Monday, February 20, 2012

അശ്വമേധം

ചിലതൊക്കെ ചോദിക്കാനും, ചിലതൊക്കെ പറയാനും, വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ - ഇന്ധുചൂടന്‍ വീണ്ടും വന്നിരിക്കുന്നു. നമുക്ക് നമ്മുടെ ഇന്നത്തെ അധിതിയെ ക്ഷണിക്കാം ... നീ വാ മോനെ ദിനേശാ... നമുക്ക് തുടങ്ങാം അശ്വമേധം.   നിയമങ്ങള്‍ ഒക്കെ അറിയാമല്ലോ? അതി മോഹമാണ് മോനെ അതി മോഹം, നീ ഉദ്യേശിക്കുന്ന ആളെ എനിക്ക് മനസിലാകല്ലേ എന്ന  അതി മോഹം... അത് ശരിയല്ല എന്ന് മനസില്ലാകുംപോള്‍ നീ വാ ... ഇവിടെ നില്‍ക്കുന്ന കുതിരയുടെ വാലില്‍ നിന്ന്  രണ്ടോ മൂന്നോ രോമം തരാം ഞാന്‍ , അത് വാങ്ങി ആശ തീര്‍ക്കാം നിനക്ക് ... ആശ തീര്‍ക്കാം.... നീ വാ മോനേ ദിനേശാ...  റെഡിയല്ലേ ? പത്തു ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും.  അതിനു ശേഷം ഞാന്‍ പറയുന്ന ഉത്തരം തെറ്റാണെങ്കില്‍ താന്‍ ജയിക്കും.   ആദ്യ ചോദ്യം.


Q : twitter, facebook, orkut ഇതില്‍ ഏതെങ്കിലും അങ്കമാണോ  ?
A : അല്ല
Q : ആണ്‍ , പെണ്‍ ഇതില്‍ ഏതങ്കിലും ആണോ ?
A : അതെ
Q : ആണ്‍ ?
A : അതെ
Q : കേരള, കര്‍ണാടക, തമിള്‍ നാട് ഇവിടെ ഏതിലെങ്കിലും ആണോ ?
A : അതെ
Q : ഇന്ത്യന്‍ ?
A : അതെ
Q : കേരളത്തില്‍ ആണോ ?
A : അതെ
Q :മലയാളീ ?
A : അതെ
Q : രാഷ്ട്രീയം, സിനിമ, സീരിയല്‍ ഇതില്‍ ഉള്ള ആളാണോ ?
A : അതെ
Q : ഇപ്പോള്‍ ജീവിച്ചിരിക്കുന്നു ?
A : ഇല്ല
Q : അവസാന ചോദ്യം - രാഷ്ട്രീയക്കാരന്‍ ? 
A : അതെ


എന്റെ പത്തു ചോദ്യങ്ങളും കഴിഞ്ഞിരിക്കുന്നു.  നിങ്ങള്‍ നന്നായി കളിച്ചു.  നിങ്ങള്‍ ഉദ്യേശിച്ച ആള്‍ നമ്മുടെ പ്രധാന മന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അല്ലെ.


അല്ല, ശരിയായ ഉത്തരം - ടീ. എം  ജേക്കബ്  .


അതെ, എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18  നു ജനിച്ചു,  മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി , നാലു പ്രാവശ്യം മന്ത്രിയായി ഒക്ടോബര്‍ 17  2011 നു അന്തരിച്ച  നമ്മുടെ സമുന്നത നേതാവ് ശ്രീ   ടീ. എം  ജേക്കബ്.  നിങ്ങള്‍ ജയിച്ചിരിക്കുന്നു.


അടുത്ത ആഴ്ച വീണ്ടും കാണാം , പുതിയോരധിതിയും, പുതിയ ചോദ്യങ്ങളുമായി അശ്വമേധം.


വിനോദ് 

1 comment:

  1. I would like to participate in next episode of Ashwamedham, kindly let me know the formalities...
    regards,
    Aneesh

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.