Friday, November 11, 2011

ദാസനും വിജയനും


ദാസനും വിജയനും ഒരു കുട്ട്യാന്ന്യെഷനവുമായി ഗള്‍ഫില്‍.
ദാസന്‍ എത്തി ഒരാഴ്ച കഴിഞ്ഞാണ് വിജയന്‍ ഗള്‍ഫില്‍ എത്തുന്നത്. 
വിജയന്‍   -  എടാ ദാസാ എന്തുണ്ട്   ഒരാഴ്ചയായി ഞാന്‍ ഇല്ലാത്തതിനാല്‍ നീ കഷ്ടപെട്ടെന്നു തോന്നുന്നു ?
ദാസന്‍ - ശരിയാ നീ ഇല്ലാത്തതിനാല്‍ ഒരു സുഖവും ഇല്ല.  കന്നുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല. ഞാന്‍ നിന്നെ ശരിക്കും ഓര്‍മിച്ചു.
വിജയന്‍ - എനിക്കറിയാം എന്ത് തന്നെയായാലും നീ സ്നേഹമുള്ളവനാ. അതിരിക്കട്ടെ നീ എന്താ എന്നെ ഓര്‍മ്മിക്കാന്‍ കാരണം ?
ദാസന്‍ - രാവിലെ ഡ്യൂട്ടി ക്ക്   പോവാന്‍ ഒരുങ്ങിയപ്പോള്‍ ശൂവിട്‌ന്ബോലാ നിന്നെയോര്ത്തത്. 

വിജയന്‍ - ശരിയാ എന്നും ഒന്നിചെല്ലേ നമ്മള്‍ ഇര്നങ്ങുന്നത് 
ദാസന്‍  - അതെല്ല ഷൂ പോളിഷ് ചെയ്യാന്‍ നീ ഇല്ലല്ലോ എന്നോര്‍ത്തിട്ട.
വിജയന്‍ - ഹും. അല്ലേലും നീ നന്ദി ഇല്ലാത്തവന..  നിന്റെ മനസ്സു നിറയെ കോമ്പ്ലെക്സാ
ദാസന്‍ - നിനക്ക് അറിയാവുന്ന പണിയെല്ലേ നിനക്ക് തരുവാന്‍ പറ്റൂ?
വിജയന്‍  -നീ എന്നെ അങ്ങനെ കൊചാക്കുവെന്നും  വേണ്ട.  നമ്മള്‍ തെളിയിച്ച കേസില്‍ ഒകേ എന്റെ ബുദ്ധി കൊണ്ടാ നമ്മള്‍ വിജയിച്ചത്.
ദാസന്‍ - നിന്റെ ഓരോ മണ്ടത്തരങ്ങള്‍ കൊണ്ടാ എല്ലാ കേസും തെളിയിക്കാന്‍ ലേറ്റ് ആയതു.
വിജയന്‍  - ആരാണ് മണ്ടനെന്നു ഈ കേസില്‍ ഞാന്‍ തെളിയിച്ചു തരാം.  ഈ കേസും തെളിയിക്കാന്‍ എന്റെ കയ്യില്‍ നല്ലൊരു ഐഡിയ ഉണ്ട്. 
ദാസന്‍ - ഓഹോ.. എന്ദാനത് CID വിജയന്‍ ?
വിജയന്‍ - അങ്ങനെ വഴിക്ക് വാ.   നമുക്ക് ആദ്യം കുറ്റവാളിയുടെ ചോര എടുക്കാം, അപ്പോള്‍ പിന്നെ കുറ്റവാളിയെ കണ്ടു പിടിക്കാന്‍ എളുപ്പം അല്ലെ.
ദാസന്‍ - വായ്‌ തുറന്നാല്‍ മണ്ടാതരെമേ പറയൂ.  എടാ കുറ്റവാളി ആരെന്നറിയാതെ നമുക്കെങ്ങനെ രക്തം എടുക്കാം പറ്റും ?
വിജയന്‍ - ഓ ഞാന്‍ അത്ര കടന്നു ചിന്ധിച്ചില്ല. അത് പോട്ടെ എനിക്ക് വേറൊരു ഐഡിയ ഉണ്ട്.  ഇതുവരെ ആരും ചെയ്യാത്ത  ഒന്ന്.
ദാസന്‍ - എന്താണത് ?
വിജയന്‍ - നമുക്ക് വേഷം മാറി ചെല്ലം 
ദാസന്‍ - അതെ. എങ്കില്‍ ഒരു അറബിയുടെ വേഷം തന്നെ ആയിക്കൊറെ.
വിജയന്‍ - അതെ.
ദാസന്‍ - എന്നിട്ടൊരു കപ്പലില്‍ കയറാം.
വിജയന്‍ - അതെന്തിനാ?
ദാസന്‍ - എന്നാലല്ലേ ഏതെങ്കിലും നാടരിയാത്ത കരക്ക്‌ അവര്‍ക്ക് നമ്മളെ ഇറക്കുവനും നാട്ടു കാര്‍ക്ക് നമ്മുടെ മേലെ കൈവേക്കുവാനും പറ്റൂ.
വിജയന്‍ - ഊതിയതനല്ലേ ?
ദാസന്‍ - കാറ്റടിച്ചപ്പോള്‍ മനസിലായില്ലാ ?
വിജയന്‍ - എടാ നീ യൊന്നും ഒരു കാലത്തും നന്നാവില്ല.
ദാസന്‍ - എടാ നീവെറും pre -ഡിഗ്രി ഫൈല്‍ ആണ്, ഞാന്‍ bcom ഫസ്റ്റ് ക്ലാസും.  കേസന്യേഷന്മൊന്നും നിനക്ക് പറഞ്ഞതല്ല.  നീ പോയി കറിക്ക് അരിയേട.
വിജയന്‍ - എടാ CID കള്‍ ഒന്നേ ഉള്ളൂ. pre -ഡിഗ്രി CID   , bcom  CID  എന്ന് വേറെ വേറെ ഒന്നും ഇല്ല. അബദ്ധതില്ലാനെങ്കിലും ഇങ്ങനെ വേഷം മാറി ചെന്ന താണ്‌ നമ്മുടെ ഭാഗ്യത്തിന്റെ തുടക്കം.  എടാ വന്ന വഴി മറക്കരുത്.                                                     
                                                                                                                                                                            
വിനോദ്  

2 comments:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.