ഒരുപാടു ദിവസങ്ങൾ അവളുടെ പുറകെ നടന്നു .പക്ഷെ തന്റെ സ്നേഹം അവൾ മനസ്സിലാക്കിയില്ല.
തന്നെ എന്തുകൊണ്ടാണ് അവൾ മനസ്സിലാക്കാത്തത്. ?
ഏതായാലും തീർന്നു..ഇന്നത്തെ ആ ദിവസം അതിനുള്ളതാണ്,,
ഇനിയൊരിക്കലും അവളുടെ പിന്നാലെ നടക്കാൻ തനിക്കു പറ്റില്ല....
പക്ഷെ അത് അവളോട് പറയണമല്ലോ...ഏതായാലും അവൾ ഇന്ന് ആ കോഫി ഷോപ്പിൽ വച്ച് കാണാം എന്ന് സമ്മതിച്ചിട്ടുണ്ട്....
ടേബിളിൽ വച്ചിരുന്ന ആ ചുവന്ന റോസാപൂവുമെടുത്തുഅവൻ യാത്രയായി...
ഇത് നമ്മുടെ അവസാന കണ്ടു മുട്ടലായിരിക്കും കോഫി ചുണ്ടിൽ വച്ച് കൊണ്ട് അവൾ അവനോടായി പറഞ്ഞു...
അതെ ഇനി ഞാനും ശല്യപ്പെടുത്താൻ വരില്ല അവനും പറഞ്ഞു...
ഞാൻ തന്റെ അടുത്ത് പറഞ്ഞിട്ടില്ലേ എനിക്ക് ഇതുപോലുള്ള പൂക്കളും ഒന്നും കൊണ്ട് വരരുതെന്ന്...
സോറി ഇത് നിനക്ക് തരാനല്ല....അവൻ അത് പറഞ്ഞതും...ഒരു പെണ്‍കുട്ടി അവര്ക്ക് നേരെ വന്നു...
അവൾ ഞെട്ടിപ്പോയി തന്റെ അനിയത്തി....
ചേച്ചി എന്നോട് ക്ഷമിക്കണം ...ചേച്ചിയുടെ പുറകെ ഇത്രയും കാലം നടന്നിട്ടും ചേച്ചി ഇവനെ മനസിലാക്കിയില്ല....
പക്ഷെ സത്യസന്ധമായ ആ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്കായില്ല....
ഞാനിവനെ സ്നേഹിക്കുന്നു....
ഞാനിവനെ സ്നേഹിക്കുന്നു....
അവൻ ആ റോസാ പുഷ്പ്പം അവൾക്കായി സമ്മാനിച്ചു.
ഇപ്പോൾ മനസ്സിലായില്ലേ ആർക്ക് വേണ്ടി ആയിരുന്നു ആ റോസാ എന്ന്...
അവന്റെ ആ ചോദ്യം കേട്ട് അവൾ ആശ്ച്ചര്യപ്പെട്ടുപോയി ....
തന്റെ അനിയത്തിയോടോപ്പം അവൻ പോയി മറയുന്നത് അവൾ നോക്കി നിന്നു..
അവൾ ഒളിപ്പിച്ചു വച്ചിരുന്ന റോസാപ്പൂവ് രണ്ടുതുള്ളി കണ്ണീരിനോപ്പം തറയിലേക്ക് വലിച്ചെറിഞ്ഞിട്ടു അവൾ നടന്നകന്നു .......
അജിത് പി കീഴാറ്റിങ്ങൾ
മേഡ് ഫോര്‍ ഈച് അദര്‍
ReplyDelete