Monday, June 27, 2016
Monday, June 20, 2016
എത്ര സുന്ദരം
New
എത്ര സുന്ദരമെൻ മുറ്റം !
എത്ര സുന്ദരമെൻ വീട്
നിറയെ വിരിഞ്ഞൊരാ ചെമ്പരത്തി
നറുമണം പരത്തിയാ മുല്ലയും
ബഹുവർണ്ണങ്ങളിൽ ചെണ്ടുമല്ലികയും
മന്ദസ്മിതയായി ശംഘുപുഷ്പവും
വിടർന്ന് തുടുത്ത് പനിനീർപ്പൂവും
തൊട്ടു തലോടി കടലാസ്സു പൂവും
വിടർന്ന് തുടുത്ത് പനിനീർപ്പൂവും
തൊട്ടു തലോടി കടലാസ്സു പൂവും
കൂകുന്നു കുയിലൊരു കോണിൽനിന്നും
കരയുന്നു കാക്ക തെങ്ങിൻമുകളിൽ നിന്നും
ഇവിടെഞാനുണ്ടെന്നോതി തള്ള കോഴിയും
കൂടെ തൻ എണ്ണമില്ലാ കുഞ്ഞിൻപടകളും
അടുക്കളരാജാവ് അമ്മിണിപ്പൂച്ചയും
വീടിന്റെ കാവലെൻ കരിമ്പൻ 'ടൈഗറും'
എത്ര സുന്ദരമെൻ വീട്
എത്ര സുന്ദരമെൻ മുറ്റം
വിനോദ്
Friday, June 10, 2016
നാക്ക് പിഴച്ചാൽ ...
New
Image Courtesy : Outspoken
പോയവാരം സോഷ്യൽ മീഡിയ ക്കാർക്കും ട്രോളന്മാർക്കും ചാകരയായിരുന്നു. തുടക്കം കുറിച്ചത് നമ്മുടെ കായികമന്ത്രി ഇ.പി.ജയരാജൻ. എന്ത് കേട്ടാലും തെറ്റും ശരിയും നോക്കാതെ മനപാഠം ആക്കിയ ചിലവരികൾ പയറ്റുക എന്നത് പുള്ളിയുടെ ഒരു ശീലം ആണ്. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന ഒരു രീതി. ഏതായാലും മുഹമ്മദലി മരിച്ചു, താങ്കൾ എന്തങ്കിലും പ്രസ്താവന നൽകണം എന്നു ചാനലുകാർ പറഞ്ഞപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി , സ്വയസിദ്ധമായ ശൈലിയിൽ മന്ത്രി അങ്ങ് കാച്ചി. പറഞ്ഞത് പുലിവാലായി. ചൂണ്ടയും ഇട്ടു കാത്തുനിൽക്കുന്ന ട്രോളന്മാർക്കു നല്ല കൊയ്ത്തും ആയി.
പ്രശ്നം ഒന്ന് തണുത്തു വരുന്നതേയുള്ളൂ , അപ്പോഴേക്കും വേറൊരു പുലിവാല്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനെ കായിക മന്ത്രി ഭീഷണിപ്പെടുത്തിയ വാർത്ത എങ്ങും പരന്നു. സോഷ്യൽ മീഡിയ രണ്ടു ചേരിയിൽ ആയി. ഒരു ഭാഗത്ത് അഞ്ജുവിനെ പിന്തുണക്കുന്നവരും മറുഭാഗത്ത് ജയരാജനെ പിന്തുണക്കുന്നവരും. യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല.
സത്യത്തിൽ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ആർക്കും അറിയില്ല. ഏതായാലും ഇന്ത്യയുടെ മാനം കായിക രംഗത്ത് ഉയർത്തികാട്ടിയ ഒരു കായികതാരത്തെ എന്ത് കാരണം പറഞ്ഞായാലും ശരി, അപമാനിക്കാനും ഭീഷണിപ്പെടുത്താനും പാടിലാത്തത് തന്നെയാണ്. അവർ എന്തെങ്കിലും അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ , എന്നിട്ട് കുറ്റക്കാരിയെങ്കിൽ ശിക്ഷിക്കൂ. നിയമം കയിലെടുക്കാനുള്ള അവകാശം ആർക്കും ഇല്ല. പക്ഷെ കേട്ടെടുത്തോളം സ്പോർട്സ് കൌൺസിലിൽ പലതും പുകഞ്ഞു നാറുന്നുണ്ട്. ഏതായാലും സത്യം ജയിക്കട്ടെ.
ഇതിനിടെ , തോൽവിക്ക് പുറകെ തോൽവിയുടെ കയിപ്പു രുചിച്ചു മടുത്ത സുധാകരന് ഒരമളി പറ്റി. ഗ്രൗണ്ടിൽ നോക്കിയപ്പോൾ ഗോളിപോസ്റ്റ് കാലിയാണ് , നമ്മക്കും ഒരു ഗോളടിക്കാൻ പറ്റിയ സമയം. ആർക്കും പാസ് കൊടുക്കാൻ തയ്യാറാകാതെ മെസ്സിയെപ്പോലെ ഒറ്റയ്ക്കുതന്നെ ബോളുമായി ഗോളിപോസ്ടിലേക്ക് ഇടിച്ചു കയറി. കേരളത്തിൽ മൺസൂൺ എത്തിയ കാര്യം അദ്ധ്യേഹത്തിനു ഓർമ്മയില്ലയിരുന്നു. ബോളുമായി കുതിച്ചു പാഞ്ഞ പുള്ളി, ഗോളി പോസ്റ്റിനു തൊട്ടടുത്തുവെച്ച് കാൽവഴുതി വീണു. വീഴ്ച എന്ന് വെച്ചാൽ ഒരു ഒന്ന് ഒന്നര വീഴ്ചയായിരുന്നു. ഒരുമാസമെങ്കിലും വേണ്ടിവരും ഇനി വീണ്ടും ഷൂ അണിയാൻ. കാരണം പുള്ളി പറഞ്ഞത് ശരിയാകണമെങ്കിൽ അഞ്ചു ആദ്യം ഡിവോർസ് നേടണം, എന്നിരുന്നാലും അന്തരിച്ച ജിമ്മി ജോർജിനെ കെട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല.
ട്രോളന്മാർ പേടിക്കേണ്ട . ഇതൊക്കെയെന്ത് ? ഇനിയും എന്തെല്ലാം വരാനിരിക്കുന്നു !
വിനോദ് ചിറയിൽ

Wednesday, June 08, 2016
ജീവിതം
New
വായിക്കാൻ വേണമെനിക്കൊരു ഫേസ്ബുക്ക്
കുറിക്കാൻ വേണമെനിക്കൊരുവാട്സ് അപ്പ്
എഴുതാനായെനിക്കൊരു ബ്ലോഗ്ഗറും
പിന്തുടരാനൊരു ട്വിറ്ററും
കുടിക്കാൻ വേണമെനിക്കൊരു തംബ്സ് അപ്പ്
കഴിക്കാൻ വേണമെനിക്കൊരു ബർഗറു്
പങ്കാളിയായെനിക്കൊരു സ്മാർട്ട്ഫോൺ
"ചാറ്റാ"നായൊരു മെസ്സെഞ്ചറും
ജീവിതമെന്തെന്ന് മറക്കുന്നു ഞാൻ
നവലോകത്തിങ്ങനെ അലയുന്നു ഞാൻ
കണ്ടുമുട്ടാത്തവരെൻ സുഹൃത്തുക്കൾ
അയലത്തെ രാമനെൻ ബദ്ധശത്രു !
വിനോദ് ചിറയിൽ
Monday, June 06, 2016
ഇന്നലെകളിലൂടെ
New
അല്ലാഹു അക്ബറ് ..... അല്ലാഹു അക്ബറ് ....
ദൂരെ പള്ളിയിൽ ബാങ്ക് വിളി മുഴങ്ങി.
പഴയ സർക്കാർ ഓഫീസിന്റെ മുൻപിലെ ആ മരച്ചുവട്ടിൽ വർഷങ്ങൾക്കുശേഷം അബു വീണ്ടും എത്തി.
പക്ഷെ മുൻപത്തെ ചുറുച്ചുറുക്കും ആവേശവും ഇല്ല. മുഖത്ത് തികഞ്ഞ നിരാശ മാത്രം!
ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു ആ മനുഷ്യൻ തളർന്നിരിക്കുന്നു. കേവലം പഴയ ഒരു മേശയും ഒടിഞ്ഞ സ്ടൂളും വെച്ച് അയാൾ വീണ്ടും ചായക്കട തുടങ്ങി.
വളരെ ബദ്ധപ്പെട്ടു അയാൾ ചായ ഒരുക്കാനുള്ള തിരക്കിലായി. ...
വർഷങ്ങൾക്കു മുൻപ്, ഇതുപോലെ ഒരു ദിവസം ഇവിടെ ചായവിറ്റു ജീവിതം തുടങ്ങിയതാണ് . അന്ന് വയസ്സ് ഇരുപതു തികഞ്ഞിട്ടില്ല. ഫാത്തിമയുടെ ഉപ്പയെകണ്ടതും ഫാത്തിമയുമായി നിക്കാഹു കഴിഞ്ഞതും എല്ലാം ഇന്നലെയെന്നത് പോലെ. ഫാത്തിമാ ... നീ എവിടെ ... ?
അബൂക്കായുടെ ചായയുടെ രുചി സർക്കാർ ജീവനക്കാർക്ക് മാത്രം അല്ല , അവിടുത്തെ നിവാസികൾക്കും ഇഷ്ടപ്പെട്ടു. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും കാത്തു നിൽക്കേണ്ടിവരും അബുവിന്റെ ചായ കുടിക്കാൻ. ചായയുടെ കൂടെ ഫാത്തിമയുടെ രുചിയേറിയ നെയ്യപ്പവും , പരിപ്പുവടയും കിട്ടാതെ ആൾക്കാർ ത്രിപ്തരല്ലായിരുന്നു. ചായയും നെയ്യപ്പവും പരിപ്പുവടയും ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോൾ അബുവിന്റെ മടിക്കീശയിൽ നോട്ടുകൾ നടനമാടി.
സന്തോഷം നിറഞ്ഞ ദിനങ്ങൾ ! മോൻ അയൂബ് പിറന്നതും വളർന്നതും എല്ലാം പെട്ടെന്നായിരുന്നു. കടയിൽ തിരക്കൊഴിഞ്ഞു നേരമില്ലെങ്കിലും മകന്റെ പഠനത്തിന് പ്രത്യേക ശ്രദ്ധ കാണിച്ചു. നഗരത്തിലെ നല്ല സ്കൂളിൽ തന്നെ പഠിപ്പിച്ചു.
കാലം കടന്നു പോയതറിഞ്ഞില്ല. മകനും ഫാത്തിമയ്ക്കും വേണ്ടി അയാൾ ദിനരാത്രങ്ങൾ നോക്കാതെ അദ്ധ്വാനിച്ചു. മകൻ വളർന്നതും സർക്കാർ ജോലി ലഭിച്ചതും എല്ലാം പെട്ടെന്നായിരുന്നു. അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ നിക്കാഹും കഴിച്ചു കൊടുത്തു. നിക്കാഹു കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ അവർ ഫ്ലാറ്റിലേക്ക് മാറി.
നിർബന്ധിച്ചെങ്കിലും തന്റെ പഴയവീട് മാറാൻ അബു തയ്യാറായില്ല - കൂടെ വരാൻ മകൻ നിർബന്ധിച്ചെങ്കിലും ! ഒടുവിൽ ഫാത്തിമ മയ്യത്ത് ആയപ്പോൾ നില്ക്കക്കള്ളിയില്ലാതെ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു - ജീവിതത്തിൽ മുറിവേല്ക്കാൻ തുടങ്ങിയതും അന്ന് മുതലായിരുന്നു .... !
അബൂക്കാ .....
പരിചയമുള്ള ഒരു ശബ്ദം കേട്ടു അബു തിരിഞ്ഞു നോക്കി.
അബൂക്കയുടെ ചായകുടിച്ചിട്ടു കാലം എത്രയായി.... കടുപ്പത്തിൽ ഒരു ചായ .
വിനോദ് ചിറയിൽ
Friday, June 03, 2016
പെട്രോളിന്റെ വില !
New
മൻമോഹൻ ഭരണകാലത്ത് പെട്രോൾ വില കൂടിയതിനു അനുസരിച്ച് ബസ്സുകളും ഓട്ടോകളും പല സംസ്ഥാനങ്ങളിലും വില കൂട്ടിയിരുന്നു. ചില സമയങ്ങളിൽ പെട്രോൾ വില വളരെ താണിരുന്നെങ്കിലും ബസ്സുകൂലി കുറക്കാൻ വേണ്ടി ആരും മുറവിളി കൂട്ടിയില്ല. ഇന്നും പെട്രോൾ വില മുൻഭരണത്തെക്കാൾ വളരെ കുറവാണ്.
മുകളിൽ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്. അത് കണ്ടാൽ മൻമോഹന്റെ ഭരണകാലതുള്ള പെട്രോൾ വിലയുടെ ഏകദേശരൂപം നമുക്ക് മനസ്സിലാക്കാൻ കഴിയും.
കൂടാതെ പെട്രോളിന് ഈടാക്കുന്ന വിലയിൽ നല്ലൊരു ശതമാനം സംസ്ഥാന സർക്കാരിന്റെ ഖജനാവിലെക്കാണ് പോകുന്നത്. ഏകദേശം 9 രൂപയാണ് കേന്ദ്രത്തിനു കിട്ടുന്നത് (സംസ്ഥാന വിഹിതം കിഴിച്ചതിനുശേഷം).
പെട്രോൾ വില കുറയേണ്ടത് തന്നെ, പക്ഷെ ഇനിയുള്ള കാലത്ത് അത് അറുപതിൽ കുറയും എന്ന് ആരും മോഹിക്കേണ്ട.
വിനോദ് ചിറയിൽ
(ലേഖകൻ പ്രകടിപ്പിച്ചിട്ടുള്ളത് അദ്ധ്യേഹത്തിന്റെ അഭിപ്രായം ആണ്. ഇതിനു തുമ്പപ്പൂവിനു യോജിപ്പ് ഉണ്ടാകണം എന്നില്ല.)
Thursday, June 02, 2016
കോൺഗ്രസ് യുഗത്തിന് അന്ത്യം ?
New
2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം , വരും ദിനങ്ങളിൽ കോൺഗ്രസ് വീണ്ടും ശക്തമായി തിരിച്ചു വരും എന്ന് കോൺഗ്രസ് നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം പല സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. കോൺഗ്രസ് ഒന്നിനുപിറകെ മറ്റൊന്നായി തോൽവിയിലേക്ക് കൂപ്പു കുത്തുന്നു.
കേവലം ചെറിയ ഒരു സംസ്ഥാനം ആയ പൊദുച്ചേരിയിൽ മാത്രമാണ് വിജയം ഉണ്ടായത്. കോൺഗ്രസ് ഭരിച്ചിരുന്ന ഹരിയാന , ഡൽഹി , അസ്സം , കേരളം എന്നീ സംസ്ഥാനങ്ങൾ നഷ്ടമായി. അതുപോലെ കൂട്ട് കക്ഷി ഭരണം ഉണ്ടായിരുന്ന മഹാരാഷ്ട്ര , ജമ്മു കാശ്മീർ , ജാർഖണ്ട് മുതലായ സംസ്ഥാനങ്ങളും നഷ്ടമായി. നോർത്ത് ഈസ്റ്റ് മാറ്റിവെച്ചാൽ കർണ്ണാണടകം , ഹിമാചൽ പ്രദേശ് , ഉത്തരാഖണ്ട്, പോദുചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസിന്റെ ഭരണം ചുരുങ്ങിയിരിക്കുന്നു.
യുവനേതൃത്വം എന്നുപറഞ്ഞാൽ പഴയ കോൺഗ്രസ് നേതാക്കളുടെ മക്കളെ കൊണ്ട് വരിക എന്ന രീതിയിലേക്ക് കോൺഗ്രസിന്റെ ചിന്താഗതി മാറിയിരിക്കുന്നു. ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ള പാർട്ടി നേത്രുത്വനിര , കഴിവുള്ളവരെ അകറ്റി നിർത്തുന്നു. പുതിയ ആരും നേതൃനിരയിൽ എത്തുന്നില്ല ... അല്ലേൽ ബാലികേറാ മലയാണത് - ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർക്ക് ! പാർട്ടി എന്നാൽ ഒരു കുടുംബം മാത്രം എന്ന നിലയിൽ എത്തിയിരിക്കുന്നു.
കാലിനടിയിലെ മണ്ണൊലിച്ചു പോകും മുൻപ് ശക്തമായ അഴിച്ചുപണി നടത്തി പുതിയ നേതൃനിര ഉയർന്നു വന്നില്ലെങ്കിൽ കോൺഗ്രസ് എന്ന പാർട്ടി ഇന്ത്യയിൽ നാമാവശേഷമാകും.
(കണക്കുകളിൽ ചിലപ്പോൾ തെറ്റ് കാണാം )
ചിറയിൽ വിനോദ്
Wednesday, June 01, 2016
മാധ്യമ വേശ്യകൾ
New
ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന ചർച്ചകൾ എപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അവരവരുടെ ടി.ആർ.പി. കൂട്ടാനും വേണ്ടിയുള്ളതാണ്. അതിനുവേണ്ടി അവർ പാർട്ടികളെ തമ്മിലടിപ്പിക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനം ഇവിടെ നിന്ന് അപ്രത്യക്ഷമായി. ജനാധിപത്യത്തിന്റെ ഈ ഒരു തൂണ് തകർന്നടിഞ്ഞു.
എന്താ ഇപ്പോൾ ചർച്ചകൾ ...? വി.എസ്സിന്റെ പദവി, അല്ലേൽ ഡിജിപി യെ മാറ്റി, രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ് ആവുമോ ? തുടങ്ങിയവ ആണ്.
ഇതൊക്കെയാണോ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ . വി.എസിന് പദവി കിട്ടിയോ കിട്ടിയില്ലയോ, ഡി.ജി.പി. ആരാണ്, രാഹുൽ ഗാന്ധി എന്താവും ഇതൊന്നും അല്ല ഇന്ന് കേരള ജനതയുടെ പ്രശ്നങ്ങൾ .
അവർക്ക് വേണ്ടത് സമാധാനം ആണ്,
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
അതുപോലെ യുവാക്കൾക്ക് ജോലി, ഏവർക്കും മാലിന്യവിമുക്തമായ പരിസരം, ചിലവുകുറഞ്ഞ ചികിത്സകൾ , താമസിക്കാൻ ഒരു കൂര, നിഷ്പക്ഷമായ നിയമവ്യവസ്ഥ , സുരക്ഷ, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ,.
പിന്നെയോ ...
എതു പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ഏതു മതത്തിൽ വിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ജനാധിപത്യപരമായി തെറ്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ....
സർക്കാരിന്റെ വികസന പദ്ധതികൾ ഏവർക്കും തുല്യമായി ലഭിക്കാൻ ഉള്ള അവകാശം (മുക്കാൽ ഭാഗവും ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർക്കെ കിട്ടൂ)
നാട്ടുകാരെ മാധ്യമ വേശ്യകളുടെ വാക്ക് കേട്ട് വഴി തെറ്റാതെ ... എന്ത് ശരി എന്ത് തെറ്റ് എന്ന് നോക്കി പ്രതികരിക്കുക.
നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക.
വിനോദ് ചിറയിൽ