പഴയൊരാട്ടോഗ്രാഫിൻ താളുകൾ മറിച്ചപ്പോൾ
ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു.
ചിതലുകൾ തിന്നൊരാ പേപ്പറിൻ താളുകൾ...
ആരാലും മായ്ക്കാത്ത ഓർമ്മതൻ തുണ്ടുകൾ..
കളിക്കൂട്ടുകാരിയായവൾ വന്നപ്പോൾ എൻ മനം
ഒരു പേമാരി പോൽ പെയ്തൊഴിഞ്ഞങ്ങുപോയ് ..
കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകൾക്കൊപ്പം
ഓടിനടന്നൊരു കുട്ടിക്കാലത്ത്
നിൻ മുടിയിഴകളിൽ സൂര്യകിരണങ്ങൾ
മായികമായൊരു വർണ്ണ പ്രഭയായ്
പുലരികൾ പ്രണയമായ് രാത്രികൾ കാവലായ്
നിലാവത്തു സഖീ നിൻ കുപ്പിവളതൻ കിലുക്കം...
വഴിയരികിൽ നിന്നെയും കാത്തങ്ങ്
നിന്നോരാനേരം ഓർമ്മയിൽ മാഞ്ഞുപോയ്..
ആ ഒരു പിണക്കം അറിയില്ല എന്തിനോ..
ജീവിത യാത്രയിൽ പരസ്പരം കാണാതെ
കാലത്തിനൊപ്പം കൊഴിഞ്ഞങ്ങു പോയെന്നോ
മറ്റൊരാൾ ജീവിതതോണിയിൽ കൂട്ടിനായ് വന്നപ്പോൾ
ഓർമ്മകൾ താളുകൾ മാത്രമായ്
ഇനിയില്ല...പഴയോരാ കൂട്ടുകാരിയുടെ ചിരിമുത്തുകൾ...
അജിത് പി കീഴാറ്റിങ്ങൽ
Read also : www.mazhachinthukal.blogspot. com