കാലമേ നീയൊരു പൂജ്യനായി
കാലന്തരങ്ങളായ് വാണിടുന്നു
കാലമിതൊത്തിരി കഴിഞ്ഞു പോയി
കലികാലം മാത്ര മിനി ബാക്കിയായി
ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ ശ്രീഹനുമാന്‍
ബാലരാമനര്‍ജുനന്‍ ഭീമസേനന്‍
കാലമിതൊത്തിരി നായകരെ
കാണിച്ചുവല്ലോ മാതൃകയായ്
കാലമൊരു വറ്റാത്ത കടലല്ലോ
തളരാത്ത വരളാത്ത സത്യമല്ലോ
കാലമോരഞ്ഞാത ശക്തിയല്ലോ
കാലമേ കാക്കുകീ പാരിനെ നീ!
വിനോദ്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.