ആത്മാവ് നീറുന്ന അലയുമീ യാത്ര..
ജീവിച്ചിരിക്കുന്ന പ്രണയമാം യാതന
ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ
അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം
വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ
പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ
മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ...
മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ
ആടിയുലഞ്ഞൊരു സ്വപ്നമായ് വന്നുപോയ് ...
കാത്തു നിൽക്കുന്ന വീഥികൾ മറച്ചുവോ?
സമ്മാനമായൊരു പുഞ്ചിരി തന്നുവോ ...
ഞാൻ ആദ്യമായ് തന്നൊരു പൂമുത്തു മാല നീ
കൈകളിൽ വച്ചപ്പോൾ മുഖമൊന്നു വാടിയോ
പാദസ്വരതിന്റെ കിലുകിലുക്കങ്ങൾ
ആകാശഗംഗയെ പോലും തളർത്തിയോ ...
മഞ്ഞിൻ കണങ്ങൾ പോലെ നിൻ കണ്‍പീലിയിൽ
തേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...
കാലങ്ങൾ ഏറെ കൊഴിഞ്ഞങ്ങു പോകയാൽ
ഒരുമഴക്കാറുപോൾ ഇനിയുമവൾ വന്നീല ..
കാവിലെ മുകിലുകൾ പറയാതെ യാത്രയായ് ..
പാടവരമ്പത്തെ കൊറ്റിയും മാഞ്ഞുപോയ്..
മനസ്സങ്ങു പാതിരാ ലോകത്തു പായുമോ
മോഹിച്ച രാത്രികൾ മാഞ്ഞങ്ങു പോകുമോ..
ഒരു വിഷുക്കണിയായ്...ഒരു പുലർചിരിയായ്..
വീണ്ടും മനസ്സിൻറെ താളം പിടിക്കുവാൻ
നീല നിലാവത്തു ഒരു പൊൻ തൂവലായ്..
വന്നുവോ അവളിന്ന് എൻ മായിക ലോകത്തു....
അജിത് പി കീഴാറ്റിങ്ങൾ
ഇത് വെറുമൊരു യാത്രയല്ല.
ReplyDeleteനല്ല ഗാനം
ReplyDeleteനിൻ കണ്‍പീലിയിൽ
ReplyDeleteതേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...
oru campus kavitha
ReplyDeleteഎല്ലാ അഭിപ്രായങ്ങൾക്കും നന്ദി
ReplyDelete