ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ലഭിച്ച നേരിയ വിജയം ആം ആദ്മി പാർട്ടിയിലെ നേതാക്കളെ അഹങ്കാരികൾ ആക്കി മാറ്റിയോ ? ഈയിടെയുള്ള അവരുടെ പ്രവൃത്തികൾ കണ്ടാൽ അങ്ങിനെ വേണം കരുതാൻ. താൻ ഒഴികെ ... തന്റെ പാര്ടിയിലെ നേതാക്കൾ ഒഴികെ ഈ ഭൂലോകത്തുള്ളവർ മുഴുവൻ അഴിമതിക്കാരും ആഭാസൻ മാരും ആണ് മിസ്റ്റർ കേജ്രിവാളിനു . ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തിലെ മറ്റു തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളെല്ലാം ഇദ്ധ്യേഹത്തെ ഭയന്ന് നമിക്കണം എന്ന് മനപ്പായസം കണ്ടുറങ്ങു കയാണോ ഈ അഭിനവ നേതാവ് ?
രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ഏതൊരു നേതാവിനും ആദ്യം വേണ്ട ഗുണമാണ് വിനയം . ഈ സാധനം തൊട്ടു തീണ്ടിയിട്ടില്ല - സാധാരണ ജനങ്ങളുടെ വക്താവ് എന്ന് പറയുന്ന ഈ കോമാളി പാര്ടിയുടെ നേതാക്കൾക്ക്.
ഭരിക്കാൻ നല്ലൊരു അവസരം കിട്ടിയിട്ടും , നന്മയ്ക്കായ് ചെയ്യാനുള്ള ചെയ്യാതെ , രാഷ്ട്രീയ ഭാവിയെ മാത്രം ഓർത്ത് , ചില നാടകങ്ങൾ കളിച്ചു ഇവർ ഭരണം കൈവെടിഞ്ഞു. ഇവരുടെ കോപ്രായങ്ങൾ ഒക്കെ കണ്ടു ജനങ്ങൾ ഇനിയും വോട്ടു ചെയ്തു നല്ല ഭൂരി പക്ഷത്തിൽ ജയിപ്പിക്കും എന്ന അതിമോഹം ആണ് ഇ വരുടെ ഉള്ളിൽ .
ഗുജറാത്തിലെ വികസന മാതൃക ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിൽ പോലും പ്രകീർത്തി പെട്ടിട്ടുള്ളതാണ് . ഇപ്പോൾ തിരഞ്ഞെടുപ്പ് സമയം ആയതിനാൽ പല പാര്ട്ടിക്കാരും ഇക്കാര്യം മറച്ചു വയ്ക്കുകയാണ് . അങ്ങിനെയുള്ള ഗുജറാത്തിൽ പോയി രണ്ടാം കിട അഭ്യാസങ്ങൾ കാട്ടി കുറച്ചു വോട്ടു തത്ര പെടുത്താനുള്ള കൊപ്രായങ്ങലാണ് നാം ഈയിടെ കണ്ടത്.
ജനങ്ങൾക്ക് ആദ്യം വേണ്ടത് സമാധാനം ആണ്. അത് കഴിഞ്ഞു വികസനം. ആം ആദ്മി പാര്ട്ടിയുടെ പോക്ക് ഇത് പോലെ തുടർന്നാൽ ജനങ്ങൾക്ക് സ്വസ്ഥതയോടെ വീട്ടില് ഇരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ സമരത്തിന് ഇറങ്ങിയാൽ ജനങ്ങളുടെ ശരിയായ പ്രശ്നങ്ങൾക്ക് സമാധാനം കിട്ടില്ല.
ഇത് തിരഞ്ഞെടുപ്പിന്റെ കാലം ആണ് . ആർക്കാണ് നമ്മെ നയിക്കാൻ പറ്റുക . ഇന്ത്യയെ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ പറ്റുക ? ആലോചിക്കേണ്ട വിഷയം ആണിത് . അത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ് . അത് കൊണ്ട് കോപ്രായങ്ങൾ കണ്ടു അതിൽ വീഴാതെ വോട്ടു ചെയ്യുന്നതിന് മുൻപ് ശരിക്ക് ചിന്തിക്കുക. കാരണം ഇന്ത്യയുടെ ഭാവി നിങ്ങളുടെ കയ്യിലാണ് .
സീ.എം .
ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് . തുമ്പപ്പൂവിനു ഇതിൽ യാതൊരു പങ്കും ഇല്ല .
----------------------------------------------------------------------------------------------------
ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് . തുമ്പപ്പൂവിനു ഇതിൽ യാതൊരു പങ്കും ഇല്ല .
പത്രം വായിക്കാറില്ലേ സുഹൃത്തേ ? ഗുജരാത്തിനേക്കാൾ പുരോഗമനം നമ്മുടെ തൊമ്മൻ ചാണ്ടിയുടെ കേരളത്തിനെന്നാണ് കേൾക്കുന്നത് ... പിന്നെ കെജരിവാൾ ഒരു തികഞ്ഞ പരാജയമായിരിക്കാം എങ്കിലും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് ഒരു പരിധി വരെ കടിഞ്ഞാനിടുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലേ ..... ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങളിൽ കുറച്ചു കാലത്തേക്കെങ്കിലും പ്രവർത്തനം നന്നായി നടക്കുവാൻ തുടങ്ങിയിരുന്നു
ReplyDelete