Wednesday, July 24, 2013

Wednesday, July 24, 2013 1

ഇതൊന്നും വല്യ കാര്യമല്ലടോ



ചിന്നപ്പന്റെ കഥയോടൊപ്പം ഉദയന്റെ കഥയും  പറയണം . അല്ലെങ്കിൽ കഥയ്ക്ക്‌ പൂർണത ലഭിക്കില്ല .

ഉദയൻ   ഒരു സാധാരണ ക്കാരൻ  ആയിരുന്നു പഠിക്കുവാൻ അത്ര മിടുക്കൻ ആയിരുന്നില്ല . എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീ ഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് പി എസ്സി പരീക്ഷ ജയിച്ച് ഒരു സർക്കാർ പണി നേടിയെടുത്തു .

എന്നാൽ ചിന്നപ്പന് ദൈവം പഠിക്കുവാൻ നല്ല ബുദ്ധി കൊടുത്തിരുന്നു . പക്ഷെ പഠിച്ചു വലിയ ആളാവണം എന്ന  ആഗ്രഹമൊന്നും അയാൾക്ക്‌ ഇല്ലായിരുന്നു . നാലും കൂട്ടി മുറുക്കിത്തുപ്പി ,ആൽച്ചുവട്ടിലും കയ്യാലപ്പുറത്തും നിരങ്ങി അയാൾ  സമയം തള്ളി . ജോലി , വിവാഹം തുടങ്ങിയ കാര്യങ്ങളോട് അയാൾക്ക് പുച്ഛം ആയിരുന്നു .

ഉദയൻ ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോകവേ കയ്യാലയുടെ മുകളിൽ ഇരുന്ന് ചിന്നപ്പൻ പറയും - " ഓ ..ജോലി .. ശമ്പളം ... ഇതൊന്നും വല്യ കാര്യമല്ലടോ ..." എന്നിട്ട് അയാൾ  ആ പറഞ്ഞതിന് താംബൂലം നീട്ടിത്തുപ്പി അടിവരയിടും.

കാലം കടന്നുപോയി .എല്ലാവരെയും പോലെ ചിന്നപ്പനും വയസ്സായി . ഇതിനകം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം അയാൾക്ക്‌ നഷ്ടമായി . ഉറക്കം കടത്തിണ്ണയിലും ! ഒരു ചായ കുടിക്കുവാൻ കൂടി ആരോടെങ്കിലും കൈ നീട്ടേണ്ട അവസ്ഥ .

ഒരു ദിവസം ചിന്നപ്പൻ വഴിയിൽ കിടന്ന്  മരിച്ചു . സ്വന്തക്കാർ ആരും അവിടെ ഇല്ലാതിരുന്നതിനാൽ ഉദയനും മക്കളും മറ്റു സുഹൃത്തുക്കളും ചേർന്ന് ചിന്നപ്പന്റെ അന്ത്യ കർമ്മങ്ങൾക്ക് ഒരുങ്ങി .

ചിതയിലേക്ക് എടുക്കുവാൻ തുടങ്ങും മുൻപ് ഉദയൻ ആ മുഖത്ത് ഒരിക്കൽ കൂടി നോക്കി . അപ്പോഴും ആ മുഖം പറയുന്നുണ്ടായിരുന്നു - " ഓ .... ഇതൊന്നും വല്യ കാര്യമല്ലടോ ..."


Kanakkoor R Sureshkumar
Kaiga Township, Karwar, Karnataka 581400
09448999769
blog-  www.kanakkoor.blogspot.com

Sunday, July 21, 2013

Sunday, July 21, 2013 1

ഓർമ്മയിൽ ഒരു മഴക്കാലം - 2



ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു ....   സുനില്‍ തന്റെ അലമാര തുറന്നു .  കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.   എല്ലാം ചിതറി കിടക്കുകയാണ് .  "ശ്ശെ" ഈ ഡയറി എവിടെയാണ് വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു.   ഒടുവില്‍ സുനില്‍ ഡയറി കണ്ടെടുത്തു.

"ഓട്ടോഗ്രാഫ്" .... കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അയാള്‍ക്കപ്പോള്‍ .  പുറത്തു ആരോടോ മഴ പക പൂട്ടുകയായിരുന്നു.    ഇടിയും മിന്നലും മനുഷ്യന്റെ കാതടപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഡയറി പതിയെ തുറന്നു.  ആദ്യ പേജില്‍ തന്നെ ഗ്രൂപ്പ് ഫോട്ടോ ..... ഓരോരുത്തരൂടെയും മനസ്സിലൂടെ സുനില്‍  കടന്നു പോയ്ക്കൊന്ടെയിരുന്നു.  ടയറിയിലൂടെ സന്ജരിക്കുമ്പോള്‍ ഓര്‍മ്മകളുടെ ഒരായിരം വസന്തങ്ങള്‍ അയാളുടെ മുമ്പിലൂടെ സഞ്ജരിക്കുന്നുണ്ടായിരുന്നു .

കോളേജ് അന്തരീക്ഷം അവന്റെ മുന്നില്‍ തെളിഞ്ഞു വന്നു.

 ***                  ***                  ***                  ***                     ***

കര്‍ക്കിടത്തിലെ ആ മഴ തിമിര്‍ത്തു പെയ്യുകയാണ് .    മഴയ്ക്ക്‌ ആരോടോ പക യുള്ളത് പോലെ തോന്നും .   അതിന്റെ ആര്‍ത്തിരംബുലകള്‍  കേട്ടാല്‍ .

കോളെജിനു മുന്നിലുള്ള ഒരു കടയിലാണ് മഴ കാരണം കയറിനിന്നത് .   ഒത്തിരി നേരം കാത്തു നിന്നെങ്കിലും  മഴ നിര്‍ത്തുന്ന പ്രശ്നമില്ല ......   അത് കലമ്പി പെയ്യുകയാണ് .   സഹി കേട്ടപ്പോള്‍  മഴയിലൂടെ ഊര്‍ന്നിറങ്ങാന്‍ അയാള്‍ തീരുമാനിച്ചു.      മഴയ്ക്കുള്ളിലൂടെ ഓടുമ്പോഴാണ് ഇളം കാട്ടിലൂടെ പാറി പറന്ന മുടിയുമോടെ അവള്‍ തന്റെ അടുത്തേക്ക്  ഒരു ചെറു പുഞ്ചിരിയുമായി  .... "മഴ നനയേണ്ട കയറിക്കോളൂ " ... കുട തന്റെ അടുത്തേക്ക് അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു .....   മഴത്തുള്ളികള്‍ അവളുടെ മുഖത്ത് അങ്ങിങ്ങ് പറ്റി ചേര്‍ന്നിരിപ്പുണ്ടായിരുന്നു.   മുടിയിഴകളില്‍ മഴയുടെ സൌന്ദര്യം കാണാന്‍ കഴിയുമായിരുന്നു.

ആ മഴയത്ത് നിന്നാണ് അനിലയുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് . ഒരു സഹപാഠി എന്നതിലുപരി മറ്റെന്തെല്ലാമോ ആയിരുന്നവൾ !

പ്രശാന്ത് ! അനില എങ്ങിനെ അവനെ ഇഷ്ടപ്പെട്ടു എന്നത് തനിക്കൊരു അദ്ഭുതമായിരുന്നു .  തങ്ങളുടെ ക്ളാസ്സിൽ അല്ലാത്തവൻ ,  ജാടക്കാരാൻ , ഡൽഹിയിൽ പഠിച്ചതിന്റെ ഹുങ്ക് ! അവനെ ഇഷ്ടമാകാതിരിക്കാൻ ഇതെല്ലാം പറ്റിയ കാരണങ്ങൾ ആയിരുന്നു .  

പക്ഷെ "അനില" .... ക്രമേണ തന്റെയും ഉറ്റ സുഹൃത്തായി മാറി അവൻ .  അവരുടെ പ്രണയത്തിന്റെ ഇടവഴികളിലും ഉൾക്കോനുകളിലും ഒരു വഴി കാട്ടിയോ , ചങ്ങാതിയോ ആകാൻ തനിക്കു കഴിഞ്ഞത് അതിനാലാണ് .   

വീട്ടുകാർ ഒത്തിരി എതിർത്തെങ്കിലും അവരുടെ പ്രണയം ജയിക്കുകയായിരുന്നു .   കഴിഞ്ഞ ജന്മങ്ങളിലും അവർ ഒന്നായിരുന്നു എന്ന് തനിക്കും തോന്നിയിരുന്നു.  

പുറത്തു മഴ തിമിർത്തു പെയ്യുന്നു.  പഴയ കാല സ്മരണ എന്നിൽ ഉണർത്താൻ മഴത്തുള്ളികൾ മത്സരിക്കുകയാണോ ?

അന്ന് ഞങ്ങളുടെ അവസാനത്തെ വർഷത്തിലെ കോളേജ് ഡേ ആയിരുന്നു .  എല്ലാവരുടെയും കൂടെ താനും പ്രോഗ്രാം കാണാൻ ഉണ്ട്.  പക്ഷെ പ്രശാന്തിനെ മാത്രം കാണാനില്ല .  അവനെ തിരക്കാൻ അനിലയാണ് എന്നെ നിയോഗിച്ചത് .  അവനെ ഞാൻ എല്ലായിടവും തിരക്കി നടന്നു.   പക്ഷെ കണ്ടില്ല.  ലൈബ്രറിയുടെ അവിടെ എന്തോ ശബ്ദം കേട്ടാണ് അകത്തു കയറി നോക്കിയത് .    പക്ഷെ അവിടെ കണ്ട കാഴ്ച! .... സെക്കന്റ്‌ ഇയർ ഇന്ഗ്ലിഷിലെ ബിന്ദുവിനെ കടന്നു പിടിക്കുവാൻ ശ്രമിക്കുന്ന പ്രശാന്തിനെ കണ്ടു ഞാൻ ഞെട്ടി തിരിഞ്ഞത് ഇന്നും പകൽ വെളിച്ചം പോലെ താൻ ഓര്ക്കുന്നു.  അവനെ അടിച്ചിട്ടു എങ്കിലും തന്റെ കലി തീർന്നില്ല .  അടികൊണ്ടു ഓടിയ അവനെ സ്റ്റയ്ജിനു മുന്നിലിട്ട് തല്ലിയത് കോളേജിലെ ആര്ക്കും മറക്കാൻ പറ്റില്ലായിരുന്നു.  

ആ സംഭവം കൊണ്ട് ചെന്നെത്തിച്ചത് തന്റെ ഡിസ്മിസ്സിലായിരുന്നു .  ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്നും വിടവാങ്ങിയത് .  അതിനുശേഷം ഈ എട്ടു വര്ഷം ആരുമായും ബന്ദപ്പെട്ടിട്ടില്ല .   

ഓർമ്മയിൽ അനിലയും , കോളജും , പെയ്തൊഴിയാത്ത ആ മഴയും എന്നും നിറഞ്ഞു നിന്നു .  

ജൂണ്‍ 20, രാത്രി രാത്രി തന്നെ സുനിൽ പുറപ്പെട്ടു .... അനിലയുടെ കല്യാണത്തിന് ...  കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ..........   

(തുടരും)
അജിത്‌ പി. നായർ , കീഴാറ്റിങ്ങൽ 


    
  
  

      


Tuesday, July 16, 2013

Tuesday, July 16, 2013 4

കുഴിമാടം


ഇനി നിനക്കു സത്യം പറയാം 
വിലങ്ങുകൾ നിന്നെ വിലക്കുകയില്ല-
നിന്റെ കരങ്ങൾ ഇപ്പോൾ സ്വതന്ത്രമാണ്
ഇനിയും നിനക്കെന്നെ പിച്ചിച്ചീന്തം-
ആദ്യം നീയെന്റെ കുഴിമാടം തുരക്കുക
ഞാനിപ്പോൾ നഗ്നയാണ്‌-

എന്റെ കാലുകൾ നിനക്കുവേണ്ടി കെട്ടിയിരിക്കുന്നു
ഇന്നു  നീയെന്റെ കാമം അടക്കുക-
പതിയെ നീയെന്നെ ചുംബിക്കുക

എന്റെ അസ്ഥികൾ ദ്രവിച്ചിരിക്കുന്നു-
നിന്റെ വിരലുകൾകൊണ്ടെന്റെ മാറിൽ തടവുക
അവയിപ്പോൾ നിനക്കുവേണ്ടി തുടിക്കുന്നു-

ഇന്നീ കുഴിമാടത്തിൽ ഞാൻ തനിച്ചാണ്
ഞാനെന്റെ ശരീരം നിനക്കു വിൽക്കാം-
എന്റെ മുറിവുകൾ ഇനി നിനക്കു സ്വന്തമാണ്
അവ ഉണങ്ങാതെ നീ സംരക്ഷിക്കുക-


Rahul Haridas
Krishna Vihar,
Kavil South,
Kodungallur, Thrissur
Ph- +91 9946232221

Sunday, July 14, 2013

Sunday, July 14, 2013 3

പുതുലോകം



കരി പുതച്ച ജന്മങ്ങൾ
ഇതു കാട്ടാള ജന്മങ്ങൾതൻ കേളീ ഉലകം.

ജൽപ്പനങ്ങൽക്കു മാത്രമിവിടം ,
പുതപ്പിക്കുന്നത് കരിമ്പടയും.

വാക്കുകൾക്കൊന്നുമില്ല ഒരു പഞ്ഞവും
ഭൂമീ ദേവിയും കരയാൻ മറന്നീടുന്നു.

അബലകളെ നിങ്ങളുടെ ജന്മങ്ങൾ തകർത്തെറിയുവാനായ്
വരുന്നുണ്ടാരോ ഇരുൾ മറവിൽ നിന്നും.

തിരിച്ചറിഞ്ഞു പെരുമാറണം
പഴുതുകൾ കുറവാണ് രക്ഷ തേടുവാൻ ..

പുഴുവരിക്കാൻ ഇടയാക്കുന്നതല്ല
ലോകം മുഴുവൻ കരഞ്ഞീടുന്ന  കഥാപാത്രവും നീയോ

ചിരികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന  ഒളിയമ്പുകളോ
അതോ അറിഞ്ഞുകൊണ്ടാഞ്ഞു വീശുന്ന അധർമ്മമോ?

നിയമങ്ങൾ നോക്കി പല്ലിളിക്കുന്നു..
വളരുന്ന ക്രൂര നഖങ്ങൾ ആഴ്ന്നിറങ്ങുന്ന

വേദനയിൽ പിടയ്ക്കുന്ന ആത്മാക്കൾ മാത്രം.
ഓർക്കുക വെറുമൊരു ചിരിയിൽ മയങ്ങി പോകുമ്പോൾ

മനസ്സിനെ കീറി മുറിക്കണം ..
ഒന്നല്ല ഏറെയുണ്ട് അതാണ്‌ സത്യം..

അജിത്‌ പി നായർ
കീഴാറ്റിങ്ങൽ

Tuesday, July 09, 2013

Tuesday, July 09, 2013 2

ഇരതേടുന്നവർ….

ട്ടോ പിടിച്ച് പോകാഞ്ഞത്നന്നായെന്ന് ഇപ്പോൾതോന്നുന്നു , അതുകൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകൾ കാണാൻപറ്റുന്നത്”. തളർന്ന കാലുകളെയും അതിലും തളർന്ന മനസിനെയും ആശ്വസിപ്പിക്കാൻഎന്റെ സ്ഥിരം ചിന്തകൾ. തികഞ്ഞ യാന്ത്രികത നിറഞ്ഞ യാത്ര. പഴകി തേഞ്ഞ വഴികൾഎന്നെ പിടിച്ചുവലിക്കുന്നപോലെ...

ഒരു വാഹനത്തിനുമാത്രം കഷ്ടി പോകാനുള്ള വഴി.ഇരു ഭാഗത്തും നിരനിരയായ് പൊടിപിടിച്ച് ചുകന്ന കടകൾ‌.  വെയിലേറ്റ ഉറുമ്പുകളെ പോലെ പായുന്ന ആളുകൾഅഹങ്കാരം മുഴക്കുന്ന വണ്ടികൾഇതിനിടയിലൂടെ ഒരാളെപ്പോലും കൂട്ടിമുട്ടാതെ ഒരു വണ്ടി വണ്ടിക്ക് മുന്നിലും ചാടാതെ പോകാനുള്ള എന്റെ കഴിവ് അപാരം തന്നെ എന്നാലോചിച്ചപ്പോൾ എനിക്ക് അത്മാഭിമാനം തോന്നി കഴിവ് ഇന്റെർവ്യൂ ടേബിളിൽ കാണിച്ചിരുന്നെങ്കിൽ താൻഎന്നേ രക്ഷപ്പെടുമായിരുന്നു  എന്നോർത്തപ്പോൾ അത് വന്നപോലെ പോവുകയും ചെയ്തു.അല്ലെങ്കിലും ചിന്തിക്കുന്നവരുടെ അഭിമാനങ്ങൾ എന്നും ക്ഷണികമാണല്ലോ.



ഇങ്ങനെയുള്ളപതിവ് ഇന്റെർവ്യൂയാത്രാ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഒരു കറുത്ത വെളിച്ചം എന്റെ കണ്ണുകളിൽ  പതിഞ്ഞുറെയിൽവെസ്റ്റേഷന്റെ കവാട വഴിയിൽ ഒരു ഭീമൻ നാൽക്കാലി കിടക്കുന്നുപിൻ കാലുകൾ നിവർന്നു മുൻ കാലുകൾ ഒടിഞ്ഞുമടങ്ങി തല നിലത്ത് ഇടിച്ചിറങ്ങിയ ഒരു ചിത്രംപെട്ടന്ന് തന്നെ കാഴ്ച എന്റെ തലച്ചോറുമായി തതാത്മ്യം പ്രാപിച്ചു നാൽക്കാലിയെ അവഗണിച്ച് അതിദ്രുതം നടന്നുപോകുന്നവർ എനിക്ക് അത്ഭുതവും നിരാശയും നൽകി.


പാവം ഇത് ചത്തത് തന്നെ.” എന്റ് ഉള്ളിൽ നിന്ന് വന്ന സഹതാപവാചങ്ങളെ ഇടിച്ചുതാഴ്ത്തി അതാ ഒരു നാടോടിബാലികആദ്യം അവൾ ഭീമനുചുറ്റും ഒന്നു വലം വച്ചുപിന്നെ കയ്യിലിരിക്കുന്ന ഈർക്കിലികൊണ്ട് അതിന്റെ മൂക്കിൽ ഒരൊറ്റകുത്ത്ചത്തിലെടാ എന്ന ഭാവത്തോടെ അത് കണ്ണ്തുറന്ന് അവജ്ഞതയോടെ എന്നെ നോക്കിഎന്റെ മനസിലെ പശുവിന് ജീവൻ കൊടുത്ത അവളെ മനസാൽ പ്രശംസിച്ച് ഞാൻ  പ്ലാറ്റ്ഫോം തിരഞ്ഞ് പോയി.എന്റെ ചിന്താവഴിയിൽ ഞാൻ നാൽക്കാലിയെ കെട്ടിയിട്ടു, അവിടെ നാടോടിബാലികയ്ക് ഒരു വീടും പണിതു.


ഒഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ബർത്ത് നോക്കിനടക്കുമ്പോഴും മനസിൽ ഇടയ്ക്കിടെ പശുവിന്റെ രൂപം മുഴച്ചുവന്നു.എന്തായിരിക്കാം അങ്ങനെയൊരു വിചിത്രമായ കാഴ്ച്ച ഞാൻ കണേണ്ടിവന്നത്.ആതും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ..? അതൊരു നല്ല ശകുനമാണോ..? അതോ മറിച്ചോ..?എന്റെ സംശയങ്ങൾക്ക് അന്ധവിശ്വാസത്തിന്റെ മേമ്പൊടിയും ഉണ്ടായിരുന്നു..
   ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപോലെ ട്രെയിൻ നീണ്ട് വളഞ്ഞ് കിടപ്പുണ്ട്അടുത്ത ഇരയായ് ഞാനും കയറിസ്പെഷൽ ട്രെയിൻ ആയിരുന്നു, കൂടാതെ രാത്രി യാത്രയും,അതിനാൽ ആളുകൾ നന്നേകുറവായിരുന്നുഎന്റെ ബർത്തിന് അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ലപക്ഷെ അതെനിക്ക് സൗകര്യമായി തോന്നിയില്ല. കാരണം ഇത്രയും കാലത്തെ ട്രെയിൻ യാത്രകൾ എത്ര തിരക്കിലും സുഗമായ് ഉറങ്ങാൻ എന്നെ പ്രാപ്തനാക്കിയിരുന്നുപുതിയ ഇരകളെ കിട്ടിയ സന്തോഷത്തിൽ ട്രെയിൻ നീങ്ങിഎനിക്കും സമയം കളയാൻ ഉണ്ടായിരുന്നില്ല.ബാഗ് സീറ്റിന്റെ സൈഡിൽ വച്ച് ഞാനും കിടന്നു.


   ഇരുട്ടുനിറഞ്ഞ കംമ്പാർട്ട്മെന്റ് , ഇടയ്ക്ക് പുറത്തുനിന്നും വിരുന്നെത്തുന്ന വെളിച്ചകീറുകൾ ഉള്ളിൽ മിന്നലാട്ടങ്ങൾ നടത്തുന്നു.താഴെ ബർത്തിൽ വണ്ടിയുടെ താരാട്ട്കേട്ട് കിടന്ന എന്റെ ദൃഷ്ട്ടികൾ പെട്ടന്ന് മുകൾ ബർത്തിൽ ഉടക്കിഅടുത്തൊന്നും ആരുമില്ലെന്ന തോന്നൽ തെറ്റായിരുന്നുകൂടുതൽ നേരം അയാളെ നോക്കാൻ എനിക്ക് കഴിഞ്ഞില്ലകറുത്തുതടിച്ച മുഖത്ത് രണ്ട് ചോരകല്ലുകൾ കത്തുന്നപോലായിരുന്നു അയാളുടെ കണ്ണുകൾഎന്നെ പേടിപ്പിച്ച മറ്റൊരുകാര്യം അയാളുടെ നോട്ടം മുഴുവനും എന്റെ ഒരേയൊരു ബാഗിലായിരുന്നു.ഇത്രെയും വർഷത്തെ ഏകസംമ്പാദ്യമായ സർട്ടിഫിക്കറ്റുകൾ പിന്നെ എന്റെ വൃദ്ധയായ അമ്മ കൂലിപ്പണി ചെയ്തുണ്ടാക്കിയ കുറച്ച് രൂപയും.



  അടുത്ത പാളത്തിലൂടെ അലറിവിളിച്ചുകൊണ്ട് ഒരു ട്രെയിൻ പാഞ്ഞു.എന്റ മനസിലൂടെ പല പത്രവാർത്തകളും മിന്നിമാഞ്ഞു. ട്രെയിനിലെ മോഷണങ്ങൾതട്ടിപ്പുകൾ, ഒരു കട്ടപിടിച്ച ഭയം എന്റെ ഞെരുമ്പുകളിൽ വലിഞ്ഞുമുറുകിഅതെന്നെ കൂടുതൽ ജാഗരൂകനാക്കി. ബാഗിന്റെ വള്ളി കൈയ്യിൽ രണ്ട് ചുറ്റ്ചുറ്റി നെഞ്ചോട് ചേർത്ത് ഞാൻ കിടന്നുഅയാളുടെ ചോരക്കണ്ണുകൾ ഇപ്പോഴും എന്റെ ബാഗിൽ കത്തിനിൽക്കുന്നുണ്ട്.

പേടിമാറ്റാൻ മനസിനെ ഭാവിയിലേക്ക് സഞ്ചരിക്കാൻ വിട്ടുഇന്റെർവ്യൂടേബിളിലെ പ്രകടനംഎന്റെ കോളത്തിൽ വീഴുന്ന ഒപ്പ്അമ്മയുടെ മുഖത്തെ സന്തോഷം. ഇനി അമ്മയെ എവിടെയും പണിക്ക് പോയി കഷ്ട്പ്പെടാൻ വിടില്ല .വൈകാതെതന്നെ അനിയത്തിയുടെ കല്യാണാന്വേഷണം തുടങ്ങണം., ചോർന്നോലിക്കുന്ന മേൽക്ക്രരമാറ്റി കോൺക്രീറ്റ്പിന്നെ..പിന്നെന്താ..? ഒന്നുമില്ല…. നാലുവാചകങ്ങളിൽ തീരുന്ന എന്റെ സ്വപ്നാടനം..


ചിന്തകൾ വീണ്ടും സ്റ്റേഷനിൽ തിരിച്ചെത്തി.. പശു ചത്തുപോയിരിക്കുമോ..? ...... ഇല്ല.. അവിടെ തന്നെയുണ്ട്അതെന്നെ നോക്കിതലയാട്ടുന്നു… അതിനെയോർത്ത് വിഷമിക്കാൻ ഞാൻമാത്രമല്ലേ ഉണ്ടായുള്ളൂ.അതിന് ജീവൻ കൊടുത്ത നാടോടി പെൺകുട്ടി… അവൾ നിഷ്കളങ്കയായി കളിക്കുകയാണ്.. എന്നെ കണ്ടതും അവൾ ഓടിവന്നു… കുഞ്ഞിക്കൈ എന്നിലേക്ക് നീട്ടി… ഞാനും….. പക്ഷെ അവൾ എന്റെ കൈകളെ അവഗണിച്ച് ബാഗിൽ പിടിച്ചു!.. ബലിഷ്ട്മായ കൈകൾ..?..........

കൈകളുടെ ഉറവിടം കണ്ട് ഞാൻ ഞെട്ടി..  ഉണ്ടക്കണ്ണൻ…. ഈശ്വരാ… പേടിച്ചത് സംഭവിച്ചല്ലോ…… വിടില്ല ഞാൻ… എന്റെ സർട്ടിഫിക്കെറ്റ്സ്… എന്റെ അമ്മയുടെ വിയർപ്പ്… ഞാൻ എന്റെ ശക്തി മുഴുവൻ എടുത്ത് അയാളുടെ കൈ തട്ടിമാറ്റിയതും ബാഗും ഞാനും കൂടി താഴെവീണതും ഒന്നിച്ചായിരുന്നു……


    കണ്ണുതുറന്നപ്പോൾ ദേ ഉണ്ടകണ്ണൻ എന്റെ മുന്നിൽ സൗമ്യനായി ഇരുന്ന് ചിരിക്കുന്നു…. അങ്ങനെ ആദ്യമായി ഉറക്കം എന്നെ ചതിച്ചിരിക്കുന്നു…. അധോമനസിന്റെ മായികനാടകങ്ങളിൽ ഞാനും പെട്ടുപോയി…. അയാൾ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.നിലത്ത്വീണ ബാഗ് എടുത്തുതന്നുജാള്യതയുടെ പടുകുഴിയിൽ വീണ് ഞാൻ വല്ലാതായി.അതിലുമപ്പുറം പാവത്തേ വെറുതെ വെറുതെ കള്ളനായി സംശയിച്ചതിന്റെ സങ്കടവും ബാക്കിനൂറായിരം കാലാവസ്ഥകൾ വന്നുപോകുന്ന ഒരു ഗോളമാണ് നമ്മുടെ മനസ്.അതുപോലെ അവിടെ രൂപം കോള്ളുന്ന ചിന്തകളും.ഒരു കള്ളനിൽ നിന്നും മാന്യനിലേക്കള്ള അയാളുടെ മാറ്റം പെട്ടന്നായിരുന്നുഇല്ലാത്ത കള്ളന്മാരെ സൃഷ്ടിക്കുന്ന എന്റെ മനസിനെ ഞാൻ തള്ളിപ്പറഞ്ഞു.


വല്ലതും പറ്റിയോ..?.. ഉറക്കത്തിൽ ഇങ്ങനെ ഉണ്ടാകാറുണ്ടോ…?”…
ഇത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ നേരത്തെകണ്ട ചോരവെളിച്ചം ഉണ്ടായിരുന്നില്ല.സന്ധ്യക്ക് കത്തിച്ച്‌‌വെച്ച ചിരാത് പോലെ ഉണ്ടകണ്ണിൽനിന്നും സ്നേഹത്തിന്റെ വെളിച്ചം എന്നലേക്ക് പ്രവഹിക്കുന്നത് പോലെ.


ഇല്ല.. ഇങ്ങനെ ഉണ്ടാകാറില്ല… ആദ്യായിട്ടാ.. ക്ഷീണം കൊണ്ട് ബോധമില്ലാതെ ഉറങ്ങിപ്പോയി.” കുറ്റബോധത്തോടെ എന്റെ മറുപടിഇന്റെർവ്യൂന് പോവുകയാണല്ലേ..?”
അൽഭുതത്തോടെ ഞാൻ അയാളെ നോക്കിഒരു മറുപടിയുടെ ആവശ്യം ഉണ്ടായില്ല.







മുഖമാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഷഎല്ലാ വാക്കുകളും ഉൾക്കൊള്ളുന്ന ഭാഷ.അതിൽ നമുക്ക് ആവശ്യമുള്ളവ ക്രമീകരിച്ചാൽ മതി,അർത്ഥമുള്ള വാചകങ്ങൾ കൂട്ടി വായിക്കാംഅതാണ് എന്റ മനസിലെ നീ.എനിക്ക് നിന്നെ വായിക്കാൻ പറ്റിയത് ഭാഷ അറിയാവുന്നത് കൊണ്ടാണ്എന്നെ കള്ളനെന്ന് സംശയിച്ചത് നിനക്ക് ഭാഷ അറിയാത്തതും കൊണ്ടാണ്


അപ്പോഴേക്കും ഞാൻ ദുർബലനായിരുന്നു.നെഞ്ചിൽ തുളഞ്ഞുകയറുന്ന ഇരുതലമൂർച്ചയുള്ള വാക്കുകൾ ഒരു യാത്രയ്ക്ക് വേണ്ടിയായിരുന്നോ ദൈവം എന്നെ ബാക്കിവെച്ചത്എന്റെ മുന്നിൽ ആദ്യം കള്ളനായും പിന്നെ വഴികാട്ടിയായും അവതരിച്ച അങ്ങ് ആരാണ്.?ഞാനിതാ ഒരു നിമിഷം മുതൽ അങ്ങേക്ക് അടിമപ്പെട്ടിരിക്കുന്നു


അയാളുടെ കാലിൽ തൊട്ട് ഞാൻ കൈകൂപ്പി..


അല്ലെയോ പുണ്യാത്മാവേ… പുഴുത്തു നാറിയ ഒരു വൈതരണിയുടെ മുകളിലാണ് ഇപ്പോൾ ഞാൻ.. വീഴാതിരിക്കാൻ പ്രതീക്ഷകളുടെ ദുർബലമായ വള്ളികളിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ഇരുകാലി. മുകളിൽ സ്വപ്നങ്ങളുടെ വിശാലമായ ആകാശമാണ്. അതിൽ ഞാനെന്റെ വീടുകാണുന്നു.എന്റെ അമ്മയെ , പെങ്ങളെ , എന്നെ തന്നെ.ഓരോ തവണ അടുക്കുമ്പോഴും വീണ്ടും വീണ്ടും അകന്നുപോകുന്ന എന്റെ ലക്ഷ്യങ്ങൾ.. എനിക്കീ കളി മടുത്തിരിക്കുന്നു..ജീവിതത്തിന്റെ അവസാനത്തെ കച്ചിതുരുമ്പാണ് യാത്ര..ഇതിലും വഴിതെറ്റിയാൾ പിന്നെ ഞാനില്ല. അങ്ങയുടെ മനസിൽ എനിക്കുള്ള വാക്കുകൾ ഒരുങ്ങിയിരിപ്പുണ്ടെന്ന് ഞാനറിയുന്നു.അത് സ്വീകരിക്കാൻ ഞാനിതാ മുന്നിൽ


യോഗിയുടെ കാന്തികപ്രഭാവത്താൽ എന്റെ ദുർബലമായ നാക്കിൽനിന്നും ശക്തമായ വാക്കുകൾ പ്രവഹിച്ചു. ഇതെല്ലാം അയാൾ പ്രതീക്ഷിച്ചതായിരിക്കണം, മറുപടിക്ക് ഒരു നിമിഷാർധം പോലും വേണ്ടിവന്നില്ല.


കുഞ്ഞേഉറുമ്പുകൾ വഴി തെറ്റാതെ പോകുന്നതിന്റെ രഹസ്യമറിയുമോ നിനക്ക്.ഒരു ഉറുമ്പിന് വഴി കാട്ടുന്നത് അതിന് മുന്നിൽ പോകുന്ന ഉറുമ്പാണ്, അതിന് വഴികാട്ടി മറ്റോന്ന്.. അങ്ങനെയങ്ങനെ അവർ തങ്ങളുടെ ലക്ഷ്യം  കൃത്യമായ് കണ്ടെത്തുന്നു.നിന്നെ വഴികാട്ടാൻ നിനക്ക്മുന്നേപോയി വിജയിച്ചവരുടെകാലടിപാടുകളുണ്ട്.അത് നീ പിന്തുടരൂ….”


ഒരു നിമിഷത്തെ മൗനത്തിൽ എന്നെ നോക്കിയ ശേഷം അയാൾ തുടർന്നു.
ഒരു നാൽക്കാലിയുടെ ദുഃസ്ഥിതി കണ്ട് ഗ്രസിച്ചുപോയ നിന്റെ ഹൃദയം… സമർത്ഥയായ ഒരു പാവം നാടോടിബാലികയിൽആരാധനവിടർന്ന നിന്റെ ഹൃദയംഅതു തന്നെയാണ് യഥാർത്ഥത്തിൽ നീഅത്യാഗ്രഹങ്ങളുടെയും അസൂയയുടെയും ഗുഹയിൽ മറഞ്ഞിരിക്കുന്നു നമ്മുടെവഴികൾസ്നേഹത്തിന്റെ.. അനുകമ്പയുടെ വെളിച്ചം കൊളുത്തി അതിനെ നീ കണ്ടെത്തൂ… തീർച്ചയായും നീ അന്തിമവിജയത്തെ പുണരും…”
എന്നിലെ ആളിക്കത്തലിന് വാക്കുകൾ മതിയായിരുന്നു.ഒരു ഊർജ്ജപ്രവാഹം നാലുപാടുനിന്നും എന്റെ ശരീരത്തെ പൊതിഞ്ഞു.. ചൂടിൽ എന്റെ രക്തം തിളച്ചു..വിജയിക്കാനുള്ള തിളപ്പ് , ട്രെയിനിന്റെ ചൂളം വിളിക എന്റെ വിജയത്തിന് പെരുമ്പറമുഴക്കുന്നു.ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും തച്ചുടച്ച് ഞാൻ എന്റെ വഴി കണ്ടെത്തീയിരിക്കുന്നു… എന്റെ തലച്ചോറിൽ സഹസ്രദളപത്മം വിരിയിച്ച പുണ്യാത്മാവേ..അങ്ങയുടെ പാദം ഞാൻ പുൽകട്ടെ....
പക്ഷെ അങ്ങെവിടെ..! എനിക്ക് വെളിച്ചം നൽകി അങ്ങ് അപ്രത്യക്ഷനായോ.. അങ്ങെവിടെ..!?....


ട്രെയിൻ പാഞ്ഞുകയറിയ തുരങ്കത്തിൽനിന്നും ഒരു വിസ്ഫോടനമുയർന്നു.അതുകേട്ട് ഞാനുമുണർന്നുകണ്ണുതുറന്നുഎവിടെ അയാൾ..!?... എവിടെ എന്റെ ബാഗ്..!? എന്റെ ജീവിതം അടങ്ങിയ ബാഗ്?


തല കറങ്ങുന്നു.. ഉറക്കം ഇപ്പോൾ ശരിക്കും ചതിച്ചിരിക്കുന്നുഞാൻ അയാൾ കിടന്ന ബർത്തിലേക്ക് നോക്കി . അവിടം ശൂന്യമായിരുന്നു.. രണ്ട് ചോരക്കണ്ണുകൾ മാത്രം കത്തിനിൽക്കുന്നതായ്തോന്നി.
അടുത്ത സ്റ്റേഷനിൽ വണ്ടിയിറങ്ങി. എല്ലാം നഷ്ടപ്പെടുത്തിയ ട്രെയിൻ എന്നെ തനിച്ചാക്കി നീങ്ങിഅടുത്ത ഇരകളെതേടികൊണ്ട്മുന്നിൽ നീണ്ടുവളഞ്ഞുകിടക്കുന്നഇരുട്ടിനിന്നെവിടുന്നോ അമ്മയുടെ തേങ്ങൽ. എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നില്ല. സ്നേഹത്തിന്റെ ഭ്രാന്തുപിടിച്ച മനസ്മാത്രം വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരുന്നു.


" പശു ഇപ്പോഴും അവിടെ ഉണ്ടാകുമോ…? ”



വിനീഷ് കമ്മിളി