയെ മുന്നില് നിര്‍ത്തിയുള്ള ഒരു പടപ്പുറപ്പാടായിരിക്കും കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ പോകുന്നത്. താന്‍ പ്രധാന മന്ത്രി പദത്തിലെക്കില്ല എന്ന് പറയുന്നുവെങ്കിലും അണിയറയില്‍ രാഹുലിനെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് റിപ്പോട്ട് , മറിച്ച്  ബിജെപ്പിക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തി ക്കാണിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപ്പിക്ക്‌സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. പ്രധാന മന്ത്രി കസേരയ്ക്കു താനും ഒരുക്കമാണെന്ന് ഒളിഞ്ഞും മറഞ്ഞും സംസാരിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും മോഡിയെ ഉയര്‍ത്തിയാല്‍ മുന്നണി വിടുമെന്ന സൂചനയുമായി ജെഡി യു വും ബിജെപ്പിക്ക് വരും ദിവസങ്ങളിലും തലവേദന ആകും എന്നതില്‍ തര്‍ക്കമില്ല.

പക്ഷെ ഗുജറാത്ത് വികസനം ചൂണ്ടിക്കാട്ടി ഇന്ത്യയെ മൊത്തം വരുതിയിലാക്കമെന്ന ബിജെപി സ്വപനം കണ്ടുതന്നെ അറിയണം. മാധ്യമങ്ങള്‍ ആഘോഷിക്കുന്ന മോഡി തരംഗം എത്ര കണ്ടു ഫലവത്താകുമെന്ന് ഇപ്പോള്‍ പറയാന്‍ ബിജെപ്പിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ പഴയ രാമക്ഷേത്ര അജണ്ട വീണ്ടും പൊടി തട്ടി എടുത്തത്.

എന്നാല്‍ മോഡിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ്സിനു ശരിക്ക് വിയര്‍പ്പോഴുക്കെണ്ടിവരും.ഗോത്രാ കലാപത്തിന്റെ പാടുകള്‍ വികസന മേന്മയില്‍ കഴുകിക്കളഞ്ഞ ആളാണ് മോഡി.യുവജങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ മോഡിയുടെ പ്രവര്‍ത്തികള്‍ക്കും പ്രസംഗങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ യുവജനങ്ങള്‍ ആണെന്നുള്ളത് മോഡിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ഏതായാലും മുന്നില് നിന്നു നയിക്കാന്‍ മോഡി യുണ്ടാകും എന്നത് ഉറപ്പാണ് .അതിനാണല്ലോ അദേഹത്തെ ബിജെപി പര്‍ലമെന്റ്ററി ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത്.

എന്നാല്‍ ന്യുന പക്ഷ വോട്ടുപിടിക്കാന്‍ എന്തു തന്ത്രമാണ് ബിജെപി പയറ്റാന്‍ പോകുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ടിവരും.എങ്കിലും കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് കിട്ടുന്ന ചാട്ടവാറടി ബിജെപിക്ക് വോട്ടുകളായി മാറുമെന്ന കാര്യത്തില സംശയം വേണ്ട. എന്നാല്‍ മോഡി എന്നാ ബ്രാന്‍ഡ് നെയിം ബിജെപ്പിക്ക് ഗുണ മുണ്ടാകാനാണ് കൂടുതല്‍ സാധ്യത.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ്സിനും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തി മൂന്നാം മുന്നണി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.ഉത്തര്‍പ്രദേശില്‍ മുലായം സിംഗ് യാദവ് കാത്തിരിക്കുന്നതും അതാണ്.എന്നാല്‍ കാത്തിരിപ്പ് ഇനിയും നീളാനാനു സാധ്യത.നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പറയും പോലെ ചെറു പാര്‍ട്ടികള്‍ വിചാരിച്ചാലും ഭരണം മാറ്റിമറിക്കാന്‍ സാധിക്കും. ഒറീസ്സയിലെ നവീന്‍ പട്‌നായക്കും,തമിഴ്‌നാടില്‍ ജയലളിതയും ബംഗാളില്‍ മമതയും ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തക്കം പാര്ത്തിരിക്കുന്നതും അതിനാണ്.മൂന്നാം മുന്നണി എന്നാശയം അവരും സ്വപ്നം കാണുന്നു.ഏതായാലും 272 എന്നാ മാന്ത്രിക സംഖ്യ ഒരു പാര്‍ട്ടിക്കും കിട്ടില്ല എന്നാ കാര്യം ഉറപ്പാണ്.

ബിജെപിക്ക് 180 കോണ്‍ഗ്രസ്സിനു 140 എന്നിങ്ങനെയാണ് ഈ പാര്‍ട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്ന സീറ്റെന്നാണ് പലസര്‍വേ കളും പറയുന്നത്.അങ്ങനെ വരുമ്പോള്‍ പ്രാദേശിക കക്ഷികള്‍ തീരുമാനിക്കും ആരെ ഭരിക്കാന്‍ വിടണമെന്ന്.

മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്സിനൊപ്പം കൂട്ടുനില്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് താത്പര്യം ഉണ്ടാകില്ല.

അവസരം വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ബിജെപ്പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും.

ബിജെപി ചക്രവര്‍ത്തി മോഡിയോ ,കോണ്‍ഗ്രസ് യുവരാജാവ് രാഹുലോ അതോ മൂന്നാം മുന്നണി പോരാളി മറ്റാരെങ്ങിലുമോ രാജ്യം അവര്‍ക്കായി കാത്തിരിക്കുകയാണ്…

അജിത്‌ പി. നായര്‍

4 comments:

  1. പ്രതീക്ഷയുണര്‍ത്തുന്ന ആരുമില്ല

    ReplyDelete
  2. ബൗദ്ധികമായ എന്തോ ഒന്നും താനല്ലാത്ത മുഴുവൻ ആളുകളൊടും അവിശ്വാസ്യതയും കൊണ്ടു നടക്കുന്ന ഒരാൾക്ക് എന്ത് മാറ്റമാണ് പ്രവിശാലമായ, ജനനിബിഡമായ ഒരു രാജ്യത്ത് കൊണ്ടു വരാൻ കഴിയുക? നേതൃഗുണം കാണിക്കേണ്ടത് പ്രധാമന്ത്രിക്കസേരയിലിരുന്ന് കഴിഞ്ഞിട്ടല്ല, ആ കസേരയിലേക്കുള്ള പാതയിൽ, ഞാനാണ് നാളത്തെ നേതാവെന്ന് ആർജ്ജവത്തോടെ പറയാതെ വിളിച്ചു പറയുന്ന കർമ്മങ്ങളുമായി മുന്നേറണം. അത് രാഹുലിൽ നിന്ന് ഒട്ടും കണ്ടിട്ടില്ല. പാവങ്ങളുടെ ബർത്തിൽ സഞ്ചരിച്ചോ, മണ്ണ് ചുമന്നോ ഉണ്ടാക്കേണ്ട ഒന്നല്ല പ്രതിച്ഛായ, ഭൂരിഭാഗം വരുന്ന സാധാരണക്കാരന്റെ ദൈനംദിന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടട്ടെ, ഇന്ത്യയെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ ശക്തവും ഫലപ്രദവുമായ നിലപാടെടുക്കട്ടെ. രാഹുൽ ഇനിയും വളരാനുണ്ട്...ഒരുപാട്... 

    മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്തി സ്ഥാനത്തേക്കുയർത്തിക്കാണിക്കുന്നത് ഇന്ത്യൻ മതേതരത്തത്തോടുള്ള വെല്ലുവിളിയാണ്. ഒരു കൊസോവയോ രോഹിങ്ക്യയോ ഒക്കെ ഇന്ത്യയിൽ സംഭവിക്കാതിരിക്കാൻ ദൈവം തുണക്കട്ടെ!

    ReplyDelete
  3. അഭിപ്രയങ്ങല്ക്ക് നന്ദി ...തുടര്ന്നും വായിച്ചു വിലയിരുത്തുക...

    ReplyDelete
  4. അഭിപ്രയങ്ങല്ക്ക് നന്ദി ...തുടര്ന്നും വായിച്ചു വിലയിരുത്തുക...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.