Tuesday, April 21, 2015

Tuesday, April 21, 2015 3

പ്രിയ സഖിപ്രിയ സഖീ ...
നിൻ ചാരു മന്ദസ്മിതത്തിലെൻ 
അന്തരാത്മാവിൻ അഗ്നിശമിച്ചുവോ ... ?
ഒടുങ്ങാത്ത കദനത്തിൻ 
കരൾ കത്തും ആധികൾ 
ഒക്കെ ശമിച്ചുവോ ... ?

പ്രിയ സഖീ ....
നിൻ  മൃദുസ്പർശനം 
അസ്വസ്ഥമാമെന്റെ 
ഹൃദ്‌ കവാടത്തിൽ കുളിര് പടർത്തിയോ ... ?
ഉരുകുന്ന നിശ്വാസകുമിളകൾ പോലെയെൻ 
തപ്തമാം മോഹങ്ങളിൽ 
ശാന്തി പടർത്തിയോ ... ?
ചിറകടിച്ചകലുന്ന ദിനരാത്രബിന്ദുവിൽ
ഒടുങ്ങുന്ന സങ്കല്പ്പ ഗർഭപാത്രത്തിൽ നീ  
പ്രത്യാശയാം സത്യബീജം വരുത്തിയോ ... ?

പ്രിയ സഖി ....
നിന് ചുടുശ്വാസ തന്മാത്രയിൽ 
ഉയിർകൊണ്ടതെന്റെ കൗമാര മോഹമേ ... ?
അതിരു കാണാത്തൊരി  അനന്തവിഹായസിൽ 
അലയുന്നയെന്റെ ഉള്ളിലെരിയുന്ന 
അഗ്നിയിൽ ഒരു തരി സ്വർണ്ണമായ് 
ഒരുകിയൊലിച്ചുവോ .... ?

പ്രിയ സഖി ....
ഒടുവിലീ ചിത കത്തിയെരിയുന്ന 
അന്ത്യമാം കർമ്മതിലെന്നെ 
നക്കിത്തുടക്കുന്ന കലിതുള്ളിയുയരുന്ന
അഗ്നിയായോ ... നീ  ... ?
നിത്യമാം ശമ്ശാന ഭീതിയിൽ 
നീയെനിക്കൊപ്പമിരിക്കാൻ 
ചാരമായോ ... ?

ടീ.പീ. പ്രകാശൻ  

Tuesday, April 21, 2015 0

ഷൈജു ബാലന്റെ ചിത്രങ്ങൾ

Monday, April 20, 2015

Monday, April 20, 2015 0

നർമ്മം


പെണ്‍കുട്ടി - എന്റെ മൊബൈൽ അമ്മയുടെ കൈയ്യിൽ ആണ്.

ആണ്‍കുട്ടി - പിന്നെ ഞാൻ എങ്ങിനെ വിളിക്കും.

പെണ്‍കുട്ടി - പേടിക്കേണ്ട , നിന്റെ നമ്പർ ഞാൻ "Battery Low" എന്ന പേരിലാ  Save  ചെയ്തിരിക്കുന്നത് .  നിന്റെ ഫോണ്‍ എപ്പോഴാണോ വരുന്നത് - അപ്പോൾ അമ്മ പറയും മോളെ മൊബൈൽ ചാർജ്  ചെയ്യൂ ..


ജഡ്ജ് - ഓർഡർ ... ഓർഡർ ....


കള്ളൻ - ഒരു ദോശ , 3 ഇഡലി , ഒരു കൂൾ ഡ്രിങ്ക് 

ജഡ്ജ് -  ഷട്ട്-അപ്പ്‌ 

കള്ളൻ -  അല്ല സെവൻ -അപ്പ്‌ കള്ള്  കുടിയനായ ഭക്തൻ  - ഭഗവാനേ .. എന്റെ കള്ള്  വിടുവിച്ചു തരാമോ ?

ഭഗവാൻ - തരാം 

ഭക്തൻ  - എന്നാൽ പോലിസ് പിടിച്ചു വച്ച എൻറെ  20 കുപ്പി കള്ള്  വിടുവിച്ചു താ ....


ശേഖരിച്ചത് - വിനോദ് 

Saturday, April 18, 2015

Saturday, April 18, 2015 4

ഡയലോഗിലെ നർമ്മം
രസകരങ്ങളായ ചില  സിനിമാ ഡയലോഗുകൾ ആകട്ടെ .... 

1.   ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും താൻ എന്നെ പഠിപ്പിക്കേണ്ട ഞാൻ POLYTECHNIC  ഇൽ പഠി ച്ച്ചതാ. 

2.  പുരുഷുവിന് ഇപ്പോൾ യുദ്ധം ഒന്നും ഇല്ലേ ?

3.  ഇന്നവർ പിന്നാമ്പുറം കാട്ടി , നാളെ ഉമ്മറം കാട്ടിയാലോ ?

4.  കൈനീട്ടം വൈകിട്ടായാൽ  കുഴപ്പം ഉണ്ടോ  ?

5.  അയ്യോ ഭയങ്കര ആഴം ആണല്ലോ ചേട്ടാ ...  ഇറങ്ങി കുളിക്കുകയൊന്നും വേണ്ട, ,കോരി കുളിച്ചാൽ മതി.

6.  അയാം ദി സോറി അളിയാ ... അയാം ദി സോറി.

7.   അല്ല ഇങ്ങളെ മൂന്നാളീം ഇരട്ട പെട്ടതാ ... ?

8.  വൃത്തികേട്‌ നീ കാണാതിരിക്കാനല്ലേ ഞാൻ കതകടച്ചത് .

9.  പെണ്ണുങ്ങളെ പ്രേമിക്കണ മെങ്കിൽ അഞ്ഞൂറാന്റെ മക്കൾ വേറെ തന്തയ്ക്കു ജനിക്കണം ..... അതിനൊക്കെ ഇനി ഒരുപാട് സമയം എടുക്കൂലെ.

10.  അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു

11.  ഈ ബ്ലഡി  ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …

12.  കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ദിയാ.

13.   കൃഷ്ണന്റൊപ്പം അവൻ  വന്നു അവന്റൊപ്പം നീ വന്നു നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാൻ  വരണോ…   ..... തൽപരകക്ഷിയല്ലാ  ....

14.  ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മാവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല..  ഇനി അനുവദിക്കുകയും ഇല്ല.

15.  പടക്കങ്ങൾ  എന്നുമെനിക്കൊരു വീക്നെസ്സായിരുന്നു.

വിനോദ് 

Monday, April 13, 2015

Sunday, April 12, 2015

Sunday, April 12, 2015 9

സമ്മാനം

(മിനിക്കഥ)


ഇന്നവളുടെ പിറന്നാൾ ആണ്.

ഒരു പിറന്നാൾ സമ്മാനം  കൊടുക്കണം

എന്ത് കൊടുക്കും ?

ദിവസേന ഉപയോഗമുള്ള വല്ലതും കൊടുക്കാം.  എന്നാൽ അത്
ഉപയോഗിക്കുമ്പോഴെല്ലാം എന്നെ ഓർക്കുമല്ലോ !

ഏതു നിറത്തിലുള്ളത് വാങ്ങും ?

അവളോട്‌ തന്നെ ചോദിക്കാം ... ഇഷ്ടപെട്ട നിറം ഏതെന്നു ....

ഓറഞ്ച് ... അവൾ പറഞ്ഞു.

ഉടൻ തന്നെ പോയി സമ്മാനം വാങ്ങി ... ഓറഞ്ച്  നിറത്തിൽ ഉള്ളത്!

വേറൊന്നുമല്ല  - ഒരു "ടങ്  ക്ലീനർ "


വിനോദ് ചിറയിൽ