Friday, December 23, 2011

ഏകാകി

നിന്‍ ഹൃദയ രാഗം;  മാത്രം തേടും-
വെറും ഏകാകി ഞാന്‍
ഏക മോഹം, ഏകാകി ഞാന്‍ ...
എന്മനസ്സിന്‍ എതോകോണില്‍ ...
നിന്‍ മുഖപടലം...
നിന്‍ സ്നേഹഭാവം... 
നിന്‍ മന്ദഹാസം.
നിന്‍ ഹൃദയ രാഗം; 
മാത്രം തേടും -
വെറും ഏകാകി ഞാന്‍.


നിന്‍ സ്വപ്നക്കൂടിലെ;
കിളിയായ് ഞാന്‍ മാറിടാം,
നിന്‍ സ്വപ്ന വാടിയിലെ;
പുഷ്പമായ് ഞാന്‍ മാറിടാം,
എന്‍ മോഹഗാനനാദം...
നിന്‍ മനക്കാതിലെത്തുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.


എന്മോഹരാഗത്തിലലിഞ്ഞിടാന്‍...
എന്‍ ഹൃദയ താള മറിഞ്ജീടാന്‍...
ഒരു സ്വപ്നത്തിലെങ്കിലും; 
നീ വന്നിടുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

വിനോദ് ചിറയിൽ 

3 comments:

  1. നല്ല എഴുത്ത്.... പക്ഷെ ആശയം കേട്ട് പഴകിയത്

    ReplyDelete
  2. നന്ദി. ആശയം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

    ReplyDelete
  3. good work as a beginner..waiting for more...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.