പുതുകാലത്തിൻ പ്രണയമേ നീ ..
മാറി മറിഞ്ഞോ വിരൽത്തുമ്പുകളിൽ
ഫെയ്സ് ബുക്കും ട്വിറ്ററും പോലെ നിൻറെ
പുറം മോടികൾ പുതുയുഗം മാത്രമായോ?
കാലഘട്ടങ്ങൾ മാറിയെന്നോ..
ഓർമ്മകൾ കുപ്പയിൽ തട്ടിയെന്നോ ..
ഇന്റർനെറ്റിൽ വിരൽ തൊട്ടൊരാരൊ
ജീവിതം കയ്പ്പുനീരാക്കിടുന്നോ...
മായികമായൊരു ആവേശ ജ്വാലയായ്
നിൻ ജീവിതം പച്ചയായ് ചീന്തിടുവാൻ
കാരണമാകുന്ന കാരിരുൾ വർണ്ണങ്ങൾ
ഗൂഗിളോ ,യാഹുവോ ഓർത്തിടുന്നോ?
ഉത്തരം തേടുന്ന ഒരു ചുമർ ചിത്രമായ്
മാഞ്ഞുവോ നീ വെറും വേദനയായ്……
അജിത് പി നായർ കീഴാറ്റിങ്ങൽ
പ്രണയവല
ReplyDeleteവല കണ്ട കണ്ണിനു ഫുൾ മാർക്ക്
ReplyDeleteവലയ്ക്കുന്ന വല തന്നെ.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
അത് ശരി... ഇന്‍്ററ്‍നെറ്റില്‍ തന്നെ വേണം ഇന്റര്‍നെറ്റിനെ കുറ്റപ്പെടുത്തിക്കൊണ്ടുളള കവിത
ReplyDeleteഇന്റർനെറ്റിൽ വിരൽ തൊട്ടൊരാരൊ
ReplyDeleteജീവിതം കയ്പ്പുനീരാക്കിടുന്നോ...
ആശംസകള്‍
ബൈജു ,സൌഗന്ധികം നന്ദി...
ReplyDeleteഇന്റർനെറ്റ് നെ കുറ്റപ്പെടുതിയതല്ല ..ഒരു മുന്നറിയിപ്പ്...
അനു,C V അഭിപ്രയങ്ങല്ക്ക് നന്ദി..