ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ പൊന്നിൻ ചിങ്ങം വന്നേ ...
ഓടിവായെൻ കൂട്ടുകാരെ ....
പൂവിറുക്കാം തുമ്പപ്പൂവിറുക്കാം ....
പൂവിറുക്കാം കാക്കാപൂവിറുക്കാം ....
അത്തമല്ലേ പൂക്കളമൊരുക്കാം
ഓണം വരെ പൂക്കളമൊരുക്കാം
ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
തുമ്പി പിടിക്കാം പൊന്നൂഞ്ഞാലൊരുക്കാം ....
തുമ്പി പെണ്ണേ ഓടിവായോ ....
അത്തച്ചമയം കാണാം ഉത്രാടക്കാഴ്ച കാണാം ....
ഓണത്തുമ്പീ ഓടിവായോ .....
ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ഓണക്കഥകൾ കേൾക്കാം ഓണപ്പാട്ടു പാടാം ....
ഓണക്കിളീ ഓടിവായോ ....
ഓണക്കോടി വാങ്ങാം ഓണസദ്യയുണ്ണാം .....
ഓടിവായെൻ കൂട്ടുകാരെ ....
സീ. എം.
ഓണപ്പാട്ട് !!!!!!!!!!
ReplyDeleteഓണപ്പാട്ട് കൊള്ളാട്ടൊ
ReplyDeleteVery good :)
ReplyDelete