മനസ്സ് , ഒരാകാശം!
അറ്റമേതെന്നറിയാത്ത .
അനന്തവേഗങ്ങള്‍ ഒളിപ്പിച്ച
അപ്രമേയ വിഹായസ്സ്.
ഇടയ്ക്കു കറുത്തും .തെളിഞ്ഞും
വര്‍ണങ്ങളില്‍ വിചിത്രമായ്
ജ്വലിച്ചും ജ്വലിപ്പിച്ചും
വിങ്ങിവിങ്ങി വിമ്മിട്ടമായ്
ഇടയ്ക്കു ചാറിതെളിഞ്ഞും
ഇടിമിന്നലായ് പൊട്ടിത്തെറിച്ചും
ചുറ്റുമുള്ളവയെരിച്ചും,
കൊള്ളിമീനാല്‍ മുറിഞ്ഞും
ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞും
പിടിതരാതെ പമ്മിക്കളിച്ചും
പതിവായ് പലതുമൊളിച്ചും
പലകുറി താരങ്ങള്‍ മറഞ്ഞും
പിന്നെ ഉണര്‍ന്നും ജ്വലിച്ചും
ഇടയ്ക്കു വെറും തരിശു മണ്ണുപോല്‍
പിന്നെ,മഴയില്‍ നനഞ്ഞു കുതിര്‍ന്നും
ബീജമേതും നാമ്പെടുക്കും വിധം
മേനി ,ഭുമിതാനായ് ചമഞ്ഞും
അറിയാത്താഴങ്ങളില്‍ ലസിച്ചും
ഒച്ചിനെപ്പോലിഴഞ്ഞും
ഒച്ചയില്ലാതെ കിടന്നും
അറിയാതെ ചലിച്ചും ,പിന്നെ
കുതിരശക്തിയില്‍ കുതിച്ചും
ഭോഗിയായ് രമിച്ചും ,പിന്നെ
ത്യാഗിയായ്, ഇടയ്ക്കു യോഗിയായ്
രോഗിയെപ്പോല്‍ കിതച്ചും ,കാറ്റില്‍
ചേതന ചിതറിത്തെറിച്ചും
മുറിഞ്ഞു ചോരവാര്‍ന്നോലിച്ചും
കൊഞ്ചുപോല്‍ ചുരുങ്ങിവിങ്ങിയും
നിറങ്ങളഴിഞ്ഞോരീ വാനിനെ
വാക്കിനാല്‍ വരയ്ക്കുവതെങ്ങനെ ?
അനന്തവേഗങ്ങള്‍ ഒളിപ്പിച്ച
അപ്രമേയ വിഹായസ്സ്.
ഇടയ്ക്കു കറുത്തും .തെളിഞ്ഞും
വര്‍ണങ്ങളില്‍ വിചിത്രമായ്
ജ്വലിച്ചും ജ്വലിപ്പിച്ചും
വിങ്ങിവിങ്ങി വിമ്മിട്ടമായ്
ഇടയ്ക്കു ചാറിതെളിഞ്ഞും
ഇടിമിന്നലായ് പൊട്ടിത്തെറിച്ചും
ചുറ്റുമുള്ളവയെരിച്ചും,
കൊള്ളിമീനാല്‍ മുറിഞ്ഞും
ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞും
പിടിതരാതെ പമ്മിക്കളിച്ചും
പതിവായ് പലതുമൊളിച്ചും
പലകുറി താരങ്ങള്‍ മറഞ്ഞും
പിന്നെ ഉണര്‍ന്നും ജ്വലിച്ചും
ഇടയ്ക്കു വെറും തരിശു മണ്ണുപോല്‍
പിന്നെ,മഴയില്‍ നനഞ്ഞു കുതിര്‍ന്നും
ബീജമേതും നാമ്പെടുക്കും വിധം
മേനി ,ഭുമിതാനായ് ചമഞ്ഞും
അറിയാത്താഴങ്ങളില്‍ ലസിച്ചും
ഒച്ചിനെപ്പോലിഴഞ്ഞും
ഒച്ചയില്ലാതെ കിടന്നും
അറിയാതെ ചലിച്ചും ,പിന്നെ
കുതിരശക്തിയില്‍ കുതിച്ചും
ഭോഗിയായ് രമിച്ചും ,പിന്നെ
ത്യാഗിയായ്, ഇടയ്ക്കു യോഗിയായ്
രോഗിയെപ്പോല്‍ കിതച്ചും ,കാറ്റില്‍
ചേതന ചിതറിത്തെറിച്ചും
മുറിഞ്ഞു ചോരവാര്‍ന്നോലിച്ചും
കൊഞ്ചുപോല്‍ ചുരുങ്ങിവിങ്ങിയും
നിറങ്ങളഴിഞ്ഞോരീ വാനിനെ
വാക്കിനാല്‍ വരയ്ക്കുവതെങ്ങനെ ?
ഹരിപ്പാട് ഗീതാകുമാരി
ബ്ലോഗ് : http://geethakumari.blogspot.in/
കൊള്ളാം..ഇഷ്ടപ്പെട്ടു...
ReplyDeleteശരിയാ.മനസ്സിങ്ങനെയൊക്കെത്തന്നെ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
എന്റെ ഈ രചന വായിച്ചു അഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി
ReplyDelete