നിന്‍ പ്രെരണയാലിറങ്ങി ഞാന്‍
വെറുമൊരു വിഡ്ഢിയായ് തീര്‍ന്നിടാന്‍ ...
എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍
എന്റെ ശവത്തിനൊരു കോടി തരൂ
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന് മുഖം കാണിക്കൂ
നിന്റെ ലോകത്തോട് വിട പറയട്ടെ ഞാന്‍
നിന്റെ വഴി താണ്ടി എന്റെ ജീവിതം തീര്‍ന്നു
എന്റെ സ്നേഹത്തിനു കണ്ണുന്ടായിരുന്നില്ല
ഇതു ലോകം അറിയല്ലേ
എന്നെ ആരുമറിയാതെ അടക്കുക
നീ പണത്തിനു സ്നേഹം വിറ്റു
ഒരു പാവപ്പെട്ടവന്റെ സ്നേഹം തട്ടി മാറ്റി
നിന്റെ കണ്ണുകള്‍ സ്നേഹത്തിനു വേണ്ടി തുടിച്ചിരുന്നു
ഇനി പണത്തിന്റെ കൂട്ട് വിടൂ
ഞാനും നിന്നെ സ്നേഹിച്ചതല്ലേ
നിന്റെ സ്നേഹത്തില്‍ അലിയട്ടെ ഞാന്‍
നിന്റെ ലോകത്തോട് വിട പറയട്ടെ ഞാന്‍
വിനോദ് ചിറയിൽ
ഒരു ഹതഭാഗ്യവാനെ നല്ലതുപോലെ കാട്ടിത്തരുന്നു. സ്നേഹത്തിന്റെ പേരിൽ സ്വയം കത്തിത്തീരുന്നവന്റെ വിലാപം. ആശയം നല്ലത്. അക്ഷരത്തെറ്റുകൾവന്ന് വാക്കുകളുടെ അർത്ഥം മാറിയപ്പോൾ, ആശയത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുന്നു. ശ്രദ്ധിക്കുമല്ലൊ. ആശംസകൾ....
ReplyDeleteതാങ്കളുടെ അഭിപ്രായത്തിനു നന്ദി. അക്ഷരതെറ്റ് ശ്രദ്ധിക്കാം.
ReplyDeleteവിനൊദ്,കവിത ഇഷ്ടമായി.
ReplyDelete