Tuesday, May 21, 2013

മഴയുടെ ചൂളംവിളി...


ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ...
വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്.
കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ
കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ.

വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ...
ദൂരത്തു നിന്നിതാ ഓടിവരുന്നവൾ...
മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം
സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ്

മഴയിൽ പൊതിഞ്ഞൊരാ സുന്ദര രൂപത്തെ
കണ്ടൊരു മാത്രയിൽ പ്രേമം വിരിഞ്ഞുവോ?
മഴത്തുള്ളികൾ ഊർന്നു വീണൊരാ കവിളിൻ മുകളിൾ
ഒരു ചുംബനം നൽകാൻ കൊതിച്ചീടുന്നുവോ ....

നെറ്റിത്തടത്തിലെ കുങ്കുമം മാഞ്ഞുപോയ് ...
ചുണ്ടിലൊരു ചിരി മാത്രം മായാതെ...
മുത്തശ്ശി കഥയിൽ ഞാൻ കേട്ട രാജകുമാരിയോ
അതോ കൃഷ്ണനെ പ്രണയിച്ച രാധയും നീയോ.

ദേവിയെ പ്രണയിച്ച പൂജാരിയെപ്പോൾ
ഞാനും എൻ പ്രണയവും നിന്നെ ക്ഷണിക്കുന്നു...
മഴയുടെ ഓർമ്മയും നിൻ ചിരിയുടെ ഭാവവും
പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല.

ട്രെയിനുകൾ ചൂളം വിളിച്ചിതാ പോകുന്നു..
എൻ കണ്ണുകൾ നിന്നെയും തേടിയിതാ അലയുന്നു...

അജിത്‌ പി നായർ കീഴാറ്റിങ്ങൽ














എന്റെ ബ്ലോഗ്‌ : www.mazhachinthukal.blogspot.com

4 comments:

  1. പ്രഥമദര്‍ശനാനുരാഗം

    ReplyDelete
  2. ആരും കൊതിയ്ക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം...


    ശുഭാശംസകൾ...

    ReplyDelete
  3. arumayo pranayathilanallo...athukondanu inganeyulla kavithakal varunnathu

    ReplyDelete
  4. പ്രണയം എന്റെ ഭാര്യയോട്‌ തന്നെയാണ്...
    മനസ്സിൽ പ്രണയം വിരിയുമ്പോൾ അത് കവിതകളോ കഥകളോ ആയി ജനിക്കുമെന്ന് മാത്രം ....അഭിപ്രായങ്ങള്ക്ക് നന്ദി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.