സദ്യ വിശേഷം
കുട്ടാ കുട്ടാ കുട്ടപ്പാ
സദ്യ വിശേഷമിതെന്തുണ്ട് ?
ഇഞ്ചിപ്പച്ചടി രസമുണ്ടേ
നാരങ്ങാക്കറി മണമുണ്ടേ
സാമ്പാറിന്നിത്തിരി പുളിയുണ്ടേ
അവിയലിനേറെ ഗുണമുണ്ടേ .
പര്‍വതം
അയ്യോ പര്‍വത ഗിരിരാജാ
എന്തൊരു ചന്തം നിന്നെക്കാണാന്‍ !
അമ്പരചുംബികള്‍ നിന്റെ ശിരസ്സുകള്‍
അമ്പോ എന്തൊരു ഉയരത്തില്‍ !
കാടുകള്‍ അനവധി ഉണ്ടല്ലോ
മാടുകളനവധി കണ്ടല്ലോ
ചന്ദന മരവും പൂന്തേനരുവിയും
തിരുവദനത്തിന്‍ ഭൂഷണമല്ലോ
നദിയും മഴയും നിന്‍ വരദാനം
പര്‍വതമേ നീ എന്നും പൂജ്യന്‍ !
കടല്‍
കടലേ നീയൊരു കനിയല്ലേ
അക്ഷയമായൊരു ഖനിയല്ലേ
മുത്തുകള്‍ ചിപ്പികള്‍ കൂറ്റന്‍ മീനുകള്‍
കക്കകള്‍ പിന്നെ വൈരക്കല്ലുകള്‍
സമ്പന്നതയുടെ പര്യായം നീ
അനവധി നിധിതന്‍ കേദാരം നീ
വിനോദ് ചിറയില്‍
കുട്ടാ കുട്ടാ കുട്ടപ്പാ
സദ്യ വിശേഷമിതെന്തുണ്ട് ?
ഇഞ്ചിപ്പച്ചടി രസമുണ്ടേ
നാരങ്ങാക്കറി മണമുണ്ടേ
സാമ്പാറിന്നിത്തിരി പുളിയുണ്ടേ
അവിയലിനേറെ ഗുണമുണ്ടേ .
പര്‍വതം
അയ്യോ പര്‍വത ഗിരിരാജാ
എന്തൊരു ചന്തം നിന്നെക്കാണാന്‍ !
അമ്പരചുംബികള്‍ നിന്റെ ശിരസ്സുകള്‍
അമ്പോ എന്തൊരു ഉയരത്തില്‍ !
കാടുകള്‍ അനവധി ഉണ്ടല്ലോ
മാടുകളനവധി കണ്ടല്ലോ
ചന്ദന മരവും പൂന്തേനരുവിയും
തിരുവദനത്തിന്‍ ഭൂഷണമല്ലോ
നദിയും മഴയും നിന്‍ വരദാനം
പര്‍വതമേ നീ എന്നും പൂജ്യന്‍ !
കടല്‍
കടലേ നീയൊരു കനിയല്ലേ
അക്ഷയമായൊരു ഖനിയല്ലേ
മുത്തുകള്‍ ചിപ്പികള്‍ കൂറ്റന്‍ മീനുകള്‍
കക്കകള്‍ പിന്നെ വൈരക്കല്ലുകള്‍
സമ്പന്നതയുടെ പര്യായം നീ
അനവധി നിധിതന്‍ കേദാരം നീ
വിനോദ് ചിറയില്‍
കുട്ടിക്കവിതകള്‍ ഇഷ്ടപ്പെട്ടു
ReplyDeleteകൊള്ളാം ട്ടോ
ReplyDeleteരസകരം.
ReplyDelete