Sunday, June 09, 2013

സണ്ണി ലിയോണിയും ഇന്റര്‍നെറ്റും

രാജ്യത്ത് പീഡനക്കഥകള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ നീലച്ചിത്ര സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഏതൊരു സ്‌കൂള്‍ – കോളേജ് കുട്ടികളുടെ മൊബൈല്‍ ഫോണ്‍ എടുത്താലും അതില്‍ ബ്ലൂ ഫിലിമുകള്‍ നിറയെ കാണാം എന്നത് നമുക്കൊരു അപമാനകരമാണ്.   ഇന്റര്‍നെറ്റ് വ്യാപകമായതോടെ ഇത്തരം ക്ലിപ്പുകള്‍ സുഗമമായി കിട്ടുമെന്നുള്ളത് ലജ്ജാവഹമാണ്. സെക്‌സിനെ വൈല്‍ഡ് ആയി ചിത്രീകരിച്ച ഇത്തരം വീഡിയോകള്‍ കൊച്ചുകുട്ടികളുടെ മനസിന്റെ പോലും താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തരം സൈറ്റുകളുടെ നിയന്ത്രണം കാലഘട്ടത്തിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ ഇതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് നീലച്ചിത്ര നായിക സണ്ണി ലിയോണിനെ ആയിരുന്നു എന്നത് ഇത്തരം സൈറ്റുകളോടുള്ള ഭ്രമമാണ് വ്യക്തമാക്കുന്നത്.സണ്ണി ലിയോണ്‍ ഇന്ത്യ യിൽ ശ്രദ്ധിക്കപ്പെട്ടത് നീലച്ചിത്ര നടി എന്നാ പേരിലാണ്.  അവർ അഭിനയിച്ച സിനിമയും റിയാലിറ്റി ഷോയും ശ്രദ്ധിക്കപ്പെട്ടത്  ഒരു നീലച്ചിത്ര നടി എന്നാ കാരണത്താലാണ്.   തുടർന്ന് ഇന്ത്യയിൽ അവർ ഇന്റർനെറ്റിൽ തരംഗം തന്നെ സൃഷ്ടിച്ചു മൊബൈൽ ഫോണുകളിൽ  സണ്ണി ലിയോണ്‍ നിറഞ്ഞു നിന്നു.ഇന്നവർ ബോളിവൂഡിലെ തിരക്കുള്ള നായികയായി മാറിയിരിക്കുന്നു.   ഇവരുടെ ചുവടു പിടിച്ചു കൂടുതൽ നീലച്ചിത്ര നായികമാർ ഇന്ത്യയിൽ ചുവടു പിടിപ്പിക്കാൻ ഒരുങ്ങുന്നതായി വാർത്തയുണ്ട് .
ഇവരുടെ ഈ

നെഗറ്റിവ്  പബ്ലിസിറ്റി വിട്ടു കാശാക്കാൻ നിർമ്മാതാക്കൾ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത്‌.

ഒളി ക്യാമറയിൽ കുടുങ്ങി ഇന്റർനെറ്റിൽ പ്രചരിക്കുന്ന സെക്സി വീഡിയോകൾ പലരുടെയും ജീവിതം നശിപ്പിക്കുന്നുണ്ട്.പ്രണയം നടിച്ചു പെണ്‍കുട്ടികളെ വലയിലാക്കി അവരുടെ നഗ്നത വിറ്റു കാശാക്കുന്ന   വലിയ  സംഘങ്ങൾ ഇന്ത്യയിൽ ഉടനീളം പ്രവര്ത്തിക്കുന്നുണ്ട്.  ഈ ക്ലിപ്പുകൾ വിറ്റു കാശാക്കാനായി പ്രത്യേകം സൈറ്റുകളും അവർ ഓപ്പണ്‍  ചെയ്യുന്നു.മൊബൈല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ ആര്‍ക്കും യഥെഷ്ട്ടം ഇത്തരം ക്ലിപ്പുകള്‍ ഉപയൊഗിക്കാമെന്നായി. ഇത് നിയന്ത്രിച്ചില്ല എങ്കില്‍ ഇനിയും അപകടങ്ങള നമ്മള്‍ ക്ഷണിച്ചു വരുത്തും.ഇത്തരം ഗ്രൂപ്പുകൾക്കെതിരെ സർക്കാർ ഉചിതമായ നടപടികള സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... ഇല്ലായെങ്കിൽ നമ്മുടെ സ്വകാര്യത ഇന്റർനെറ്റ്‌  വിഴുങ്ങുന്നത് നോക്കി നിൽക്കാനേ നമുക്ക് കഴിയൂ.

അജിത്‌ പി. നായർ കീഴാറ്റിങ്ങൽ 

1 comment:

  1. അപകടത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന യുവത

    ഒരു നിയന്ത്രണം വേണം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.