Tuesday, November 15, 2011

അനാഥന്‍

തിരകള്‍ക്കു തേടുവാന്‍ തീരമുണ്ട്
നദികള്‍ക്ക് ചേരുവാന്‍ കടലുമുണ്ട്
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്‌
തേടുവാനിന്നെനിക്കാരുമില്ല !

തുള്ളി ക്കളിച്ചും കിതച്ചോടുവില്‍
നുരയും പതയുമായ് തീരം തേടും
ചക്രവാളത്തില്‍ നിന്നെത്തിടുന്ന, 
തിരകള്‍ക്കു പുല്‍കുവാന്‍ തീരമുണ്ട്
എല്ലാം മരന്നലിഞ്ഞില്ലാതാകാന്‍ ;
തിരകള്‍ തേടുന്ന തീരമുണ്ട്



എത്ര പാദസരങ്ങള്‍ കിലുക്കി
കടലിനെത്തെടി ജൈത്രയാത്ര;
കുനുങ്ങിക്കുനുങ്ങി ഒഴുകിടുന്ന,
ഉരഗങ്ങലെപ്പോല്‍  പാഞ്ഞിടുന്ന 
നദികള്‍ക്ക് തേടുവാനഴിയുണ്ട്;
അന്ധ്യത്തിലെത്താന്നോരിടവുമുന്ടു


കതിര്മേനി കൊത്തി പെറുക്കിടുന്ന,
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്‌
കൂട്ടില്‍ കിളിക്കുഞ്ഞുങ്ങളുണ്ട്
നല്‍കുവാന്‍ വാല്‍സല്യമെരെയുണ്ട്


തോണി തുഴയാനരയനുണ്ട്
അരയനെയേട്ടുവാന്‍ തോണിയുണ്ട്
അരയനും തോണിക്കും കടലുമുണ്ട്
ഇരുവര്‍ക്കും വേണ്ടാതാ കടലിലുണ്ട്


പകലന്തിയോളം പണിയെടുത്ത്
പാടത്തുനിന്നും മാടത്തിലേക്ക്
ചെരുമിക്ക് തേടുവാന്‍ മാരനുണ്ട്
മാരന്റെ ചെരുമക്കിടാങ്ങളുണ്ട്


മുത്തിനുമുത്തായ് ചിപ്പിയുണ്ട്
ചിപ്പിതന്നുല്‍ത്തുടിപ്പായ് മുത്തും
മുത്തിനെ പേശുവാന്‍ വിലയുമുണ്ട്
ഒടുവിലെത്താന്‍  രമ്യ ഹര്‍മ്യങ്ങളും


മുത്തിനെ പേറുവാന്‍ ചിപ്പിയുണ്ട്
ചെരുമിക്ക് ചെരുമക്കിടാങ്ങളുണ്ട്
അരയനെ കാക്കുവാന്‍ കടലുമുണ്ട്
തേടുവാനിന്നെനിക്കാരുമില്ല !

നന്ദകുമാര്‍ വള്ളിക്കാവ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.