ഇടവപ്പാതി മഴ ആടിത്തിമിർക്കുകയായിരുന്നു.മഴ നനഞ്ഞു കൊണ്ടാണ് സുനിൽ വീടിനു വെളിയിൽ എത്തിയത്. തന്റെ പൾസർ ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ടു അയാൾ ഡോർ തുറന്നു വേഗം തന്നെ വീടിനുള്ളിലേക്ക് കയറി. നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു സുനിൽ . പെട്ടന്ന് തന്നെ തല നന്നായി തുവർത്തി. ഈ തണുപ്പ് മാറ്റാൻ നല്ലതു ഹോട്ടാ. അയാൾ മനസ്സിൽ ഓർത്തു. ജോണിവാക്കെർ ഗ്ലാസ്സിൽ പകർന്നു വച്ചതിനു ശേഷം ഡ്രെസ്സ് മാറ്റി അയാൾ ചെയറിൽ വന്നിരുന്നു . ടേബിളിൽ ചിതറിക്കിടക്കുന്ന പത്രങ്ങളും മാസികകളും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനാള് മുൻപതെതാ... ഓരോന്നും അയാൾ മറിച്ചുനോക്കി. ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് സുനിൽ നമ്പ്യാർ. ഒരു നമ്പർവൻ പത്ര സ്ഥാപനത്തിൽ നിന്നും ജോലി വലിച്ചെറിഞ്ഞ് സ്വതന്ത്ര പത്ര പ്രവർതകനായവൻ.അവിവാഹിതൻ,തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ താമസിക്കുന്നത് കണ്ണൂരാണ്. ഒന്നരവർഷമായൊരു വാടകവീടിലാണ്.ഒരിടത്തും തങ്ങി നിൽക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇവിടം പിടിച്ചെന്നു തോന്നുന്നു.തിരുവനന്തപുരത്ത് വീട്ടിൽ പോയിട്ടും കാര്യമില്ല ,അമ്മയുള്ളത് ചേട്ടനോപ്പം ദുബായീലാണ്... പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ട്. ഒരു സിപ്പ് മദ്യം അയാള് അകത്താക്കി. കുട്ടിക്കാലത്തെ മഴക്കാലവും , മഴനനഞ്ഞു ഓടിയതുമെല്ലാം അയാളുടെ ഓർമ്മയിലൂടെ മാഞ്ഞുപോയി. ആ ഒര്മ്മകളെല്ലാം ചേർത്തു വച്ചാണല്ലോ മഴക്കാലം ഒരോർമ്മ എന്ന തൻറെ പുസ്തകം പ്രസ്ദീകരിച്ചത്.ടേബിളിൽ ഒത്തിരി കത്തുകൾ കുന്നു കൂടി കിടക്കുന്നു.കത്തുകൾ പൊട്ടിച്ചിട്ട് ഒത്തിരി നാളുകൾആയിരിക്കുന്നു.തെയ്യത്തെ ക്കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചറിനായി രണ്ടാഴ്ചയായിപുറത്തായിരുന്നല്ലോ? ഏതായാലും ഒന്നാന്തരം ഒരു ഫീച്ചറിനായുള്ള വിവരണങ്ങൾ എല്ലാം ശരിയായാതിൽ. അയാൾ ആശ്വസിച്ചു.തനിക്കു വന്ന കത്തുകൾ ഓരോന്നായി അനിൽ പൊട്ടിച്ചു നോക്കി .പുറത്തു മഴ വീണ്ടും ശക്തി പ്രാപിച്ചു. തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. ജനൽ ചില്ലകൾ അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനലിന്റെ കൊളുത്തിട്ട ശേഷം അയാൾ കസേരയിൽ വന്നിരുന്നു.ആരാധകരുടെ കത്തുകളും , ചില ഭീക്ഷണി കത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പെട്ടന്നാണ് ഒരു ബ്രൌണ്‍ കവർ അയാളുടെ ശ്രദ്ധയിൽപെട്ടത്. അനില നായർ ഫ്രം കവടിയാർ, തിരുവനന്തപുരം.
അത് വായിച്ചതും ഉള്ളിലൂടെ ഒരു മിന്നൽ പിണരിന്റെ നാരു പാഞ്ഞുപോയി.ആ കവർ പൊട്ടിക്കുമ്പോൾ സുനിലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.കത്ത് പൊട്ടിച്ചു ,വടിവൊത്ത അക്ഷരത്തിലെ വരികൾ അയാൾ വായിച്ചു." പ്രിയ സുഹൃത്ത് സുനിലിനു വർഷങ്ങൾക്കു ശേഷം അനില എഴുതുന്നത്,സുഖമാണോ? ഈ കത്ത് നീ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം. നിന്റെ അഡ്രെസ്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വരുന്ന 23 നു എന്റെ കല്യാണമാണ് നീ വരണം. നീ വരുമെന്നും നേരിൽ കാണാമെന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.ക്ഷണകത്ത് ഇതോടൊപ്പം അയക്കുന്നു.എന്ന് അനില നായർ.’’ കത്ത് വായിച്ചതും സുനിൽ ഞെട്ടി. കോളേജിലെ തൻറെ ഏറ്റവും വലിയ സുഹൃത്തായിരുന്നു അനില . പക്ഷെ നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അവളുടെ കത്ത്, കല്യാണം....മനസ്സില് ഒരായിരം ചോദ്യങ്ങൾ യുദ്ധഭീതി യുണർത്തി കടന്നുപോയി.പക്ഷെ 5 വർഷം മുൻപ് അനിലയുടെ കല്യാണം നടന്നതായാണല്ലോ താൻ അറിഞ്ഞത്. അതും പ്രശാന്തുമായിട്ട് . പക്ഷെ ഈ ക്ഷണ കത്തിൽ വരൻ ഒരു സുശാന്താണ്. അങ്ങനെയെന്ഗിൽ പ്രശാന്ത് എവിടെപ്പോയി.അവൾക്കെന്താണ് സംഭവിച്ചത് ?ജനൽ ചില്ലകൾ അവൻ തുറന്നിട്ടു.കാറ്റിൻറെ ദേക്ഷ്യം അല്പ്പം കുറഞ്ഞെന്നു തോന്നുന്നു.ഒരു ഇളംതെന്നൽ തണുപ്പിന്റെ പകിട്ടുമായി വന്നു തന്നെ പൊതിഞ്ഞത് അയാളറിഞ്ഞു.ദിവസങ്ങൾ എത്രപെട്ടന്നാണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്. സുനിലിന്റെ മനസ്സ് അല്പ്പനേരതെക്കൊന്നുസങ്കോചിച്ചു.വലിയ കോർപ്പറേറ്റ് ഭീമൻമാരെപ്പോലും പേനയുടെ തുമ്പിൽ നിർത്തുന്ന സുനിൽ നമ്പ്യാർക്ക് ഈ കത്തിന് മുന്നില് പിടിച്ചു നില്ക്കാൻ കഴിയാത്തതുപോലെ. അനിലയും , സുശാന്തും ഒരു നിഴൽ ചിത്ര കഥയെന്ന പോലെ അയാൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. ടെൻഷൻ കാരണം സുനിലിനു ഇരിക്കാൻ കഴിഞ്ഞില്ല.മൊബൈൽ ഫോണ്‍ എടുത്തു അജേഷിന്റെ നമ്പർ ഡയൽ ചെയ്തു.കോളേജിലെ തന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു അവൻ.ഇപ്പോൾ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഒക്കെ ആണ്.അവനിപ്പോൾ നാട്ടിലുണ്ടല്ലോ.അവൻ മനസ്സിലോർത്തു.ഹലോ അജെഷില്ലേ ? അജെഷേട്ടൻ കുളിക്കുവാ...അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദം . അജേഷിന്റെ വൈഫ് ആയിരുന്നു .ഓക്കേ വരുമ്പോൾ സുനിൽ നമ്പ്യാർ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി .ഫോണ്‍ കട്ട് ചെയ്തു 10 മിനിട്ടിനു ശേഷം അജേഷ് തിരിച്ചു വിളിച്ചു.കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ അവനോടു പറഞ്ഞു.ക്ഷണക്കത്ത് അവനും കിട്ടിയിരിക്കുന്നു.ഏതായാലും ജൂണ്‍ 23 നു കല്യാണത്തിന് നമ്മൾ പങ്കെടുക്കണം.അത് അത്...വാക്കുകൾ പെറുക്കിയെടുക്കാൻ സുനിൽ നന്നേ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. ഓക്കേ ഞാൻ എത്തും.അത്രയും പറഞ്ഞു അനിൽ ഫോണ്‍ കട്ട് ചെയ്തു.അജെഷിനോട് സംസാരിച്ചെങ്കിലും സുനിലിൻറെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. എന്താണ് അവളുടെ വിവാഹം ഇത്രയും വൈകിയത്. പുറത്തു ശക്തിയായി ഇടിവെട്ടി. മിന്നല പിണരുകൾ ശക്തിയായി ഞെട്ടിച്ചു.മനസ്സിന്റെ പിരിമുറുക്കം അയാൾ അറിഞ്ഞു. എന്തായാലും അവളെ നേരിൽ കാണുക തന്നെ വേണം.തന്റെ മനസ്സിലെ ചോദ്യങ്ങല്ക്കുള്ള ഉത്തരം അപ്പോഴേ കിട്ടുകയുള്ളൂ.പുറത്തു മഴയുടെ ഇരമ്പൽ ഒന്ന് കുറഞ്ഞു.അനിൽ വാതിൽ തുറന്നു.മഴ കുറഞ്ഞെങ്കിലും തണുപ്പിനു തീവ്രത കൂടുന്നതവാൻ മനസ്സിലാക്കി.ഒരു സിഗരറ്റിനു തീ കൊളുത്തി.ഓർമ്മകളുടെ ഒരായിരം മഴത്തുള്ളികൾ മനസ്സിന്റെ ഇടവഴികളിൽ പെയ്തു തുടങ്ങിയിരിക്കുന്നു..കണ്ണിൽ ഒരുകുടം മഴമേഘങ്ങൾ ഉരുണ്ടു കൂടിയ ആ ദിനങ്ങളെ എന്തിനാണ് ഓർമ്മയിലേക്ക് ക്ഷണിച്ചത്. മനസ്സിലൊരു പിറു പിറുപ്പു. സ്വൽപ്പനേരത്തേക്ക് ആ ഓർമ്മയിലേക്കൊരു യാത്ര. ആ ഓർമ്മയിൽ കോളേജിലെ തണൽ മരങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്ക് തോന്നി. കാത്തിരിപ്പുകൾ എന്നും ആ നീളൻ മരത്തിന്റെ ചുവട്ടിൽ ആയിരുന്നല്ലോ. പ്രിയപ്പെട്ടവർ ഒത്തുകൂടിയിരുന്ന വഴി മരം.ഓർമ്മയിലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു തുടങ്ങിയിരിക്കുന്നു.തണുത്ത കുളിർ തെന്നൽ ആ മഴമുത്തുകളെ നൊമ്പരത്തിന്റെയും വിരഹതിന്റെയുംഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നു. തെറ്റ് പറ്റിയത് മഴയ്ക്കണോ അതോ തനിക്കോ? സുനിൽ നമ്പ്യാർ ചിന്തയിലാണ്ടു.കാറ്റിൻറെ ശക്തിയിൽ അയാളുടെ കൈയ്യിലിരുന്ന ക്ഷണകത്ത് പാറിപറന്നു. ആരോടാണ് മഴയ്ക്കിത്ര പക .
(തുടരും )
അജിത് പി നായർ, കീഴാറ്റിങ്ങൽ
ഈ ചാപ്റ്റര്‍ മുമ്പും പോസ്റ്റ് ചെയ്തിരുന്നതാണല്ലോ..!!
ReplyDeleteകുറച്ചു മാറ്റങ്ങൾ വരൂത്തെണ്ടി വന്നു....തുടര്ന്നും വായിക്കണം....
ReplyDeleteതുടര്‍ന്നുള്ളതും വായിക്കട്ടെ.
ReplyDeleteആശംസകള്‍
C V നന്ദി...
ReplyDelete