Friday, April 04, 2014

മോദി തരംഗം ഉണ്ടോ ?



എല്ലാ ലോകസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ പോകുന്ന പാർട്ടിയിലേക്ക് നേതാക്കൻ  മാരുടെയും മറ്റു സിനിമാ കായിക ലോകത്തുള്ള പ്രഗല്ഭൻ മാരുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്.   ഇത്തവണത്തെ തെരഞ്ഞെടുപ്പും ഒട്ടും വ്യത്യസ്തം അല്ല.  പക്ഷെ ഇത്തവണ ബീ.ജെ.പി. യിലേക്ക് ഒഴുക്ക് ശരിക്കും ഒരു മോദി തരംഗം ഉണ്ടെന്നുള്ളതിന്റെ പ്രമാണം ആണ്.

ഇന്നലെ നടന്ന സംഭവങ്ങൾ തന്നെ എടുത്തു നോക്കാം .   ഗൗതം ബുദ്ധ നഗറിലെ (യൂ.പി.) കോണ്‍ഗ്രസ്‌ സ്ഥാനാർഥി രമേശ്‌ ചന്ദ് തോമർ മത്സരം ഉപേക്ഷിച്ചു ബീ.ജെ.പി. യിൽ  ചേർന്നു . ഏപ്രിൽ 10 നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലത്തിൽ ഇതോടെ പകരം സ്ഥാനാർഥിയെ കണ്ടെത്താനും കോണ്‍ഗ്രെസ്സിനാകില്ല .  അത് കൂടാതെ കേന്ദ്ര റ്റെക്സ്റ്റൈൽസ് മന്ത്രി കെ.എസ് . റാവു മന്ത്രി സഭയിൽ നിന്നും രാജി വെച്ചു. അദ്ദ്യേഹം ബീ.ജെ.പി. യിൽ ചേരും  എന്നാണു നിഗമനം .   ആന്ധ്രയിൽ നിന്ന് തന്നെയുള്ള പുരന്തരേശ്വരി ഇതിനു മുൻപ് തന്നെ ബീ.ജെ.പി. യിൽ ചേർന്നിരിന്നു.



ഗാസിയാബാദിൽ മത്സരിക്കുന്ന ജനറൽ വീ. കെ. സിംഗ് ആണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീ.ജെ.പി. യൽ ചേർന്നവരിൽ പ്രമുഖൻ .   അത് കൂടാതെ മുൻ യൂ.പി. മുഖ്യ മന്ത്രി യും കോണ്‍ഗ്രസ്‌ നേതാവും ആയ  ജഗദംബിക പാൽ , മറ്റൊരു യൂ.പി. കോണ്‍ഗ്രസ്‌ നേതാവ് ദയാ ശങ്കർ  മിശ്ര , ആർ .എൽ. ഡി. നേതാവ് ചൌധരി  ബാബു ലാൽ , മുൻഷി രാം പാൽ  തുടങ്ങിയവരും കൂടാതെ യൂ. പി. യിലെ പല  പ്രാദേശിക നേതാക്കൻ മാരും ബീ.ജെ.പി. യിലേക്ക് ഒഴുകുകയാണ് .


സംഗീത സംവിധായകനും ഗായകനും ആയ ബപ്പി ലഹരി ,  പ്രമുഖ പത്രാധിപർ എം.ജെ. അക്ബർ ,  മദ്ധ്യ പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് സഞ്ജയ്‌ പതക് , ജനതാ പാർട്ടി നേതാവു സുബ്രഹ്മണ്യം സ്വാമി ,  മുൻ കോണ്‍ഗ്രസ്‌ എം.പി.  റാവു ഇന്ദ്രജിത്ത് സിംഗ് , മുൻ ആഭ്യന്തര സെക്രട്ടറി  ആർ . കെ. സിംഗ് , മുനൻ  മുംബായ് പോലീസ് മേധാവി സത്യ പാൽ അങ്ങിനെ പട്ടിക നീളുകയാണ് .

മോദി തരംഗം ഇല്ല എന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് .  വികസനത്തിന് വേണ്ടി പോരാടാൻ മോഡിയുടെ കൈകൾക്ക് ശക്തി പകരാൻ ബീ.ജെ.പി യിൽ ചേരാൻ ഇരിക്കുന്നവരുടെ ലിസ്റ്റ് ഇതിലും വലുതാണ്‌ .  അതിൽ പ്രമുഖ മുന് ഐ.പി.എസ് . ഓഫീസർ കിരണ്‍ ബേദിയാണ്.

കേരളത്തിലും, രാജ്യത്ത് വീശുന്ന കാറ്റിന്റെ മാറ്റൊലി കൾ അടിക്കും എന്നതിൽ  യാതൊരു സംശയവും ഇല്ല.

സീ.എം.

----------------------------------------------------------------------------------------------------

ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് .  തുമ്പപ്പൂവിനു  ഇതിൽ യാതൊരു പങ്കും ഇല്ല .

1 comment:

  1. ഇന്ത്യയെ മോഡിഫൈ (MODIfy) ചെയ്യാൻ ആളുകൾ ക്യൂ നിൽക്കുകയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? NDAയുടെ കൂടെ നിന്നാലേ നമുക്ക് ഇന്ത്യ ലഭിക്കുകയുള്ളു. When "I" am in front of and within NDA, it becomes "INDIA". So "I" should be with NDA to make it INDIA. When I am with UPA, it is still ഊപ്പ. അപ്പോൾ നമ്മുടെ വോട്ട് ഇന്ത്യയെ മോഡിഫൈ ചെയ്യുന്നവർക്കു തന്നെ എന്ന് ഒരു ചായ കുടിച്ചു കൊണ്ട് നമുക്ക് പ്രസ്താവിക്കാം അല്ലേ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.