Saturday, September 08, 2012

ഒറ്റയ്ക്ക്


ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങു പോകുന്നു മൗനമായ്.

ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്‍റെ തീമുന തീണ്ടാതെ-
മിഴിവിരിക്കാതിരിക്കെയീ-
പ്പാട്ടിന്‍റെ മനമുരുക്കി കിതച്ചിതിന്നെന്തിനായ്‌

പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിതകോറിച്ച ജീവന്‍റെ നേരുകള്‍
കരുണയിറ്റാത്ത കാലത്തിലേക്കുള്ള
കനവുചൂടുന്ന വാക്കിന്‍റെ വീറുകള്‍

പകുതിപോലും പകര്‍ന്നില്ല ജന്മമേ
ഇരുവഴിക്കു പിരിഞ്ഞൊരു സ്വപ്നമേ
അരികലുണ്ടയിരുന്നല്ലോ ജീവിത-
ജ്വലിത സൗഭഗം ചൂടിയ സത്യമേ.........!

ശ്രീദേവി കെ. ലാല്‍ 
Email : sreedeviklal@yahoo.com

4 comments:

  1. നല്ലൊരു കവിതയ്ക്ക് ആദ്യം അഭിനന്ദനങ്ങള്‍ ..
    പക്ഷെ,
    "ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു"....ഈ വരികള്‍ക്കൊരു സുഖം പോര.
    പിന്നെ,
    മിഴിവിരിക്കതിരിക്കതിരിക്കെയീപ്പാട്ടിന്‍റെ
    ......
    കരുണയിട്ടറ്റാത്ത
    .....എന്നീ വരികള്‍ക്ക് എന്തോ കുഴപ്പമുണ്ട്.
    മനോഹരമായ ഈ കവിതക്ക് ഇത് അഭംഗിയാണ്.

    ReplyDelete
    Replies
    1. ശ്രീദേവി കെ ലാല്‍9/11/2012 8:40 pm

      നന്ദി.................മിഴിവിരിക്കാതിരിക്കെ,കരുണയിറ്റാത്ത എന്നതുമാണ് ശരി അത് അക്ഷരതെറ്റ് വന്നതാണ്...‌

      Delete
  2. Jeevithathinteyum maranathinteyum ekanthatha, kalangalolam vishayeebhavichittum, ottum puthuma chorathe nalla varikalil koriyittirikkunnu, Sree Devi.. Ella bhavukangalum..

    Velliyodan
    Sharjah U A E

    ReplyDelete
    Replies
    1. ശ്രീദേവി കെ ലാല്‍9/11/2012 8:41 pm

      നന്ദി

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.