Friday, November 07, 2014

Friday, November 07, 2014 3

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ - 3

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ സന്ദർഭത്തിൽ ശ്രീ അജിത്‌ പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ഈ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു . 


ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.
കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പ ക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു.എന്നാൽ കാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യംനിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.


തിരുവനന്തപുരത്തെ അനന്തൻ കാട് ശ്രീ നാഗരാജാ ക്ഷേത്രം ,ശ്രീ നാഗരുകാവ് ക്ഷേത്രം ആലപ്പുഴയിലെ  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രം ,വെട്ടിക്കോട് ശ്രീ നാഗരാജാക്ഷേത്രം,പത്തനം തിട്ടയിലെ ത്രിപ്പാറ  ശിവക്ഷേത്രം,തൃശൂരിലെ പാമ്പുമേയ്ക്കാട്മന,കോട്ടയത്തെ നാഗമ്പൂഴി ക്ഷേത്രം എറണാകുളത്തെ ആമേട ക്ഷേത്രം,പാലക്കാട്ടെ അത്തിപറ്റമന ,പാതിരി കുന്നത്തു ചെണ്ടല്ലൂർ മന ,മലപ്പുറത്തെ ഹരികുന്നത്തു ശിവ ക്ഷേത്രം കണ്ണൂരിലെപെരാള ശ്ശേരി ശ്രീ സുബ്രമണ്യ ക്ഷേത്രം കരിപ്പാൽ നാഗ സോമേശ്വരി ക്ഷേത്രം കയ്യത്തു നാഗക്ഷേത്രം,കാസർകോട് ജില്ലയിലെ മദനന്ദേശ്വര ക്ഷേത്രം കേരളത്തിൽ കാണുന്ന പ്രധാന നാഗരാജാക്ഷേത്രങ്ങളാണ് മേൽപ്പറഞ്ഞവ.


കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജാ ക്ഷേത്രമാണ് ആലപ്പുഴയിലെ മണ്ണാറശാലാ  ശ്രീനാഗരാജാ ക്ഷേത്രം.ഒരു അന്തർജ്ജനം താന്ത്രിക വിദ്യയിൽ നൈപുണ്യം നേടി  തപോ വൃത്തിയോടുകൂടി  നാഗപൂജ നടത്തുന്നു എന്ന അസാധാരണത്വത്തിലും 41 വർഷത്തിലൊരിക്കൽസർപ്പം പാട്ടു നടത്തുന്നു എന്ന പ്രത്യേക്തയാലും രാജ്യാന്തര പ്രശസ്തി നേടിയതാണ്അതിപുരാതനവും നാഗാരാധകർക്ക് അഭയ കേന്ദ്രവുമായ മണ്ണാറശാലാ  ശ്രീ നാഗരാജാക്ഷേത്രം.മറ്റൊരു ക്ഷേത്രത്തിലും അനുവദനീയമല്ലത്ത  ഒരു ആസാധാരണത്വമാണ്  ഒരു അന്തർജ്ജനത്തിനു പൂജാധികാരം ലഭിക്കുക എന്നുള്ളത്.
 കന്നി ,തുലാം,കുംഭം,എന്നീ മാസങ്ങളിലെ ആയില്യവും മഹാ ശിവരാത്രിയുമാണ് മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ .തുലാം മാസത്തിലെ ആയില്യം പൊതുവെമണ്ണാറശാലാ ആയില്യം എന്നാണ് അറിയപ്പെടുന്നത്.
ഉപ്പും മഞ്ഞളും ,പുറ്റും   മുട്ടയും നടയ്ക്കു വയ്ക്കുക സര്പ്പ ബലി ,നൂറും പാലും ,പാലുംപഴവും നിവേദ്യവും തുടങ്ങിയ ചടങ്ങുകൾക്ക് പുറമേ സാന്താന ലബ്ധിക്കായി ഉരുളി കമിഴ്ത്എന്ന പ്രധാന വഴിപാടും ഇവിടെ നടത്തി വരുന്നു.

              
    പ്രശസ്തിയിൽ  പ്രശസ്തിയാർജിച്ച  കാവാണ്‌ തൃശ്ശൂർ പമ്പു മേയക്കാടു  മന .ഇവിടെപുള്ളുവൻ പാട്ട് നടത്താറില്ല. വരനാട്ടു കറുപ്പാൻമാർ ഇവിടെ സർപ്പം പാട്ടും കളമെഴുത്തുംനടത്തുന്നു.
സർപ്പക്കാവുകൾ ഉടലെടുത്തത് ബുദ്ധമത കാലത്താണ് എന്ന് വെളിവാക്കുന്ന തെളിവുകൾ ആണ്അമരാവതിയിലെയും ബ്രിട്ടീഷ് മ്യൂസിയത്തിലെയും ശിൽപ്പങ്ങളിൽനിന്നും മനസ്സിലാകുന്നത്‌.കൂടാതെ ബുദ്ധമതത്തിനു പ്രചാരമുള്ള ബർമ്മയിൽ സർപ്പാരാധന മുഖ്യമാണ്.കൂടാതെ ജൈന മതത്തിനു പ്രാധാന്യമുള്ള തുളുനാട്ടിൽ  സര്പ്പാരാധനയ്ക്ക് വളരെയധികംപ്രാധാന്യമുണ്ട്. 
സർപ്പ  പൂജകൾ
സൂക്ഷ്മ ശരീരികളായ  നാഗങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം  തേടാൻ  ഒട്ടേറെ പൂജകൾഹൈന്ദവർ നടത്തി വന്നിരുന്നു.
നൂറും പാലും ചടങ്ങ് ,പാമ്പിൻ തുള്ളൽ ,സർപ്പബലി ,സർപ്പയജ്ഞം,വെട്ടുംതട ,തിരിയുഴിച്ചിൽ,
 ചടങ്ങുകളെല്ലാം  സർപ്പ പൂജയിൽ പ്രാധാന്യം അർഹിക്കുന്നതാണ്.വ്രത ശുദ്ധിയോടും ഭയഭക്തിയോടും കൂടി  പൂജകൾ ചെയ്യുകയാണെങ്കിൽ അനുഗ്രഹം ലഭിക്കുമെന്ന്‌ ഉറപ്പാണ് .
സർപ്പ പൂജകളെ ക്കുറിച്ച്  അടുത്ത ഭാഗത്തിൽ വിശ ദമായി പ്രതിപാദിക്കുന്നതാണ്.
അജിത്‌ പി. നായർ 
കീഴാറ്റിങ്ങൽ 

Tuesday, November 04, 2014

Tuesday, November 04, 2014 0

ചരിത്രം തിരുത്താന്‍ ഐ വരുന്നു..

ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ ഷങ്കറും തമിഴ് സൂപ്പര്‍സ്‌റാര്‍ വിക്രമും ഒന്നിക്കുന്ന ബ്രഹ്മാണ്ട ചിത്രം ഐ ഈമാസം തന്നെ തീയറ്ററില്‍ എത്തും. നവംബര്‍ അവസാന വാരത്തിലേക്ക് ഐ യെ ഇറക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചു വരികയാണ്…. 2 വര്‍ഷത്തെ കാത്തിരിപ്പിനോടുവിലാണ് ചിത്രം എത്തുന്നത്. ട്രെയിലറും മേക്കിംഗ് വീഡിയോയും മെഗാഹിറ്റ് ആക്കിയ ഈ ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുനതിനോപ്പം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും എന്നാണ് പറയപ്പെടുന്നത്… ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായി ഐ മാറുമെന്നാണ് കണക്കാക്കുന്നത്… 200 കോടി ബഡ്‌ജെറ്റില്‍ നിര്‍മിച്ച ഈ ചിത്രം വിക്രമിന്റെ കരിയറില്‍ ഒരു നഴികക്കല്ലാകുമെന്നു പ്രതീഷിക്കാം.എ ആര്‍ റഹ്മാനും ഷങ്കരും വിക്രമും തീയറ്ററുകളില്‍ അത്ഭുതം സൃഷ്ട്ടിക്കുനത് കാത്തിരുന്നു കാണാം… -

അജിത്‌  പി.നായർ 
Tuesday, November 04, 2014 0

വീണ്ടും ഡൽഹി ....ഇലക്ഷനു കളമൊരുങ്ങി..


8 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വതിനോടുവിൽ ദൽഹി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്.

നിലവിലെ നിയമസഭ പിരിച്ചുവിടാൻ ഗവർണ്ണർ ശുപാർശ ചെയ്തതിനെ തുടര്ന്നണിത്.

കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് ഒരു രാഷ്ട്രീയ പാര്ട്ടിക്കും സർക്കാർ രൂപികരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.ഏറ്റവും വലിയ ഒറ്റകക്ഷിയായ bjp ക്ക് 32 സീറ്റേ നിലവിലുള്ളൂ..സർക്കാർ രൂപീകരിക്കാൻ 36 സീറ്റാണ് വേണ്ടത്...നേരത്തെ 28 സീറ്റുള്ള ആം ആദ്മി പാര്ട്ടി കോണ്ഗ്രസുമായി ചേർന്ന് 49  ദിവസം ഡൽഹി ഭരിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി  കേജരിവാൾ രാജി വച്ചതിനെ തുടർന്ന് അവിടെ രാഷ്ട്രപതി ഭരണം നിലവില വരുകയായിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ഷൻ നടത്തിയാൽ bjp വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.രാജ്യത്തെ മോഡി തരംഗവും  കേന്ദ്രസർക്കാരിന്റെ മികച്ച ഭരണവും ദൽഹി പിടിക്കാൻ bjp ക്ക് തുണയാകും.ആം ആദ്മിക്ക് പഴയെപോലെ മികച്ച പ്രകടനം നടത്താൻ കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീഷകർ അഭിപ്രായപ്പെടുന്നത്.കാത്തിരിക്കാം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ യുദ്ധ കാഹളതത്തി നായ്
Team Thumbappoo

Sunday, November 02, 2014

Sunday, November 02, 2014 1

ചുംബന സമരം പോലും....

ചുംബന സമരം പോലും…കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു മേല്‍ കത്തി വയ്ക്കാനായി ആരുടെയോ ആശയം..രാഷ്ട്രീയ പാര്‍ട്ടികള്‍ അതൊരു മുതലെടുപ്പാക്കി അതിനു ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പാരമ്പര്യ മായി മലയാളികള്ക്ക് കിട്ടിയ സദാചാരബോധമാണ്. ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവന്‍ പൊതുവേദിയിലല്ല വരേണ്ടത് …ഇത് കേരളമാണെന്ന് മറക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ഒരു തരo മാനസിക വിഭ്രാന്തിയായെ ഇതിനെ കാണാന്‍ കഴിയൂ. ഇത് പലതിലേക്കും ഉള്ള ഒരു അപകട സൂചനയായി കാണേണ്ടി വരും.കാരണം മലയാളികള്ക്ക് അവരുടെതായ ഒരു സാംസ്‌കാരിക ദിശാ ബോധം ഉണ്ട് അത് അടിച്ചമര്‍ത്തി ഒരു പുതിയ സംസ്‌കാരം വളര്‍ത്തി എടുക്കാന്‍ ആരോ ചിലര്‍ ശ്രമിക്കുന്നുണ്ട്…പിന്തുണ കൊടുക്കുന്നവര്‍ ചിന്തിക്കുക …പൊതുവേദിയിലെ ചുംബനം നമുക്ക് വേണോ???

Ajith.P.Nair