Wednesday, October 22, 2014

Wednesday, October 22, 2014 1

ദീപാവലി ആശംസകൾ

ഏവർക്കും തുമ്പപ്പൂവിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ...





Saturday, September 06, 2014

Saturday, September 06, 2014 1

ഓണാശംസകൾ ......



വീണ്ടും  ഒരോണക്കാലം ...പൂവിളികളും  ആരവവുമായ്  ഒരു തിരുവോണ നാൾ കൂടി...
തുമ്പപ്പൂവിന്റെ  എല്ലാ കൂട്ടുകാർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു  പൊന്നോണം ആശംസിക്കുന്നു....

നിങ്ങൾഏവരുടെയും സഹകരണത്തോടെ,  കൂടുതൽ ഊർജ്വസ്വലരായ് ... കൂടുതൽ ആത്മ വിശ്വാസത്തോടെ .... ഞങ്ങളുടെ യാത്ര തുടരുന്നു... 


വിനോദ് പട്ടുവം&
അജിത്‌ പി കീഴാറ്റിങ്ങൽ

Saturday, August 30, 2014

Saturday, August 30, 2014 4

കൈരളി


പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരള നാദമല്ലോ 
കേരവൃക്ഷം പോലുയർന്നുപൊങ്ങി
സഹ്യാദ്രിപോലെയടിയുറച്ചു.

കാട്ടാനതൻറെ  കരുത്തുമേറി
കാട്ടരുവിതൻ ചിലമ്പണിഞ്ഞു
സിംഹരാജൻറെ ഗർജ്ജനവും
കോകിലത്തിൻ മധുകൂജനവും.

ആഴിക്കടിയിലെ മുത്തുപോലെ
സപ്തവർണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച ലഭിക്കുംപോലെ.

കുട്ടനാടിൻറെ സമൃദ്ധി നിന്നിൽ
ചിങ്ങമാസത്തിലെ പൊന്നോണം പോൽ
നിളയുടെ കുളിരാർന്ന തെളിമ നിന്നിൽ
പൂർണ്ണേന്ദു വാനിലുദിച്ചതുപോൽ.

തുഞ്ചൻറെ ശാരികക്കൊഞ്ചലിൽ നീ
കുഞ്ചൻറെ തുള്ളൽച്ചിരിയിലും നീ
പൂന്താനം കണ്ണന്  "അമൃത്" നേദിച്ചതും
പച്ചയാം നിൻ  വരമൊഴിയിലൂടെ.

ഓണമൊരോർമ്മയാണെന്നിരിക്കവേ
ഓർക്കുവാൻ നിൻ പഴമ്പാട്ടുവേണം
കേരളത്തിൻറെ പൊന്നിൻ കിരീടം
കഥകളിപ്പദങ്ങളും നിന്നിലൂടെ.

നന്തുണികൊട്ടി നാവൂറുപാടുന്ന
പുള്ളോത്തിപെണ്ണിൻറെ നാവിലും നീ
ചെറുമികൾ പാടുന്ന ഞാറ്റടിപ്പാട്ടിൻറെ
ഈരടിയിൽ നീ നിറഞ്ഞു നില്പൂ.

പാണനു  പാടാൻ കഥയൊരുക്കാൻ,
വീണയ്ക്കു താളം പിടിക്കുവാൻ നീ
വള്ളുവനാടിൻറെ ചിന്തുകൾ കേൾപ്പതും
കൈരളി നിന്നിലൂടൊന്നുമാത്രം.

പുന്നപ്ര-വയലാർ വിപ്ളവഗീതങ്ങൾ
ചോരയിൽ മുക്കിയെഴുതി നിന്നിൽ
വെള്ളക്കാരെ പണ്ട് നാട്ടിൽനിന്നാട്ടുവാൻ
സ്വാതന്ത്ര്യഗീതം രചിച്ചു നിന്നിൽ.

ഇരയിമ്മൻ പാടിയ താരാട്ടുകേട്ട്
കുഞ്ഞോമനകളുറങ്ങിടുമ്പോൾ 
മാതൃത്വം ധന്യമാമാ നിമിഷം
ഞങ്ങൾതൻ പെറ്റമ്മ കൈരളി നീ

നന്ദകുമാർ വള്ളിക്കാവ് (09495710130)


Thursday, August 28, 2014

Thursday, August 28, 2014 3

ഓണം വന്നേ ...



ഓണം വന്നേ  പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ  പൊന്നിൻ ചിങ്ങം വന്നേ ...
ഓടിവായെൻ കൂട്ടുകാരെ ....

പൂവിറുക്കാം തുമ്പപ്പൂവിറുക്കാം ....
പൂവിറുക്കാം കാക്കാപൂവിറുക്കാം ....
അത്തമല്ലേ  പൂക്കളമൊരുക്കാം  
ഓണം വരെ പൂക്കളമൊരുക്കാം

ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....

തുമ്പി പിടിക്കാം പൊന്നൂഞ്ഞാലൊരുക്കാം ....
തുമ്പി പെണ്ണേ ഓടിവായോ ....
അത്തച്ചമയം കാണാം ഉത്രാടക്കാഴ്ച കാണാം ....
ഓണത്തുമ്പീ ഓടിവായോ  .....

ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....

ഓണക്കഥകൾ കേൾക്കാം ഓണപ്പാട്ടു പാടാം ....
ഓണക്കിളീ ഓടിവായോ ....
ഓണക്കോടി വാങ്ങാം ഓണസദ്യയുണ്ണാം .....
ഓടിവായെൻ കൂട്ടുകാരെ ....

സീ.  എം.


Saturday, August 23, 2014

Saturday, August 23, 2014 8

പൂവിളികൾ ...





തിരുവോണ  പൂവിളികൾ  വരവായി പുലർമഞ്ഞിൽ...

പൂക്കളങ്ങൾ തെളിവായി  നാടെങ്ങും തോരണമായ് ....

തുമ്പകളും  പിന്നെ തുമ്പികളും ..

പുതുമഴയിൽ ....ആടി  പല വരിയായ് ...

മാവേലി വിരുന്നെത്തും  നാടാകെ പൂക്കുടകൾ

ഓണത്തിൻ  നൈർമല്യം പാടത്തും  കനിവായി

ഊഞ്ഞാലുകൾ തേടുമ്പോൾ ഓണക്കളി പലവട്ടം

മാറാതെ ചെറുമഴയും പാടാതെ പൈങ്കിളിയും

ഓർമ്മകളിൽ .....നിറയെ ഉത്സവമായ് ....

വരവായി ....പൊന്നിൻ തിരുവോണം.....



സിജു  കീഴറ്റിങ്ങൽ