Friday, June 03, 2016

Friday, June 03, 2016 2

പെട്രോളിന്റെ വില !


പെട്രോൾ വിലവർധന ചിന്താജനകം തന്നെ.  പക്ഷെ ഇന്നതിനെ കുറിച്ച് മുറവിളി കൂട്ടുന്ന പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.  ഇന്നത്തെ പ്രധാനമന്ത്രി ചാർജ് എടുക്കുമ്പോൾ പെട്രോൾ വില 71 രൂപ 56 പൈസ ആയിരുന്നു (ഡൽഹി).  ശരിയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡു  ഓയിൽ വില കുറഞ്ഞിട്ടുണ്ട്.  പക്ഷെ പർവതീകരിച്ച്‌ കാണിക്കുമ്പോലെ അങ്ങനെയുള്ള ഒരു സ്ഥിതി വിശേഷവും ഇന്നില്ല.  ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 65 രൂപ 60 പൈസയാണ്.  മൻമോഹൻ ഭരണക്കാലത്ത് ഒരു തവണ പെട്രോൾ വില 76 രൂപ 6 പൈസ വരെ എത്തിയിരുന്നു.   എന്നിട്ടും ആർക്കും മനസ്സിലാകാത്ത കണക്കു കാണിച്ചു ചിലർ ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു.

മൻമോഹൻ ഭരണകാലത്ത് പെട്രോൾ വില കൂടിയതിനു അനുസരിച്ച് ബസ്സുകളും ഓട്ടോകളും പല സംസ്ഥാനങ്ങളിലും വില കൂട്ടിയിരുന്നു.  ചില സമയങ്ങളിൽ പെട്രോൾ വില വളരെ താണിരുന്നെങ്കിലും ബസ്സുകൂലി കുറക്കാൻ വേണ്ടി ആരും മുറവിളി കൂട്ടിയില്ല.  ഇന്നും പെട്രോൾ വില മുൻഭരണത്തെക്കാൾ വളരെ കുറവാണ്.  

മുകളിൽ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്‌.   അത് കണ്ടാൽ മൻമോഹന്റെ ഭരണകാലതുള്ള പെട്രോൾ വിലയുടെ ഏകദേശരൂപം നമുക്ക് മനസ്സിലാക്കാൻ കഴിയും.  

കൂടാതെ പെട്രോളിന് ഈടാക്കുന്ന വിലയിൽ നല്ലൊരു ശതമാനം സംസ്ഥാന സർക്കാരിന്റെ ഖജനാവിലെക്കാണ് പോകുന്നത്.   ഏകദേശം 9 രൂപയാണ് കേന്ദ്രത്തിനു കിട്ടുന്നത് (സംസ്ഥാന വിഹിതം കിഴിച്ചതിനുശേഷം).

പെട്രോൾ വില കുറയേണ്ടത് തന്നെ, പക്ഷെ ഇനിയുള്ള കാലത്ത് അത് അറുപതിൽ കുറയും എന്ന് ആരും മോഹിക്കേണ്ട.   

വിനോദ് ചിറയിൽ 

(ലേഖകൻ പ്രകടിപ്പിച്ചിട്ടുള്ളത് അദ്ധ്യേഹത്തിന്റെ അഭിപ്രായം ആണ്.  ഇതിനു തുമ്പപ്പൂവിനു യോജിപ്പ് ഉണ്ടാകണം എന്നില്ല.)


 



Thursday, June 02, 2016

Thursday, June 02, 2016 1

കോൺഗ്രസ്‌ യുഗത്തിന് അന്ത്യം ?


2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം ,  വരും ദിനങ്ങളിൽ കോൺഗ്രസ്‌ വീണ്ടും ശക്തമായി തിരിച്ചു വരും എന്ന് കോൺഗ്രസ്‌ നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം  പല സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.  കോൺഗ്രസ്‌ ഒന്നിനുപിറകെ മറ്റൊന്നായി തോൽവിയിലേക്ക് കൂപ്പു കുത്തുന്നു. 

കേവലം ചെറിയ ഒരു സംസ്ഥാനം ആയ പൊദുച്ചേരിയിൽ   മാത്രമാണ് വിജയം ഉണ്ടായത്.   കോൺഗ്രസ്‌ ഭരിച്ചിരുന്ന ഹരിയാന , ഡൽഹി , അസ്സം , കേരളം എന്നീ സംസ്ഥാനങ്ങൾ നഷ്ടമായി. അതുപോലെ  കൂട്ട് കക്ഷി ഭരണം ഉണ്ടായിരുന്ന മഹാരാഷ്ട്ര , ജമ്മു കാശ്മീർ , ജാർഖണ്ട്‌ മുതലായ സംസ്ഥാനങ്ങളും നഷ്ടമായി.  നോർത്ത് ഈസ്റ്റ് മാറ്റിവെച്ചാൽ കർണ്ണാണടകം , ഹിമാചൽ പ്രദേശ്‌ , ഉത്തരാഖണ്ട്, പോദുചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസിന്റെ ഭരണം ചുരുങ്ങിയിരിക്കുന്നു.

യുവനേതൃത്വം എന്നുപറഞ്ഞാൽ പഴയ കോൺഗ്രസ്‌ നേതാക്കളുടെ മക്കളെ കൊണ്ട് വരിക എന്ന രീതിയിലേക്ക് കോൺഗ്രസിന്റെ ചിന്താഗതി മാറിയിരിക്കുന്നു.  ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ള പാർട്ടി നേത്രുത്വനിര , കഴിവുള്ളവരെ അകറ്റി നിർത്തുന്നു.  പുതിയ ആരും നേതൃനിരയിൽ എത്തുന്നില്ല ... അല്ലേൽ ബാലികേറാ മലയാണത് - ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർക്ക് !  പാർട്ടി എന്നാൽ ഒരു കുടുംബം മാത്രം എന്ന നിലയിൽ എത്തിയിരിക്കുന്നു.

കാലിനടിയിലെ മണ്ണൊലിച്ചു പോകും മുൻപ് ശക്തമായ അഴിച്ചുപണി നടത്തി പുതിയ നേതൃനിര ഉയർന്നു വന്നില്ലെങ്കിൽ കോൺഗ്രസ്‌ എന്ന പാർട്ടി ഇന്ത്യയിൽ നാമാവശേഷമാകും.

(കണക്കുകളിൽ ചിലപ്പോൾ തെറ്റ് കാണാം )

ചിറയിൽ വിനോദ് 
     

Wednesday, June 01, 2016

Wednesday, June 01, 2016 3

മാധ്യമ വേശ്യകൾ


ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന ചർച്ചകൾ എപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അവരവരുടെ ടി.ആർ.പി. കൂട്ടാനും വേണ്ടിയുള്ളതാണ്. അതിനുവേണ്ടി അവർ പാർട്ടികളെ തമ്മിലടിപ്പിക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനം ഇവിടെ നിന്ന് അപ്രത്യക്ഷമായി. ജനാധിപത്യത്തിന്റെ ഈ ഒരു തൂണ് തകർന്നടിഞ്ഞു.
എന്താ ഇപ്പോൾ ചർച്ചകൾ ...? വി.എസ്സിന്റെ പദവി, അല്ലേൽ ഡിജിപി യെ മാറ്റി, രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആവുമോ ? തുടങ്ങിയവ ആണ്.
ഇതൊക്കെയാണോ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ . വി.എസിന് പദവി കിട്ടിയോ കിട്ടിയില്ലയോ, ഡി.ജി.പി. ആരാണ്, രാഹുൽ ഗാന്ധി എന്താവും ഇതൊന്നും അല്ല ഇന്ന് കേരള ജനതയുടെ പ്രശ്നങ്ങൾ .
അവർക്ക് വേണ്ടത് സമാധാനം ആണ്,
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
അതുപോലെ യുവാക്കൾക്ക് ജോലി, ഏവർക്കും മാലിന്യവിമുക്തമായ പരിസരം, ചിലവുകുറഞ്ഞ ചികിത്സകൾ , താമസിക്കാൻ ഒരു കൂര, നിഷ്പക്ഷമായ നിയമവ്യവസ്ഥ , സുരക്ഷ, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ,.
പിന്നെയോ ...
എതു പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ഏതു മതത്തിൽ വിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ജനാധിപത്യപരമായി തെറ്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ....
സർക്കാരിന്റെ വികസന പദ്ധതികൾ ഏവർക്കും തുല്യമായി ലഭിക്കാൻ ഉള്ള അവകാശം (മുക്കാൽ ഭാഗവും ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർക്കെ കിട്ടൂ)
നാട്ടുകാരെ മാധ്യമ വേശ്യകളുടെ വാക്ക് കേട്ട് വഴി തെറ്റാതെ ... എന്ത് ശരി എന്ത് തെറ്റ് എന്ന് നോക്കി പ്രതികരിക്കുക.
നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക.

വിനോദ് ചിറയിൽ 

Tuesday, May 24, 2016

Tuesday, May 24, 2016 1

സഞ്ചാരി


തിരികെ നീ യാത്രയായോ ... ?
വെറുമൊരു സഞ്ചാരിയായ് !
വരില്ലിനിയിവിടെ നീ വീണ്ടും ;
സ്നേഹബാഷ്പം ചൊരിയാൻ !

കാലങ്ങൾ കടന്നുപോകുമ്പോൾ 
ഓർക്കുവാനെന്തുണ്ട് ... ?
ഒരു ചില്ല് കളിപ്പാട്ടം പോലെ ;
പൊട്ടിപോകുമീ സ്വപ്‌നങ്ങൾ മാത്രം...! 

ഹൃദയത്തിൽ .......
കറുത്ത മേഖങ്ങൾ പടരുന്നുവോ ...?
തിരിച്ചു പോകുന്നവരുടെ കഥമാത്രം ;
ഓർമ്മയിൽ ബാക്കി ...!

എന്നിൽ നിന്നും .....
സർവവും അടർന്നുപോകുന്നുവോ .... ?
എന്നോടിനിയെങ്കിലും പറയൂ ...
നിന്നധരങ്ങളിൽ ഒളിഞ്ഞിരുക്കുന്നതെന്തു ...?

വിനോദ് സീ.എം.


Monday, April 04, 2016

Monday, April 04, 2016 2

വാറുണ്ണി

വറ്റാത്ത കടലിന്റെ ആഴം തിരക്കിയപ്പോൾ
വാറുണ്ണി തൻ ദു:ഖം പങ്കു വെയ്ക്കാനെത്തിയല്ലോ

ദിനമെന്ന്തുപോലെ മലർന്നു കിടന്നു  വാറുണ്ണി
 ദിനം കാണുന്ന സ്വപ്നം അന്നും ഒരിക്കൽ കൂടി കണ്ടു

വാറുണ്ണി എന്നപേര് തനിക്കാരിട്ടിരിക്കാം
വാവച്ചനെന്ന തന്റെ വളർ ത്തഛനാണോ ?

ചോദ്യം പലപ്പോഴായി തന്നലേയ്ക്കെത്തി നോക്കിയെങ്കിലും
ഉത്തരം തരാൻ ആളില്ലെന്നു കണ്ടറിഞ്ഞു

പുഴയോടു സങ്കടം ചൊല്ലി ഞാൻ എങ്കിലും
പുഴക്കുമുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല

കടലിനോടു സങ്കടം ചൊല്ലുവാനെത്തിയെങ്കിലും
കടലൊന്നുനോക്കി തഴുകി അകന്നു

മീൻകാരി  പെണ്ണുങ്കൾ കൂകി വിളിച്ചിതാ    
മീൻ വാരാനാളെ വരുത്തുന്നു

ആർക്കുമില്ല നേരം എനിക്കുത്തരം തരുവാൻ
ആരോടു ചോദിക്കുമെൻ മനം നോവുന്നിതല്ലോ

മാനത്തു കാറു പടർന്നു വരുന്നു
മാനത്തു നോക്കി നാവു ചലിക്കുന്നു

ഇരുളുന്ന മേഘത്തോടൊപ്പം ചിതറിയ
ഇരുതുള്ളി വെള്ളമെൻ മൂർധാവിൽ വീണു

ഉത്തരം കിട്ടിയോ എന്നാരാഞ്ഞു മേഘം
ഉത്തരം തേടി എങ്ങോട്ടോമറഞ്ഞു

വാറുണ്ണി വീണ്ടും തൻ ദു:ഖത്തിലേക്കു മടങ്കി
വാറുണ്ണി യെന്നപേരാരു നൽകി

കിളികളോടു ചൊല്ലി ഞാൻ എൻ ദു:ഖത്തെ
കാഹളം മുഴക്കി ചിരിച്ചു ചിലച്ചു പറന്നകന്നു

വാറുണ്ണി ഇന്നും തിരക്കുന്നു തേടുന്നു
വാറുണ്ണി എന്ന പേരാരു വെച്ചു   

പുഷ്കല ചെല്ലം അയ്യർ