Wednesday, September 18, 2013

ഗള്‍ഫിലെ ഓണം


മാവിലെ ഊഞ്ഞാലും തൊടിയിലെ പൂക്കളും
കളത്തിലെ അത്തപ്പൂക്കൾ നിറങ്ങളും
കുഞ്ഞമ്മമാരുടെ സെറ്റുമുണ്ടും
കോടിയുടുത്ത കിടാങ്ങളും

പുത്തരിച്ചോറിന്റെ ചൂടുഗന്ധവും
എരിശ്ശേരി, പുളിശ്ശേരി, പരിപ്പും, കാളനും
ഉപ്പേരി, പച്ചടിമധുരമാം ഇഞ്ചിക്കറിയും
പ്രഥമനും, തുടുത്തവാഴപ്പഴങ്ങളും
ഓർമ്മമാത്രമീ തിരുവോണനാളിൽ

ബോസ്സിനോടിരക്കണം ഹാഫ്ഡേലീവിനായി
ഓടണം ബീരാന്റെ ഹോട്ടലിൽ ക്യുവിലേ- 
ക്കോണസദ്യക്കൊരുസീറ്റു സംഘടിക്കണം
അല്ലെങ്കിൽ ഇന്നും ഖുബ്ബൂസിൽ ഒതുങ്ങുമെൻ
ഗള്ഫിലെഓണം, കിട്ടുമോ ആവോ ?
ഹാഫ്ഡേലീവിനായ് ആധിപിടിക്കൂഞാൻ


എം. എസ്. മാത്യു

2 comments:

  1. മധുരിക്കുന്ന ഓര്‍മ്മകളുമായി....
    ആശംസകള്‍

    ReplyDelete
  2. അതുതന്നെ
    ഗള്‍ഫിലെ ഓണം!!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.