Friday, February 10, 2012

തിരിഞ്ഞു നോക്കുമ്പോള്‍ ...

ഞാനുമാകുമാ ഒരിക്കലാ താരനക്ഷത്രം
ആറടി മണ്ണില്‍ പൂണ്ടശേഷം
മറക്കരുതമ്മേ മരകതത്തോപ്പില്‍ മറഞ്ഞിരുന്നാലും
നിന്‍ മാനസപുത്രനെ...

കരഞ്ഞിരുന്നു എന്‍ കുരുന്നിലെന്നാകിലും
മറന്നില്ല ഞാനെന്റെ അമ്മതന്‍ മാധുര്യം
നുണഞ്ഞിരക്കുംപോഴും അഹങ്കരിച്ചിരുന്നു ഞാന്‍
നുണഞ്ഞിരിക്കുന്നതെല്ലാം എന്റെയാകുമെന്നു
കരഞ്ഞു കലങ്ങിയെന്‍  കണ്ണുമായ് ഞാനെത്തി
കൌമാരമെന്ന വന്മതിലിന്‍ ചുവട്ടില്‍

അറിയാതെയാരോ ആശിച്ചു പോയെന്നെ
അറിയാന്‍ വൈകിയതെന്‍ കുറ്റമാണോ
കൊതിച്ചുഞ്ഞാന്‍ ചുടലയിലെരിയുന്പോഴും
കിതച്ചു തീരതോരെന്‍ സ്നേഹമാധുര്യത്തെ.

വിനോദ് നമ്പ്യാര്‍ 

3 comments:

  1. കരഞ്ഞിരുന്നു എന്‍ കുരുന്നിലെന്നാകിലും
    മറന്നില്ല ഞാനെന്റെ അമ്മതന്‍ മാധുര്യം
    നുണഞ്ഞിരക്കുംപോഴും അഹങ്കരിച്ചിരുന്നു ഞാന്‍

    വരികൾ ഇഷ്ടമായി.

    ReplyDelete
  2. വരികൾ ഇഷ്ടമായി .... ആശംസകള്‍ ....

    ReplyDelete
  3. അന്നാലും എന്‍റെ വിനോദ് യേട്ട ഇങ്ങള് ഒരു കവി ആയിരുന്നോ ?? വളരെ നന്നായിട്ട് ഉണ്ട് .. ഇനിയും എഴുതുക .. എല്ലാവിധ ആശംസകളും ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.