Friday, May 08, 2015

Friday, May 08, 2015 1

ചിക്കൻ ബിരിയാണി



ചിക്കൻ (വലിയ കഷണങ്ങൾ ) - 1 കിലോ
ബിരിയാണി അരി - 4 കപ്പ്‌
ചൂട് വെള്ളം - 7 കപ്പ്‌
നെയ്യ് - 3 ടേബിൾ സ്പൂണ്‍
സവോള - 4 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 8 അല്ലി
പച്ചമുളക് - 4 എണ്ണം
തക്കാളി - 2 എണ്ണം
തൈര് - അര കപ്പു
കശുവണ്ടി - 15 എണ്ണം
ഉണക്ക മുന്തിരി - 15 എണ്ണം
മുളക് പൊടി  - അര ടീ സ്പൂണ്‍
മല്ലിപൊടി - 3 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി  - 1 നുള്ള്
ഗരം മസാല - അര ടീ സ്പൂണ്‍
കറുവ പട്ട - 3 കഷണം
ഗ്രാമ്പു - 10 എണ്ണം
ഏലക്ക - 5 എണ്ണം
കുരുമുളക് - 10 എണ്ണം
മല്ലിയില - 4 ഇതളുകൾ
പുതിന ഇല - 5 ഇതളുകൾ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ബിരിയാണി അരി കഴുകി , വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വെയ്ക്കുക അതിനുശേഷം വെള്ളം വാർത്തു വെയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് പേസ്റ്റ് ആക്കുക.  തൈരും ഉപ്പും ഇതിൽ ചേർക്കുക.  ഇറച്ചി കഷണങ്ങളിൽ ഇത് പുരട്ടി അരമണിക്കൂർ വെയ്ക്കുക.

പാത്രത്തിൽ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.  കശുവണ്ടിയും, ഉണക്ക മുന്തിരിയും ചെറുതായി ഫ്രൈ ചെയ്തു മാറ്റി വെയ്ക്കുക.  ഒരു സവോള അരിഞ്ഞതും ഈ നെയ്യിൽ ബ്രൌണ്‍ നിറം വരും വരെ ചൂടാക്കി മാറ്റി വെയ്ക്കുക.

3 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക.   ബാക്കിയുള്ള അരിഞ്ഞുവെച്ച മൂന്നു ഉള്ളിയും കുറച്ചു ഉപ്പും ചേർക്കുക .  ഗോൾഡൻ ബ്രൌണ്‍ നിറം വരെ ഇളക്കി ചൂടാക്കുക.  തീ കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി , മല്ലി പൊടി , ഗരം മസാല എന്നിവ ചേർക്കുക .  2 മിനുട്ട് നേരം ഇതിനെ ഇളക്കി ചൂടാക്കുക.  ഇതിലേക്ക് കഷണങ്ങൾ ആക്കിയ തക്കാളി ചേർത്ത് കുറച്ചു നേരം  വഴറ്റുക.

ഇതിലേക്ക്  ഇറച്ചി കഷണങ്ങൾ ചേർക്കുക.  ഇടയ്ക്കു ഇളക്കി 5 മിനുട്ട് നേരം വേവിക്കുക.  ഒരു കപ്പു വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക.  തിളക്കാൻ തുടങ്ങിയാൽ തീ കുറച്ചു വെയ്ക്കുക.  ചിക്കാൻ 3/4 ശതമാനം വെന്തു കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യുക.

മറ്റോരു പാത്രത്തിൽ   ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.  ഇതിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് ചേർത്ത് ഇളക്കുക.   കഴുകി വെച്ച അരി ചേർത്ത് 2 മിനുട്ട് നേരം ഇളക്കുക.   ഇതിലേക്ക് 7 കപ്പു വെള്ളവും ആവശ്യത്തിനു ഉപ്പും ചേർക്കുക .  അടച്ചു വെച്ച് വെള്ളം മുഴുവൻ വറ്റും വരെ വേവിക്കുക.   തിളച്ചു വരുമ്പോൾ തീ കുറച്ചു വെയ്ക്കുക.  അരി കൂടുതൽ വേവാതിരികാൻ ശ്രദ്ധിക്കണം.

വലിയൊരു പാത്രത്തിൽ  1 ടീ സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിൽ വെന്ത അരിയും ഇറച്ചിയും ഇട്ടു ലെയർ ഉണ്ടാക്കുക.  ഏറ്റവും അടിയിലും മുകളിലും അരിയായിരിക്കണം.  ഓരോ ലെയറും നേരത്തെ ഫ്രൈ ചെയ്തു വെച്ച സവോളയും , കശുവണ്ടിയും, ഉണക്ക് മുന്തിരിയും ചേർത്ത് "ഗാർനിഷ് " ചെയ്യുക.  ഇതിൽ മല്ലിയിലയും, പുദിന ഇലയും കൂടി ചേർത്താൽ രുചിയും ഗുണവും കിട്ടും.   ബിരിയാണിയുടെ മുകളിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അടച്ചു വെയ്ക്കുക.

ഈ ബിരിയാണി നിറച്ച പാത്രം സ്റ്റൗവിൽ വെച്ച്  തീ കുറച്ചു വെച്ച്  വേവിക്കുക.   15 മിനിറ്റ് കഴിഞ്ഞു സ്റ്റൗവെ ഓഫ്‌ ചെയ്യുക.   ഈ പാത്രം ഒരു  5-10 മിനിറ്റ് നേരം അടച്ചു തന്നെ വെയ്ക്കുക.   രുചികരമായ ബിരിയാണി റെഡി.   ഉണ്ടാക്കി അഭിപ്രായം പറയാൻ മറക്കരുതേ....


വിനോദ്  

Tuesday, April 21, 2015

Tuesday, April 21, 2015 3

പ്രിയ സഖി



പ്രിയ സഖീ ...
നിൻ ചാരു മന്ദസ്മിതത്തിലെൻ 
അന്തരാത്മാവിൻ അഗ്നിശമിച്ചുവോ ... ?
ഒടുങ്ങാത്ത കദനത്തിൻ 
കരൾ കത്തും ആധികൾ 
ഒക്കെ ശമിച്ചുവോ ... ?

പ്രിയ സഖീ ....
നിൻ  മൃദുസ്പർശനം 
അസ്വസ്ഥമാമെന്റെ 
ഹൃദ്‌ കവാടത്തിൽ കുളിര് പടർത്തിയോ ... ?
ഉരുകുന്ന നിശ്വാസകുമിളകൾ പോലെയെൻ 
തപ്തമാം മോഹങ്ങളിൽ 
ശാന്തി പടർത്തിയോ ... ?
ചിറകടിച്ചകലുന്ന ദിനരാത്രബിന്ദുവിൽ
ഒടുങ്ങുന്ന സങ്കല്പ്പ ഗർഭപാത്രത്തിൽ നീ  
പ്രത്യാശയാം സത്യബീജം വരുത്തിയോ ... ?

പ്രിയ സഖി ....
നിന് ചുടുശ്വാസ തന്മാത്രയിൽ 
ഉയിർകൊണ്ടതെന്റെ കൗമാര മോഹമേ ... ?
അതിരു കാണാത്തൊരി  അനന്തവിഹായസിൽ 
അലയുന്നയെന്റെ ഉള്ളിലെരിയുന്ന 
അഗ്നിയിൽ ഒരു തരി സ്വർണ്ണമായ് 
ഒരുകിയൊലിച്ചുവോ .... ?

പ്രിയ സഖി ....
ഒടുവിലീ ചിത കത്തിയെരിയുന്ന 
അന്ത്യമാം കർമ്മതിലെന്നെ 
നക്കിത്തുടക്കുന്ന കലിതുള്ളിയുയരുന്ന
അഗ്നിയായോ ... നീ  ... ?
നിത്യമാം ശമ്ശാന ഭീതിയിൽ 
നീയെനിക്കൊപ്പമിരിക്കാൻ 
ചാരമായോ ... ?

ടീ.പീ. പ്രകാശൻ  

Tuesday, April 21, 2015 0

ഷൈജു ബാലന്റെ ചിത്രങ്ങൾ

Monday, April 20, 2015

Monday, April 20, 2015 0

നർമ്മം


പെണ്‍കുട്ടി - എന്റെ മൊബൈൽ അമ്മയുടെ കൈയ്യിൽ ആണ്.

ആണ്‍കുട്ടി - പിന്നെ ഞാൻ എങ്ങിനെ വിളിക്കും.

പെണ്‍കുട്ടി - പേടിക്കേണ്ട , നിന്റെ നമ്പർ ഞാൻ "Battery Low" എന്ന പേരിലാ  Save  ചെയ്തിരിക്കുന്നത് .  നിന്റെ ഫോണ്‍ എപ്പോഴാണോ വരുന്നത് - അപ്പോൾ അമ്മ പറയും മോളെ മൊബൈൽ ചാർജ്  ചെയ്യൂ ..






ജഡ്ജ് - ഓർഡർ ... ഓർഡർ ....


കള്ളൻ - ഒരു ദോശ , 3 ഇഡലി , ഒരു കൂൾ ഡ്രിങ്ക് 

ജഡ്ജ് -  ഷട്ട്-അപ്പ്‌ 

കള്ളൻ -  അല്ല സെവൻ -അപ്പ്‌ 



കള്ള്  കുടിയനായ ഭക്തൻ  - ഭഗവാനേ .. എന്റെ കള്ള്  വിടുവിച്ചു തരാമോ ?

ഭഗവാൻ - തരാം 

ഭക്തൻ  - എന്നാൽ പോലിസ് പിടിച്ചു വച്ച എൻറെ  20 കുപ്പി കള്ള്  വിടുവിച്ചു താ ....






ശേഖരിച്ചത് - വിനോദ് 

Saturday, April 18, 2015

Saturday, April 18, 2015 4

ഡയലോഗിലെ നർമ്മം




രസകരങ്ങളായ ചില  സിനിമാ ഡയലോഗുകൾ ആകട്ടെ .... 

1.   ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒന്നും താൻ എന്നെ പഠിപ്പിക്കേണ്ട ഞാൻ POLYTECHNIC  ഇൽ പഠി ച്ച്ചതാ. 

2.  പുരുഷുവിന് ഇപ്പോൾ യുദ്ധം ഒന്നും ഇല്ലേ ?

3.  ഇന്നവർ പിന്നാമ്പുറം കാട്ടി , നാളെ ഉമ്മറം കാട്ടിയാലോ ?

4.  കൈനീട്ടം വൈകിട്ടായാൽ  കുഴപ്പം ഉണ്ടോ  ?

5.  അയ്യോ ഭയങ്കര ആഴം ആണല്ലോ ചേട്ടാ ...  ഇറങ്ങി കുളിക്കുകയൊന്നും വേണ്ട, ,കോരി കുളിച്ചാൽ മതി.

6.  അയാം ദി സോറി അളിയാ ... അയാം ദി സോറി.

7.   അല്ല ഇങ്ങളെ മൂന്നാളീം ഇരട്ട പെട്ടതാ ... ?

8.  വൃത്തികേട്‌ നീ കാണാതിരിക്കാനല്ലേ ഞാൻ കതകടച്ചത് .

9.  പെണ്ണുങ്ങളെ പ്രേമിക്കണ മെങ്കിൽ അഞ്ഞൂറാന്റെ മക്കൾ വേറെ തന്തയ്ക്കു ജനിക്കണം ..... അതിനൊക്കെ ഇനി ഒരുപാട് സമയം എടുക്കൂലെ.

10.  അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു

11.  ഈ ബ്ലഡി  ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …

12.  കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ദിയാ.

13.   കൃഷ്ണന്റൊപ്പം അവൻ  വന്നു അവന്റൊപ്പം നീ വന്നു നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാൻ  വരണോ…   ..... തൽപരകക്ഷിയല്ലാ  ....

14.  ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മാവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല..  ഇനി അനുവദിക്കുകയും ഇല്ല.

15.  പടക്കങ്ങൾ  എന്നുമെനിക്കൊരു വീക്നെസ്സായിരുന്നു.

വിനോദ്