Friday, December 02, 2011

തത്തമ്മ

പുത്തരി നെല്ല് വിളഞ്ഞല്ലോ...
പുഞ്ഞപ്പാടം കൊയ്യരായ്...
കൊയ്ത്തിനു നീയും പോരുന്നോ...
തത്തി നടക്കും തത്തമ്മേ...
പച്ച തത്തമ്മേ...

പൊത്തിളിരിക്കും തത്തമ്മേ ...
പാറി നടക്കും തത്തമ്മേ...
നെന്മണി കൊത്താന്‍ പോരുന്നോ...
നെല്ല് കൊറിയ്ക്കാന്‍ പോരുന്നോ...
കുഞ്ഞി തത്തമ്മേ...

കൊയ്ത്തു കഴിഞ്ഞൊരു പാടത്ത്...
മാടപ്രാവും മൈനയുമായ്...
പൈക്കിടാവിന്‍ മേലേറി...
ഉലകം ചുറ്റാന്‍ പോരുന്നോ...
കള്ളി തത്തമ്മേ...

പച്ച വിരിച്ചൊരു പാടത്ത്...
പാടവരമ്പിന്‍ തീരത്ത്...
കലപില കൂട്ടി നടക്കാലോ...
കഥകള്‍ പറഞ്ഞു നടക്കാലോ...
പോരൂ തത്തമ്മേ... കള്ളിതത്തമ്മേ...

പച്ച പുതച്ചൊരു തത്തമ്മേ...
ചുണ്ട് ചുവന്നൊരു തത്തമ്മേ...
എങ്ങിനെ ചുവന്നു നിന്‍ ചുണ്ട്....?
വെറ്റില മുറുക്കി ചുവപ്പിച്ചോ...?
ചൊല്ലൂ തത്തമ്മേ...  പച്ച തത്തമ്മേ...

കൂട്ടിനകത്തെ തത്തമ്മേ...
കുറുമ്പ് കാട്ടി നടക്കരുതേ...
കണ്ടന്‍ പൂച്ച വരുന്നുണ്ടേ...
കണ്ടാല്‍ നിന്നെ പിടിച്ചീടും...
കറുമുറെ യങ്ങ് തിന്നീടും!!

കണ്ണകി

4 comments:

  1. കുട്ടിക്കവിത കൊള്ളാം!

    ReplyDelete
  2. വായിക്കാന്‍ എന്ത് സുഖം!!!!!!!!
    ഹൃദ്യമായി....

    ReplyDelete
  3. thank you all for your comments
    vinod

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.