ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി.....
ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍
ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ......
ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍
ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു...
ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ്
പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍ .......
ശിരസ്സോട് ചേര്‍ന്നൊരു നിലവിളക്കും കൊളുത്തി
എന്റെയീ വീടിന്റെ നടുമുറ്റത്തായിട്ടു .......
പെട്ടെന്നുയര്‍ത്തി നീ നല്ലൊരു പന്തലും
ഞാനതിന്‍ നടുവിലോ പ്രൌഡിയില്‍ ശയിക്കുന്നു .......
നിങ്ങളോ രാമ രാമ ഹരി നാമം ജപിക്കുന്നു
കാലങ്ങളായി ഞാന്‍ കാണാന്‍ കൊതിച്ചൊരു .......
കാഴ്ചകളൊക്കെയും കണ്മുന്‍പില്‍ കാണുന്നു
ശാന്തമായുറങ്ങുന്നോരെന്നെ കെട്ടിപ്പിടിച്ചിട്ടു .......
അലമുറയിട്ടു കരയുന്നിതെന്‍ മക്കളും
അയലത്തുകരുടെ ചുണ്ടിലെ പരിഹാസം .......
എന്മക്കളിപ്പോഴും കാണാതെ പോകുന്നു
ജീവിച്ചിരിക്കെ നീ നല്‍കാത്ത സ്നേഹമിതെന്തിനു
ജീവന്‍ വെടിഞ്ഞോറീ ദേഹത്തില്‍ കാട്ടുന്നു ?"
ഒക്കത്തെടുത്തും, ഓമനിച്ചും ........
ഞാനുണ്ണാതെ ഊട്ടി വളര്‍ത്തിയെന്‍ മക്കളോ
വാര്‍ധക്യമായപ്പോള്‍ എന്നെ ഉപേക്ഷിക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി നടന്നുപോല്‍
എന്‍ പ്രീയ മക്കളെ ഓര്‍ത്തുകൊള്‍ക ....
ഒരു നാളില്‍ നിങ്ങളും വൃദ്ധരാകും
ജരാനരകള്‍ ബാധിക്കും ........നിന്റെയീ ........
മാംസളമായ ദേഹവും ശോഷിച്ചുണങ്ങും
പഴുത്തില വീണത് കാണ്കെ ചിരിച്ചൊരു
പച്ചില ഇന്നുനീ ഓര്‍ത്തുകൊള്‍ക
നാളെ നീയും ഒരച്ഛനും, മുത്തച്ഛനുമാകും.....
നിന്റെയീ മക്കളും അന്ന് മറ്റൊരു 'നീ' ആകാതിരിക്കട്ടെ !!!!!
എന്റെയീ യാത്രക്ക് മോടിയേകാന്‍
ഇന്ന് നീ നല്‍കിയ ഈ വെള്ളവസ്ത്രവും.......
കാലങ്ങളായി ഞാന്‍ ഓണം വിഷുവിനും
ഏറെ കൊതിച്ചൊരു കോടിയായി കണ്ടുകൊളളാം
ചുടല പറമ്പിലെക്കിനിയെന്റെ ദേഹമെടുത്തുകൊള്‍ക;
ഒരു മാത്ര മുന്‍പേ ഞാന്‍ യാത്രയാവാം
എന്റെയീ പട്ടടയില്‍ ഇനിയൊരു തൈതെങ്ങു വെക്കുക നീ
പതിവായി അതിലൊരു തുടം വെള്ളമൊഴിക്കുക നീ
നീ അന്നം നല്‍കാതെ പ്രാണനെടുത്തോ-
രാത്മാവിനങ്ങനെ ശാന്തി നല്‍കൂ
എന്റെയീ അത്മാവിനങ്ങനെ മോക്ഷമേകൂ
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......
എസ് . ഭാസ്കർ
(മുൻപ് തുംബപ്പൂവിൽ പോസ്റ്റ് ചെയ്ത ഈ കവിത ഇപ്പോൾ റീ-പോസ്റ്റ് ചെയ്തിരിക്കുകയാണ് )
വളരെ വളരെ ഇഷ്ടമായി. ആശംസകള്‍!
ReplyDeleteവളരെ വളരെ ഇഷ്ടമായി. ആശംസകള്‍!
ReplyDeleteകവിത നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍.......
പഴുത്തില വീണത് കാണ്കെ ചിരിച്ചൊരു
ReplyDeleteപച്ചില ഇന്നുനീ ഓര്‍ത്തുകൊള്‍ക
നാളെ നീയും ഒരച്ഛനും, മുത്തച്ഛനുമാകും.....
നിന്റെയീ മക്കളും അന്ന് മറ്റൊരു 'നീ' ആകാതിരിക്കട്ടെ !!!!!
നല്ല ഭാവന, ആശംസകള്‍
ReplyDeleteനല്ല കവിത....ആശംസകള്‍ ...
ReplyDeleteകൊള്ളാം
ReplyDeleteഇന്നു ഞാന്‍ നാളെ നീ
നന്നായി നല്ല വരികള്‍ ...!
ReplyDeleteവളരെ നന്നായിരിക്കുന്നു.സതൃഠ.
ReplyDelete