അവര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്നേതോ പരസ്യത്തില്‍ പറയും പോലെയാണ് ഇന്നലെ ഇറങ്ങിയ സാംസങ്ങ് S 5 ന്റെ കാര്യം.ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി സ്വകാര്യതകളുടെ കടയ്ക്കല്‍ കത്തി വച്ചുകൊണ്ട് ടെക്‌നോളോജികളില്‍ നീരാടാനായി ഓരോ കമ്പനികളും ഇന്ന് മത്സരിക്കുകയാണ്.സാംസങ്ങ് S 5 നെ സ്മാര്‍ട്ട് ഫോണുകളുടെ രാജാവ് എന്നാണ് വിളിക്കുന്നത് .എത്ര വല്യ രാജാവായാലും ഇപ്പോഴും ആഡ്രോയിഡിനെ കൈവിടാന്‍ തയ്യാറാകാതെയാണ് സാംസങ്ങ് കളിക്കുന്നത്…ആഡ്രോയിഡ് അവരുടെ അക്ഷയ പാത്രമാണ് .
എന്നാല്‍ ഫോണ്‍ എത്ര രാജാവായാലും ആഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന പല ആപ്ലിക്കേഷനുകളും നമ്മുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നവയാണ് എന്നത് നേരെത്തെതന്നെ പല ടെക്മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫോണിന്റെ ഫീച്ചറുകള്‍ കൂടുംതോറും നമ്മള്‍ അതില്‍സൂക്ഷിക്കുന്ന ഡാറ്റയും കൂടിവരും. എന്നാല്‍ ഈ ഡാറ്റകള്‍ സുരക്ഷിതമാക്കുക എന്നത് ഫോണിനു കടുത്ത വെല്ലുവിളി തന്നെയാകും. സുരക്ഷയുടെ കാര്യത്തില്‍ സാംസങ്ങ്‌നെ വെല്ലുന്നത് ആപ്പിള്‍ തന്നെയാണ്. അടുത്ത് ഇറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐ ഫോണ്‍ 6 സാംസങ്ങ് S 5 നു കടുത്ത വെല്ലുവിളി ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയംവേണ്ട. സ്മാര്‍ട്ട് ഫോണുകളുടെ തമ്പുരാന്‍ ആയ ആപ്പിളില്‍ നിന്നും കടുത്ത മത്സരം നേരിടാനായി സാംസങ്ങ് S 5 നു കഴിയുമോ എന്നകാര്യം കാത്തിരുന്നു കാണേണ്ടി വരും.എന്നാല്‍ ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഈ കമ്പനി രാജാക്കന്മാര്‍ക്ക് ഭീഷണി തന്നെയാണ്.
വിശ്വാസം അതല്ലേ എല്ലാം …അത് പോലെ സ്മാര്‍ട്ട് ഫോണുകളെ വിസ്വസിക്കുകയെ നിവര്‍ത്തിയുള്ളൂ. നമ്മുടെ ഡാറ്റ സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.
അജിത് പി നായർ
കീഴാറ്റിങ്ങൽ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.