ഓര്‍മ്മകളിലേക്ക് അയാളുടെ മനസ്സു തുറന്നു .... സുനില്‍
തന്റെ അലമാര തുറന്നു . കുറെ ചിതലെടുത്ത പുസ്തകങ്ങളും ഫയലുകളും മാത്രം.
എല്ലാം ചിതറി കിടക്കുകയാണ് . "ശ്ശെ" ഈ ഡയറി എവിടെയാണ്
വെച്ചത് ... സുനില്‍ പിറു പിറു ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സുനില്‍
ഡയറി കണ്ടെടുത്തു.
"ഓട്ടോഗ്രാഫ്" ....
കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അയാള്‍ക്കപ്പോള്‍ .
പുറത്തു ആരോടോ മഴ പക പൂട്ടുകയായിരുന്നു. ഇടിയും മിന്നലും
മനുഷ്യന്റെ കാതടപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു.
ഡയറി പതിയെ തുറന്നു. ആദ്യ പേജില്‍ തന്നെ ഗ്രൂപ്പ്
ഫോട്ടോ ..... ഓരോരുത്തരൂടെയും മനസ്സിലൂടെ സുനില്‍ കടന്നു
പോയ്ക്കൊന്ടെയിരുന്നു. ടയറിയിലൂടെ സന്ജരിക്കുമ്പോള്‍ ഓര്‍മ്മകളുടെ ഒരായിരം
വസന്തങ്ങള്‍ അയാളുടെ മുമ്പിലൂടെ സഞ്ജരിക്കുന്നുണ്ടായിരുന്നു .
കോളേജ് അന്തരീക്ഷം അവന്റെ മുന്നില്‍ തെളിഞ്ഞു വന്നു.
***
***
***
***
***
കര്‍ക്കിടത്തിലെ ആ മഴ തിമിര്‍ത്തു പെയ്യുകയാണ് .
മഴയ്ക്ക് ആരോടോ പക യുള്ളത് പോലെ തോന്നും . അതിന്റെ ആര്‍ത്തിരംബുലകള്‍
കേട്ടാല്‍ .
കോളെജിനു മുന്നിലുള്ള ഒരു കടയിലാണ് മഴ കാരണം കയറിനിന്നത് .
ഒത്തിരി നേരം കാത്തു നിന്നെങ്കിലും മഴ നിര്‍ത്തുന്ന പ്രശ്നമില്ല
...... അത് കലമ്പി പെയ്യുകയാണ് . സഹി കേട്ടപ്പോള്‍ മഴയിലൂടെ
ഊര്‍ന്നിറങ്ങാന്‍ അയാള്‍ തീരുമാനിച്ചു. മഴയ്ക്കുള്ളിലൂടെ
ഓടുമ്പോഴാണ് ഇളം കാട്ടിലൂടെ പാറി പറന്ന മുടിയുമോടെ അവള്‍ തന്റെ അടുത്തേക്ക്
ഒരു ചെറു പുഞ്ചിരിയുമായി .... "മഴ നനയേണ്ട കയറിക്കോളൂ " ...
കുട തന്റെ അടുത്തേക്ക് അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു .....
മഴത്തുള്ളികള്‍ അവളുടെ മുഖത്ത് അങ്ങിങ്ങ് പറ്റി ചേര്‍ന്നിരിപ്പുണ്ടായിരുന്നു.
മുടിയിഴകളില്‍ മഴയുടെ സൌന്ദര്യം കാണാന്‍ കഴിയുമായിരുന്നു.
ആ മഴയത്ത് നിന്നാണ് അനിലയുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് . ഒരു സഹപാഠി എന്നതിലുപരി മറ്റെന്തെല്ലാമോ ആയിരുന്നവൾ !
പ്രശാന്ത് ! അനില എങ്ങിനെ അവനെ ഇഷ്ടപ്പെട്ടു എന്നത് തനിക്കൊരു അദ്ഭുതമായിരുന്നു . തങ്ങളുടെ ക്ളാസ്സിൽ അല്ലാത്തവൻ , ജാടക്കാരാൻ , ഡൽഹിയിൽ പഠിച്ചതിന്റെ ഹുങ്ക് ! അവനെ ഇഷ്ടമാകാതിരിക്കാൻ ഇതെല്ലാം പറ്റിയ കാരണങ്ങൾ ആയിരുന്നു .
പക്ഷെ "അനില" .... ക്രമേണ തന്റെയും ഉറ്റ സുഹൃത്തായി മാറി അവൻ . അവരുടെ പ്രണയത്തിന്റെ ഇടവഴികളിലും ഉൾക്കോനുകളിലും ഒരു വഴി കാട്ടിയോ , ചങ്ങാതിയോ ആകാൻ തനിക്കു കഴിഞ്ഞത് അതിനാലാണ് .
വീട്ടുകാർ ഒത്തിരി എതിർത്തെങ്കിലും അവരുടെ പ്രണയം ജയിക്കുകയായിരുന്നു . കഴിഞ്ഞ ജന്മങ്ങളിലും അവർ ഒന്നായിരുന്നു എന്ന് തനിക്കും തോന്നിയിരുന്നു.
പുറത്തു മഴ തിമിർത്തു പെയ്യുന്നു. പഴയ കാല സ്മരണ എന്നിൽ ഉണർത്താൻ മഴത്തുള്ളികൾ മത്സരിക്കുകയാണോ ?
അന്ന് ഞങ്ങളുടെ അവസാനത്തെ വർഷത്തിലെ കോളേജ് ഡേ ആയിരുന്നു . എല്ലാവരുടെയും കൂടെ താനും പ്രോഗ്രാം കാണാൻ ഉണ്ട്. പക്ഷെ പ്രശാന്തിനെ മാത്രം കാണാനില്ല . അവനെ തിരക്കാൻ അനിലയാണ് എന്നെ നിയോഗിച്ചത് . അവനെ ഞാൻ എല്ലായിടവും തിരക്കി നടന്നു. പക്ഷെ കണ്ടില്ല. ലൈബ്രറിയുടെ അവിടെ എന്തോ ശബ്ദം കേട്ടാണ് അകത്തു കയറി നോക്കിയത് . പക്ഷെ അവിടെ കണ്ട കാഴ്ച! .... സെക്കന്റ് ഇയർ ഇന്ഗ്ലിഷിലെ ബിന്ദുവിനെ കടന്നു പിടിക്കുവാൻ ശ്രമിക്കുന്ന പ്രശാന്തിനെ കണ്ടു ഞാൻ ഞെട്ടി തിരിഞ്ഞത് ഇന്നും പകൽ വെളിച്ചം പോലെ താൻ ഓര്ക്കുന്നു. അവനെ അടിച്ചിട്ടു എങ്കിലും തന്റെ കലി തീർന്നില്ല . അടികൊണ്ടു ഓടിയ അവനെ സ്റ്റയ്ജിനു മുന്നിലിട്ട് തല്ലിയത് കോളേജിലെ ആര്ക്കും മറക്കാൻ പറ്റില്ലായിരുന്നു.
ആ സംഭവം കൊണ്ട് ചെന്നെത്തിച്ചത് തന്റെ ഡിസ്മിസ്സിലായിരുന്നു . ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്നും വിടവാങ്ങിയത് . അതിനുശേഷം ഈ എട്ടു വര്ഷം ആരുമായും ബന്ദപ്പെട്ടിട്ടില്ല .
ഓർമ്മയിൽ അനിലയും , കോളജും , പെയ്തൊഴിയാത്ത ആ മഴയും എന്നും നിറഞ്ഞു നിന്നു .
ജൂണ്‍ 20, രാത്രി രാത്രി തന്നെ സുനിൽ പുറപ്പെട്ടു .... അനിലയുടെ കല്യാണത്തിന് ... കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ..........
(തുടരും)
അജിത് പി. നായർ , കീഴാറ്റിങ്ങൽ
കാമ്പസ് കഥ കൊള്ളാം കേട്ടോ
ReplyDelete