ഓര്‍മ്മകള്‍ ...!
അവയ്ക്ക് അനന്തമായി ...
കാലത്തിന്റെ അതിരുകളില്ലാതെ
പിന്‍നട സാധ്യമായിരുന്നെങ്കില്‍ ...!
ചിന്തകള്‍ക്ക് ...
കാണാക്കടലിന്റെ അഗാധതയോളം
ഊളിയിട്ടിറങ്ങിചെല്ലാന്‍
കെല്പുണ്ടായിരുന്നെങ്കില്‍ ...!
ഭാവനകള്‍ക്ക് ...
ആകാശത്തിന്റെ നീലിമകളിലൂടെ
ചിറകു വിരിച്ചുല്ലസിച്ച്
പാറിപ്പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...!
ആശയങ്ങള്‍ക്ക് ...
തീഷ്ണമായ ജീവല്‍സമസ്യകള്‍ക്ക്
സാന്ത്വനമേകാനുള്ള
മറുമരുന്നാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...!
വാക്കുകള്‍ക്ക് ...
കാരമുള്ളിന്റെ കൂര്‍മ്മതയും
കാരിരുമ്പിന്റെ കാഠിന്യവും
കിളിക്കൊഞ്ചലിന്റെ
ലാളിത്യവുമുണ്ടായിരുന്നെങ്കില്‍ ...!
ബുദ്ധിക്ക് ...
വെള്ളിടിയുടെ മൂര്‍ച്ചയും
സൌരതേജസ്സിന്റെ പ്രഭയും
ക്ഷീരപഥങ്ങള്‍ക്കപ്പുറത്തോളം
വ്യാപ്തിയുമുണ്ടായിരുന്നെങ്കില്‍ ...!
എങ്കില്‍ ...?
എങ്കില്‍ ... ഞാനും
ആ മലര്‍പ്പൊടിക്കാരനെപ്പോലെ
പ്രപഞ്ചത്തോളം വലിയൊരു
അക്ഷരക്കൊട്ടാരമുണ്ടാക്കിയേനെ ...!
മോഹനന്‍ വെളിച്ചംതോടന്‍
facebook : https://www.facebook.com/mohanan.velichamthodan
അവയ്ക്ക് അനന്തമായി ...
കാലത്തിന്റെ അതിരുകളില്ലാതെ
പിന്‍നട സാധ്യമായിരുന്നെങ്കില്‍ ...!
ചിന്തകള്‍ക്ക് ...
കാണാക്കടലിന്റെ അഗാധതയോളം
ഊളിയിട്ടിറങ്ങിചെല്ലാന്‍
കെല്പുണ്ടായിരുന്നെങ്കില്‍ ...!
ഭാവനകള്‍ക്ക് ...
ആകാശത്തിന്റെ നീലിമകളിലൂടെ
ചിറകു വിരിച്ചുല്ലസിച്ച്
പാറിപ്പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...!
ആശയങ്ങള്‍ക്ക് ...
തീഷ്ണമായ ജീവല്‍സമസ്യകള്‍ക്ക്
സാന്ത്വനമേകാനുള്ള
മറുമരുന്നാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...!
വാക്കുകള്‍ക്ക് ...
കാരമുള്ളിന്റെ കൂര്‍മ്മതയും
കാരിരുമ്പിന്റെ കാഠിന്യവും
കിളിക്കൊഞ്ചലിന്റെ
ലാളിത്യവുമുണ്ടായിരുന്നെങ്കില്‍ ...!
ബുദ്ധിക്ക് ...
വെള്ളിടിയുടെ മൂര്‍ച്ചയും
സൌരതേജസ്സിന്റെ പ്രഭയും
ക്ഷീരപഥങ്ങള്‍ക്കപ്പുറത്തോളം
വ്യാപ്തിയുമുണ്ടായിരുന്നെങ്കില്‍ ...!
എങ്കില്‍ ...?
എങ്കില്‍ ... ഞാനും
ആ മലര്‍പ്പൊടിക്കാരനെപ്പോലെ
പ്രപഞ്ചത്തോളം വലിയൊരു
അക്ഷരക്കൊട്ടാരമുണ്ടാക്കിയേനെ ...!
മോഹനന്‍ വെളിച്ചംതോടന്‍
facebook : https://www.facebook.com/mohanan.velichamthodan
നല്ല വരികള്‍
ReplyDeleteമനോഹരമായ ഭാവന.
ചിന്തകള്‍ക്കെന്തെല്ലാം സാദ്ധ്യതകളാണ്..!!
ReplyDeletenice
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍