ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ ഷങ്കറും തമിഴ് സൂപ്പര്‍സ്‌റാര്‍ വിക്രമും ഒന്നിക്കുന്ന ബ്രഹ്മാണ്ട ചിത്രം ഐ ഈമാസം തന്നെ തീയറ്ററില്‍ എത്തും. നവംബര്‍ അവസാന വാരത്തിലേക്ക് ഐ യെ ഇറക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചു വരികയാണ്…. 2 വര്‍ഷത്തെ കാത്തിരിപ്പിനോടുവിലാണ് ചിത്രം എത്തുന്നത്. ട്രെയിലറും മേക്കിംഗ് വീഡിയോയും മെഗാഹിറ്റ് ആക്കിയ ഈ ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുനതിനോപ്പം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും എന്നാണ് പറയപ്പെടുന്നത്… ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായി ഐ മാറുമെന്നാണ് കണക്കാക്കുന്നത്… 200 കോടി ബഡ്‌ജെറ്റില്‍ നിര്‍മിച്ച ഈ ചിത്രം വിക്രമിന്റെ കരിയറില്‍ ഒരു നഴികക്കല്ലാകുമെന്നു പ്രതീഷിക്കാം.എ ആര്‍ റഹ്മാനും ഷങ്കരും വിക്രമും തീയറ്ററുകളില്‍ അത്ഭുതം സൃഷ്ട്ടിക്കുനത് കാത്തിരുന്നു കാണാം… - അജിത് പി.നായർ
ചുംബന സമരം പോലും…കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു മേല്‍ കത്തി വയ്ക്കാനായി ആരുടെയോ ആശയം..രാഷ്ട്രീയ പാര്‍ട്ടികള്‍ അതൊരു മുതലെടുപ്പാക്കി അതിനു ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പാരമ്പര്യ മായി മലയാളികള്ക്ക് കിട്ടിയ സദാചാരബോധമാണ്. ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവന്‍ പൊതുവേദിയിലല്ല വരേണ്ടത് …ഇത് കേരളമാണെന്ന് മറക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ഒരു തരo മാനസിക വിഭ്രാന്തിയായെ ഇതിനെ കാണാന്‍ കഴിയൂ. ഇത് പലതിലേക്കും ഉള്ള ഒരു അപകട സൂചനയായി കാണേണ്ടി വരും.കാരണം മലയാളികള്ക്ക് അവരുടെതായ ഒരു സാംസ്‌കാരിക ദിശാ ബോധം ഉണ്ട് അത് അടിച്ചമര്‍ത്തി ഒരു പുതിയ സംസ്‌കാരം വളര്‍ത്തി എടുക്കാന്‍ ആരോ ചിലര്‍ ശ്രമിക്കുന്നുണ്ട്…പിന്തുണ കൊടുക്കുന്നവര്‍ ചിന്തിക്കുക …പൊതുവേദിയിലെ ചുംബനം നമുക്ക് വേണോ???
വീണ്ടും ഒരോണക്കാലം ...പൂവിളികളും ആരവവുമായ് ഒരു തിരുവോണ നാൾ കൂടി...
തുമ്പപ്പൂവിന്റെ എല്ലാ കൂട്ടുകാർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു പൊന്നോണം ആശംസിക്കുന്നു....
നിങ്ങൾഏവരുടെയും സഹകരണത്തോടെ, കൂടുതൽ ഊർജ്വസ്വലരായ് ... കൂടുതൽ ആത്മ വിശ്വാസത്തോടെ .... ഞങ്ങളുടെ യാത്ര തുടരുന്നു...