നാട്ടിലും ഗൾഫിലും മലയാളികൾക്ക് ഇംഗ്ലീഷ് ഭ്രമം കൂടി വരുകയാണ്. മുറി ഇംഗ്ലിഷ് എങ്കിലും പറഞ്ഞില്ലെങ്കിൽ മാനം പോകുമെന്ന മട്ടിലാണ് മലയാളിയുടെ പരാക്രമം. അത് കൊണ്ട് തന്നെയാണ് കേരളത്തിൽ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സുകൾ വ്യാപകമായി വർധിച്ചു വരുന്നത്. പുസ്തകത്തിന്റെ രൂപത്തിലും പോസ്റ്റൽ ക്ലാസ്സിന്റെ പേരിലും ഇൻസ്റ്റിറ്റൂട്ടിന്റെ മറവിലും പാവപ്പട്ട ജനങ്ങളെ അതി വിദഗ്ദ്ധമായി പറ്റിച്ചു മുന്നേറാനും ഈ സ്പോക്കെൻ ക്ലാസ്സുകൾക്കു കഴിയുന്നുണ്ട്. തന്റെ മക്കൾ ഇംഗ്ലീഷിൽ സംസാരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഇംഗ്ലിഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ നെട്ടോട്ടമോടുന്ന വിദ്യാർഥികൾ ,ഉന്നത വിദ്യാഭ്യാസം കൈമുതലായുന്ടെങ്കിലും ഇംഗ്ലിഷ് ഫ്ലുവന്റ് അല്ലാത്തതിന്റെ പേരിൽ ജോലിക്കയറ്റം നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഇവരെയെല്ലാം ലക്‌ഷ്യം വച്ചാണ് ഈ തട്ടിപ്പ് വീരൻമാർ പ്രവർത്തിക്കുന്നത്.500 രൂപ മുതൽ 10000 രൂപവരെയുള്ള പലവിധ പാക്കേജുകളും ഇവർ അവതരിപ്പിക്കുന്നു.
പുസ്തകങ്ങൾ ,ഡി വി ഡി കൾ,ലാംഗ്വേജ് ലാബുകൾ എന്നിങ്ങനെ പലവിധ രീതികളും, ഇവർ അനുവർത്തിച്ചു വരുന്നു. വിപണി പിടിക്കാൻ പലവിധ മാർകെറ്റിംഗ് തന്ത്രങ്ങൾ കൂടിയാകുമ്പോൾ സംഗതി ക്ലീൻ.പരസ്യം കാണുന്ന ആരും ഈ പാക്കേജുകളിൽ മയങ്ങി വീഴുകയും ചെയ്യും.
പക്ഷെ 90 ശതമാനം കോഴ്സുകളും പുസ്തകങ്ങളും വെറും തട്ടിപ്പാണെന്ന വസ്തുത ആരും തിരിച്ചറിയുന്നില്ല .ചെന്നൈ കേന്ദ്ര മാക്കി നൂറു കണക്കിന് തട്ടിപ്പ് സ്ഥാപനങ്ങൾ പ്രവര്ത്തിക്കുന്നുണ്ട്.
ഓണ്‍ലൈൻ കോഴ്സ് എന്നപേരിൽ പ്രവര്ത്തിക്കുന്ന തട്ടിപ്പുകാർ ലക്‌ഷ്യം വയ്ക്കുന്നത് കൂടുതലും പ്രവാസികളെയാണ്.ഇത്തരം തട്ടിപ്പിനിടയിലും നല്ല കോഴ്സുകളെയും ,സ്ഥാപങ്ങളെയും ആരും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ദയവുചെയ്ത് കൊഴ്സുകളൊ പുസ്തകങ്ങളോ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ നിലവാരം ഉറപ്പു വരുത്തണം.വെറുതെ കൈയ്യിൽ ഇരിക്കുന്ന കാശ് കൊടുത്തു നമ്മെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ. ശ്രദ്ധിച്ചില്ല എങ്കിൽ ഇനിയും വ്യാജന്മാർ കൂണ് പോലെ മുളച്ചുവരും.
അജിത് പി നായർ കീഴാറ്റിങ്ങൽ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.