ആരോടും പറയാതെ, ആരോരും അറിയാതെ ...
സന്തോഷദീപങ്ങൾ ഊതി കെടുത്തുവാൻ...
കാലൊച്ചയില്ലാതെ , നിശബ്ധമായിട്ടു,
തെന്നലിനോടൊപ്പം ജീവിതം അലിയാനായ്
വരുന്നിതാ മരണം മുഖം മൂടിയായ്...
കൊതിച്ചില്ല ഞാൻ നിന്നെ
വിധിച്ചതോ നീയെന്നെ..
ഭൂമിയിലെ ബന്ധങ്ങൾ
അറുത്തങ്ങ് മാറ്റുവാൻ..
കാണാത്ത ലോകത്ത്
കൂടെയിതാ വിളിക്കുന്നു..
ഞാനില്ല എന്നു പറഞ്ഞിട്ടു മെന്നെ..
കൂടെയിതാ കൊണ്ടങ്ങു പോകുന്നു..
കേൾക്കുന്നില്ലെ തേങ്ങലുകൾ
കാണുന്നില്ലേ അശ്രു ബിംബങ്ങൾ...
വെറുക്കുന്നു നിന്നെയിതാ ... പച്ചയായ് ജീവിതം..
അശ്വതി മോഹൻ
തോന്നയ്ക്കൽ
മരണം രംഗബോധമില്ലാത്തൊരു കോമാളിയാണെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്
ReplyDeletei like it
ReplyDelete