
സ്നേഹിച്ചിരുന്നെങ്കില്‍ ...
ഇത്രയും ദൂരെ നീ പോയതെന്തേ ...?
ഒരു ജന്മം മുഴുവനും
ഓര്‍മ്മിക്കുവാനായി ...
ഒത്തിരി വേദന തന്നതെന്തേ ...?
ക്ഷണികമാം ജീവിത യാത്രയില്‍ ...
ക്ഷണിക്കാതെ വന്നു നീ
വിരുന്നുകാരീ ...
എന്നാത്മാവിലറിയുന്നു ഞാനിന്ന്‍ ...
നീ അറിയാതെ ... നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നുവെന്ന് !!
അന്ന് നീ എനിക്കായ് സ്നേഹത്താല്‍
നീട്ടിയ പ്രണയ പുഷ്പ്പത്തെ
വലിച്ചെരിഞ്ഞിന്നു ഞാന്‍ ...
ഒരിറ്റു സ്നേഹത്തിനായ്
അലയുന്നതും;
കാലമാം കശ്മലന്‍ എന്നോടു
ചെയ്തൊരു
നീതിയാവാം !!!!
അനുരാഗലോലുപേ ഒരുവേള ...
ഹൃദയത്തിലരിയുന്നു ഞാനിന്ന്‍ ...
"നമ്മള്‍ സ്നേഹിക്കുവോരെയല്ല,
നമ്മളെ സ്നേഹിക്കുന്നോരെ
നമ്മള്‍ സ്നേഹിക്കുവാന്‍".
ഏകനാം ഞാനിന്ന്‍ മോഹിക്കുന്നോമാനേ !!!
ഒരു വേള ... ഒരു കാതം ...
അകലെ നീ
ഉണ്ടായിരുന്നെങ്കിലെന്ന്‍ ...
നിന്‍ തൂമന്ദഹാസം കാണുന്നു
ഞാനിന്നും ഓമലേ...
നിശയില്‍ തിളങ്ങും
താരങ്ങളിലൂടെ ....
എസ് . ഭാസ്കർ
valare ishtamayi.
ReplyDeleteAsamshakal.
thanks for your comments
ReplyDeletevinod