Thursday, May 23, 2013

നിന്നെയും കാത്ത്‌....

അവളിന്നും ആ കടൽ തീരത്ത് അവനെ കാത്തിരുന്നു.അവൻ വരില്ല എന്നറിയാമായിരുന്നിട്ടും...
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ  തന്നെ ആണല്ലോ.
ജീവിതത്തിൽ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും മോഹങ്ങളും ഈ കടൽ തീരത്താണ് നഷ്ടപ്പെട്ടത് .
തനിക്കവനെ ഒഴിവാക്കാൻ തന്റെ രോഗവിവരം പറയേണ്ടിവന്നു...
എന്നാലും താൻ അത് പറയാൻ താമസിച്ചതിലുള്ള വിഷമമായിരുന്നു അവന്
അവന് അതൊരു പ്രശ്നമേ അല്ലായിരുന്നു....പക്ഷെ അവന്റെ ജീവിതം കയ്പ്പ് നീരാക്കാൻ താനൊരിക്കലും ആഗ്രഹിചില്ലായിരുന്നു.
എന്റെ ജീവിതത്തിൽ ഇനി അധിക നാളില്ലടാ ..എന്ന് താൻ പറഞ്ഞ ആ നിമിഷം  ഒർക്കാൻ കൂടി വയ്യ....
അവനെ പിരിഞ്ഞിട്ടു ഇന്നേക്ക് 6 വർഷമായിരിക്കുന്നു.
പ്രണയത്തിന്റെ മഴക്കാലങ്ങളും റോസാ പൂക്കളും ,ചുംബനങ്ങളും
ഒരു മാരിവില്ലുപോലെ മനസ്സിൽ ഇന്നും  തെളിഞ്ഞു നിൽക്കുന്നു.
എല്ലാ വർഷവും ഈ കടൽ തീരത്ത് അവനെയും പ്രതീക്ഷിച്ചു താൻ എന്തിനാണ് നില്ക്കുന്നത് അറിയില്ല.....
പ്രണയം മനസ്സിന്റെ വഴികളിൽ റോസാ പൂക്കൾ വിതറുന്നത് കൊണ്ടായിരിക്കും...
തിരമാലകൾ എണ്ണിക്കൊണ്ട് ഈ കടൽ തീരത്തുകൂടി വർത്തമാനം പറഞ്ഞു നടന്നത് എത്ര പെട്ടന്നാണ് ഓർമ്മയുടെ ആഴക്കടലിലേക്ക് മുങ്ങിപ്പോയത്...
താൻ പിന്മാറിയത് കൊണ്ട് തകർന്നു പോയത് അവനാണ്..
പക്ഷെ അവനിപ്പോൾ എവിടെയാണ്....
അറിയില്ലാ
പെട്ടന്നൊരു തണുത്ത കാറ്റടിച്ചു .
അവളിതാ കാറ്റിൽ ലയിച്ചു  ആത്മാക്കളുടെ ലോകത്തിലേക്ക്‌ തിരിച്ചു യാത്രയായി ..
.എന്നെങ്കിലും അവൻ വരുമെന്ന് വിചാരിച്ച്...

അജിത്‌ പി നായർ

8 comments:

  1. ചെറിയ കഥ കൊള്ളാം കേട്ടോ

    ReplyDelete
  2. പ്രതീക്ഷയാണ് ജീവിതം

    ReplyDelete
  3. pranayathin maranamilla pranaikkunnavar pranayathinay marikkunnu. appozhenkilum mattullavar manassilakkum, avar ethrayere snehichirunnuvenn .prethekshakal nammale munnott nadathunnu. pranayathinod parunnu; nice story keep it up

    ReplyDelete
  4. ajithetta,bashir ji,jitha thanks 4 ur support

    ReplyDelete
  5. വരാതിരിക്കില്ലല്ലോ!
    ആശംസകള്‍

    ReplyDelete
  6. നന്നായി രികുനു

    ReplyDelete
  7. kuzhappamilla\

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.