Tuesday, June 04, 2013

അവൾക്കായൊരു മഴക്കാലം


ഓർമ്മയിൽ തെളിവായ്‌ 
  ചിന്നുന്ന മഴക്കാലത്തിൻ

മേഘമേ....
തെളിവാർന്നൊരു മഴയായ് പെയ്തൊഴിയുക നീയും ....
കാലങ്ങൾ എന്നെ വിളിക്കുന്നു ...
തൊടിയിലെ മഷിതണ്ടിൻ ചാർത്തിനായ് ...
പായലിൻ നനവുകൾ ,പാടത്തെ തുടികളും
മായുന്ന നന്മകളാൽ സ്മൃതികൾ പായുമ്പോൾ ...
മോഹിച്ചീടുന്നൊരു കൂട്ടുകാരീ നീ...
പേടിച്ചിരണ്ടോ... ഈ മഴക്കാലത്തു...
മഴനൂലിനാൽ പൊതിഞ്ഞ നിൻ ചെറു പുഞ്ചിരി ...
മറക്കുവാൻ ഒരു മഴക്കാലം ക്കൂടി ..
ചന്ദന ക്കുറികൾ മാച്ച മഴ മുത്തുകളോടവൾ
പരിഭവപ്പെട്ടപ്പോൾ…
മഴവില്ലുകൾ കാട്ടിയവളെ മഴചിരിപ്പിച്ചു.
ചെറുകുടയാൽ മറഞ്ഞ നിൻ  മിഴികോണുകൾ
മഴചിന്തുകൾ മാടിയൊതുക്കിയ  ഈറൻ മുടികൾ
മഴപക്ഷികൾ പാടിയ ആ പാട്ടിനൊപ്പം
ചിരികൾ വിടർത്തി ആകാശം തണുത്തു.
മഴകാറ്റിനൊപ്പം അവൾ എങ്ങോ പോയ്‌ മറഞ്ഞതോർത്ത്‌ ...
ഇനിയൊരു കാർമേഘ തണുപ്പിനായവൻ കാത്തിരിക്കുന്നു.

അജിത്‌  പി. കീഴാറ്റിങ്ങൾ                                 

1 comment:

  1. എവിടെപ്പോയ് മറഞ്ഞവള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.